Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വീരോടെ വീണ്ടും ഇന്ത്യ; പെണ്‍പട ഇന്ന് പാകിസ്ഥാനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 12:06 pm IST
inCricket

കൊളംബോ: ഇന്ന്, തുടര്‍ച്ചയായി നാലാമത്തെ ഞായറാഴ്‌ച്ചയും ഭാരതം-പാക് ക്രിക്കറ്റ് ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ മൂന്ന് ഞായറാഴ്‌ച്ചകളിലും തുടര്‍ച്ചയായി ഏറ്റുമുട്ടിയത് പുരുഷ ക്രിക്കറ്റ് ടീം ആയിരുന്നു, ഏഷ്യാകപ്പിലായിരുന്നു. എന്നാല്‍ ഇന്ന് പടക്കളത്തിലിറങ്ങുന്നത് പെണ്‍ ടീമുകളാണ്, ഏകദിന ലോകകപ്പിന്റെ ആറാം മത്സരത്തില്‍. വൈകീട്ട് മൂന്നിന് കൊളംബേയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യാകപ്പില്‍ ഭാരതത്തിനോട് ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാക് പട പരാജയപ്പെട്ടിരുന്നു. അതിനേക്കാള്‍ മികച്ച റിക്കാര്‍ഡ് ആണ് വനിതാ ക്രിക്കറ്റിലുള്ളത്. ഏറ്റവും ഒടുവില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ കണ്ട അഞ്ച് മത്സരങ്ങളില്‍ എല്ലാം ജയിച്ചിട്ടുള്ളത് ഭാരതമാണ്. വിവിധ വര്‍ഷങ്ങളായി നടന്ന മത്സരങ്ങളില്‍ വമ്പന്‍ മാര്‍ജിനിലായിരുന്നു വിജയങ്ങള്‍- 107 റണ്‍സിന്, 95 റണ്‍സിന്, ഏഴ് വിക്കറ്റിന്, ആറ് വിക്കറ്റിന്, ഏറ്റവും ഒടുവില്‍ പത്ത് വിക്കറ്റ് വിജയവും.

ഈ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കളിച്ച ഭാരതം സഹ ആതിഥേയരായ ശ്രീലങ്കയെ ഗുവാഹത്തിയില്‍ വച്ച് തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ അതേ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്ഥാന്റെ ആദ്യ ലോകകപ്പ് പോരാട്ടം പരാജയത്തിലാണ് കലാശിച്ചത്. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടായിരുന്നു തോല്‍വി. ഇത്രയും കണക്കുകളും സാഹചര്യവും നിരന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍മന്‍പ്രീത് കൗറിന് കീഴിലുള്ള ഭാരതത്തിനാണ് ഉത്തരവാദിത്തം കൂടുതല്‍. ഇന്നത്തെ മത്സരത്തില്‍ ഏന്തുവില കൊടുത്തും ജയിച്ചേ തീരൂ.

ബൗളിങ്ങില്‍ സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്
ഇക്കൊല്ലം ഭാരതത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ ആണ് സ്‌നേഹ് റാണ. സീസണില്‍ ഇതേവരെ 23 വിക്കറ്റുകള്‍ നേടി. മധ്യ ഓവറുകളില്‍ ഏതിരാളികളുടെ സ്‌കോറിങ്ങ് പിടിച്ചുകെട്ടുന്ന പ്രകടനമികവാണ് താരത്തിനുള്ളത്. ക്രാന്തി ഗൗഡിന് ഇത് ആദ്യ ലോകകപ്പ് ആണ്. സമീപകാലത്ത് ഭാരതത്തിനായി മിന്നും ഫോമിലുള്ള ബൗളര്‍ എന്ന വിശേഷണം ഈ യുവതാരത്തിനുണ്ട്.

സ്മൃതി എന്ന ശക്തി
ഭാരത ക്രിക്കറ്റ് ബാറ്റിങ് നിരയിലെ നാരീ ശക്തി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഓപ്പണര്‍ സ്മൃതി മന്ദാന. ഇക്കൊല്ലം മികച്ച റിക്കാര്‍ഡ് ആണ് താരത്തിനുള്ളത്. മികച്ച ശരാശരി(62.4)ക്കൊപ്പം കരുത്തന്‍ പ്രഹര ശേഷിയുമാണ്(115.4) നിലനിര്‍ത്തിപോരുന്നത്.

പാക് പടയ്‌ക്ക് മൂര്‍ച്ഛ കൂട്ടാന്‍
ഇക്കൊല്ലം നാല് സെഞ്ച്വറികളുമായി മിന്നും പ്രകടനം കാഴ്‌ച്ചവച്ചുവരുന്ന സിദ്ര അമിന്‍ ആണ് പ്രധാന ബാറ്റിങ് കരുത്ത്. ഓള്‍ റൗണ്ടര്‍ ആയിട്ടുള്ള നായിക ഫാത്തിമ സന ന്യൂബോളില്‍ അത്ഭുതം കാട്ടാന്‍ ശേഷിയുള്ള താരമാണ്. സീസണില്‍ 16 വിക്കറ്റുമായി പാക് ബൗളിങ് നിരയുടെ ആത്മവിശ്വാസമുണര്‍ത്തുന്ന താരമായി നാഷ്‌റ സന്ധുവും പാക് പാളയത്തിലുണ്ട്.

ടീം-
ഭാരതം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഉമ ചേത്രി(വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, പ്രതിക റാവല്‍, അമജോത് കൗര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, രേണുക സിങ്, ശ്രീ ചരണി, രാധാ യാധവ്

പാകിസ്ഥാന്‍: ഫാത്തിമ സന(ക്യാപ്റ്റന്‍), മുനീബ അലി(വിക്കറ്റ് കീപ്പര്‍), സിദ്ര നാവാസ്(വിക്കറ്റ് കീപ്പര്‍), എയ്‌മാന്‍ ഫാത്തിമ, ഒമായിമ സൊഹെയില്‍, സദാഫ് ഷമാസ്, ഷവ്വാല്‍ സുല്‍ഫിഖര്‍, സിദ്ര അമിന്‍, ആലിയ റിയാസ്, സ്യേദ അരൂപ് ഷാ, ഡയാന ബെയ്ഗ്, നശ്‌റ സന്ധു, നടാലിയ പെര്‍വായിസ്, രമീന്‍ ഷമീം, സാദിയ ഇഖ്ബാല്‍.

Tags: Womens Cricket WorldcupIndia v/s Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യന്‍ ക്രിക്കറ്റ് ഫൈനല്‍: ഭാരതം-പാകിസ്ഥാന്‍

Cricket

ഏഷ്യാകപ്പില്‍ ഇന്ന് രണ്ടാം സൂപ്പര്‍ ഫോര്‍ പോര്; വീറോടെ വീണ്ടും ഭാരതം-പാകിസ്ഥാന്‍

Cricket

ഓര്‍മയില്‍ നിന്ന് മായില്ല, കൈവിട്ടുകളഞ്ഞ ആ കിരീടം… ഹര്‍മന്‍പ്രീത്

Article

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

Main Article

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.