Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രവാചക സ്നേഹമോ പ്രകോപനമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 04:01 pm IST
in Editorial, Vicharam

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനര്‍ നീക്കം ചെയ്തുവെന്ന പുതിയൊരു വിവാദം ഉണ്ടായിരിക്കുന്നു. ‘ഐ ലവ് മുഹമ്മദ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നത്. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ഗുജറാത്തിലെ ഗോദ്രയില്‍ ചിലര്‍ അക്രമങ്ങള്‍ നടത്തുകയും ചെയ്തു.

കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പോലും ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചു എന്നു പറഞ്ഞാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ എന്താണ് കാണ്‍പൂരില്‍ സംഭവിച്ചതെന്ന് ഇക്കൂട്ടര്‍ മറച്ചുപിടിക്കുകയാണ്. കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് ചില മതമൗലികവാദികള്‍ കാണ്‍പൂരിലെ രാവത്പൂരില്‍ ‘ഐ ലൗ മുഹമ്മദ് ‘ എന്ന ബോര്‍ഡ് സ്ഥാപിച്ചത്. നബിയുടെ ജനനവും മരണവും ഒരുമിച്ച് ആചരിക്കുന്ന പരിപാടിയുടെ ഭാഗമായി ചിലര്‍ ഇങ്ങനെയൊരു ബാനര്‍ സ്ഥാപിക്കുകയായിരുന്നുവെന്നും, ഇതിനുമുന്‍പ്
ഇങ്ങനെയൊരു പരിപാടി നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നു. പ്രാദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചെറിയ സംഘര്‍ഷമുണ്ടാവുകയും, പോലീസ് ഇടപെട്ട് ബോര്‍ഡ് മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു.

എന്നാല്‍ പിറ്റേ ദിവസം പ്രകോപിതരായ ചില മുസ്ലിം യുവാക്കള്‍ സംഘം ചേര്‍ന്ന് ഹിന്ദുക്കളുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെയാണ് ഇങ്ങനെ ചെയ്തതെന്ന് സംഭവത്തിന്റെ പേരില്‍ കേസെടുത്ത പോലീസ് പറയുന്നു. ‘ഐ ലൗ മുഹമ്മദ്’ പോസ്റ്റര്‍ സ്ഥാപിച്ചതിനല്ല, പ്രതികള്‍ സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ തങ്ങളുടെ പ്രവാചകനെ അപമാനിച്ചു എന്ന രീതിയിലാണ് രാജ്യത്തുടനീളം പ്രചാരണം നടന്നത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഗുജറാത്തിലെ ഗോദ്രയിലേക്ക് ഒരുപാട് ദൂരമുണ്ട്. എന്നിട്ടും അവിടെ അക്രമങ്ങള്‍ നടന്നത് ഇതിന്റെ ആസൂത്രിത സ്വഭാവം വ്യക്തമാക്കുന്നുണ്ട്. വ്യാപകമായ കലാപത്തിനാണ് അണിയറയില്‍ ശ്രമം നടന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
മതത്തിന്റെ പേരില്‍ അന്യമത വിദ്വേഷം പ്രചരിപ്പിക്കുകയും, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പരിപാടികള്‍ നടത്തുക, ഇതിനെതിരെ അധികൃതര്‍ നടപടിയെടുത്താല്‍ അത് മതവിദ്വേഷവും ഫാസിസവുമൊക്കെയായി ചിത്രീകരിക്കുക. ഇതാണ് കുറേക്കാലമായി ഉത്തര ഭാരതത്തില്‍ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. എന്തിന്റെ പേരിലാണെങ്കിലും മതപരവും ജാതീയവുമായ കലഹങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം വ്യാപകമാണ്. ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കലാപം കുത്തിപ്പൊക്കാന്‍ പോയതിനാണല്ലോ മലയാളിയായ മതതീവ്രവാദി സിദ്ധിക് കാപ്പന്‍ പിടിയിലായത്. അന്വേഷണ ഏജന്‍സികള്‍ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്യുമ്പോള്‍ അക്രമികള്‍ ഇരവാദം ഉന്നയിക്കുന്ന രീതിയാണുള്ളത്. ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, മതപരമായ പരിപാടികള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. ഇതിന് ആരും എതിരല്ല. പക്ഷേ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ മതവിശ്വാസത്തിന്റെ ഭാഗമായി പരിഷ്‌കൃത സമൂഹത്തിന്
കാണാനാവില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇസ്ലാമിക മതമൗലികവാദികള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിഞ്ഞാടുകയായിരുന്നു. തങ്ങളുടെ മതം ഇതിനൊക്കെ അനുവാദം നല്‍കുന്നുണ്ടെന്ന മട്ടിലായിരുന്നു ഇക്കൂട്ടര്‍ പ്രകോപനപരമായി പെരുമാറിയിരുന്നത്. മുസ്ലിം വോട്ടുബാങ്കിനെ ഭയന്ന് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. ഭീകരവാദികള്‍ പോലും ഇതുവഴി രക്ഷപ്പെട്ടു പോയ സംഭവമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വന്നു. മതത്തിന്റെ പേരില്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും, മത വിഭാഗീയത സൃഷ്ടിക്കുകയും ചെയ്താല്‍ അതിനെതിരെ കര്‍ശനമായ നടപടികള്‍ എടുക്കാന്‍ തുടങ്ങി. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. ഇത് സഹിക്കാനാവാത്ത ചിലരാണ് ഇപ്പോള്‍ നബിയുടെ പേരില്‍ പോസ്റ്ററുമായി ഇറങ്ങിത്തിരിച്ചു കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നത്. ഇത് അനുവദിക്കാനാവില്ല. ജനങ്ങള്‍ സത്യം മനസ്സിലാക്കുക തന്നെ ചെയ്യും.

Tags: Uttar PradeshControversyKanpurSocial Media campaign'I Love Muhammad' bannerRemoval#ILoveMuhammad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാണ്‍പൂരില്‍ ആരംഭിച്ച സഹകാര്‍ഭാരതി ദേശീയ നിര്‍വാഹക സമിതി യോഗം പ്രാന്ത സംഘചാലക് ബബാനി ബീഗ് യോഗം ഉദ്ഘാടനം നിര്‍വഹിക്കുന്നു
India

സഹകാര്‍ഭാരതി ദേശീയ നിര്‍വാഹക സമിതി യോഗം ആരംഭിച്ചു

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

India

എസ്.സി/എസ്.ടി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം അന്വേഷിക്കണം: അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.