Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ സ്വര്‍ണക്കൊള്ള: ദേവസ്വം മാനുവല്‍ പരിഗണിച്ചില്ല ദേവഹിതം നോക്കിയതുമില്ല

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 5, 2025, 01:21 pm IST
inKerala

പത്തനംതിട്ട: സന്നിധാനത്തു നിന്ന് 2019 ലും കഴിഞ്ഞ സപ്തംബറിലും ദ്വാരപാലക ശില്‍പം പൊതിഞ്ഞ പാളികളും പീഠങ്ങളും കടത്തിയത് ദേവഹിതം നോക്കാതെയും ദേവസ്വം മാനുവല്‍ മറികടന്നും.

1998-ല്‍ എന്‍. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്ന കാലത്താണ് വിജയ് മല്യ 18 കോടി ചെലവില്‍ ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. അന്ന് ദേവസ്വം മാനുവല്‍ അനുസരിച്ചും ദേവഹിതം അറിഞ്ഞ ശേഷവുമാണ് സന്നിധാനത്തെ മരാമത്ത് ഓഫീസിനു സമീപം നിര്‍മാണ ജോലികള്‍ നടത്തിയത്. എന്നാല്‍ 20 വര്‍ഷത്തിനു ശേഷം നിറം മങ്ങി എന്നു പറഞ്ഞ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയ്‌ക്ക് കൊടുത്തുവിടുമ്പോള്‍ ദേവപ്രശ്‌നം നടത്തി അനുജ്ഞ വാങ്ങിയില്ല.

ദേവചൈതന്യമുള്ള വസ്തുക്കള്‍ നിര്‍മാണത്തിനെടുക്കുമ്പോള്‍ അതിന് കൃത്യമായ നിഷ്ഠകള്‍ പാലിച്ചിരിക്കണമെന്ന് ദേവസ്വം മാനുവലിലുണ്ട്. നിര്‍മാണം സന്നിധിയില്‍ വെച്ചു തന്നെ നടത്തണം എന്നതാണ് പ്രധാനം. പണി തുടങ്ങുന്നതും നിര്‍ത്തുന്നതുമായ സമയം, പണിയുന്ന വസ്തു, പണി എത്ര പൂര്‍ത്തിയായി, എന്തൊക്കെ സാധനങ്ങള്‍ എടുത്തു എന്നീ കാര്യങ്ങള്‍ സ്‌പോട്ട് മഹസറില്‍ രേഖപ്പെടുത്തണം. ദിവസവും പണി തുടങ്ങും മുമ്പും ശേഷവും ഇക്കാര്യം രേഖപ്പെടുത്തണം.

നിര്‍മാണത്തിനായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തടസമില്ലെങ്കിലും സ്വര്‍ണ നിര്‍മിത വസ്തുവിന്റെ വലിപ്പം, തൂക്കം, എന്തിന് കൊണ്ടുപോകുന്നു, എപ്പോള്‍ തിരികെ എത്തിക്കും എന്നീ വിവരങ്ങള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുതല്‍ തന്ത്രി വരെയുള്ള അധികാരികള്‍ മഹസറില്‍ രേഖപ്പെടുത്തണം. ഇവയ്‌ക്ക് ദേവന്റെ അനുജ്ഞ ആവശ്യവുമാണ്. എത്ര നാളിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വസ്തു തിരികെ കൃത്യ സ്ഥലത്ത് സ്ഥാപിക്കും എന്ന കാര്യം വരെ അനുജ്ഞാപൂജയില്‍ വ്യക്തമാക്കിയിരിക്കണം. എന്നാല്‍ സ്വര്‍ണം അടങ്ങിയ ചെമ്പു പാളികളില്‍ ഏതെങ്കിലും നിര്‍മാണം നടത്തണമെങ്കില്‍ അത് ദേവനു മുന്നില്‍ തന്നെ ആയിരിക്കണമെന്നാണ് നിയമം. ഇതാണ് ശബരിമലയില്‍ ലംഘിച്ചത്.

ശബരിമലയിലെ മാത്രമല്ല എല്ലാ ദേവസ്ഥാനങ്ങളിലും സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികളുടെ ലിസ്റ്റ് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് മറ്റൊരു നിയമം. ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ഇത്തരം വസ്തുക്കള്‍ ദേവന് സമര്‍പ്പിച്ച ശേഷം അപ്പോള്‍ തന്നെ തിരുവാഭരണ രജിസ്റ്ററില്‍ കൊള്ളിക്കണം.

ഇതനുസരിച്ച് 1998-ല്‍ വിജയ് മല്യ ശ്രീകോവിലില്‍ ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞു സമര്‍പ്പിച്ച വസ്തുക്കളുടെ പൂര്‍ണ വിവരവും രജിസ്റ്ററില്‍ ഉണ്ടാകേണ്ടതാണ്. ഈ രജിസ്റ്റര്‍ എടുത്തു പരിശോധിച്ചാലേ ഇപ്പോള്‍ പുറത്തുവന്നതിലേറെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ.

 

Tags: gold theftSabarimala ControversyDevaswom manualSannidhanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

Kerala

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.