തിരുവനന്തപുരം: സ്വര്‍ണപാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവര്‍ത്തിച്ചു ഉണ്ണികൃഷ്ണന്‍ പോറ്റി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല.ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ഇന്ന് അല്ലെങ്കില്‍ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു.ഞായറാഴ്ച മൂന്ന് മണിക്കൂര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തു.
ശബരിമലയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകള്‍ തെളിയിക്കുന്ന രേഖകളും പുറത്തു വന്നിട്ടുണ്ട്.
സ്വര്‍ണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നു.പ്രാര്‍ത്ഥനകളും പൂജകളും മാത്രമാണ് നടത്തിയത്.താനടക്കം മൂന്ന് പേര്‍ ചേര്‍ന്നാണ് സ്വര്‍ണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും15 ലക്ഷത്തോളം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സാമ്പത്തിക ഇടപാടുകളില്‍ ചോദ്യം ചെയ്തത്.
















