എറണാകുളം:പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി.ടോള്‍ പാതയിലെ ഗതാഗത കുരുക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്‌നം ഉണ്ട്.നാല് വരി പാത ചെറിയ സര്‍വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ട്.
ഹൈക്കോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് പരാതിക്കാരന്‍ ഷാജി കോടംകണ്ടത്ത് പറഞ്ഞു.സര്‍വീസ് റോഡുകള്‍ പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അവകാശമില്ല.പകുതി മാത്രമേ ട്രോള്‍ പിരിക്കുകയാണെങ്കില്‍ ഈടാക്കാവൂ എന്ന വാദം കോടതി അംഗീകരിക്കും എന്ന പ്രതീക്ഷയാണുളളത്.
















