ന്യൂദല്‍ഹി:മലയാള മനോരമ പത്രം ബിജെപിയ്‌ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആസൂത്രിതമായ വിമര്‍ശനം അഴിച്ചുവിടുന്നതില്‍ കൂടുതല്‍ ആവേശം പ്രകടിപ്പിക്കുകയാണിപ്പോള്‍. ഏറ്റവുമൊടുവില്‍ അമിത് ഷായ്‌ക്കെതിരെ ഒരു വ്യാജവാര്‍ത്ത ചമച്ചിരിക്കുകയാണ് മലയാളമനോരമ.
മറ്റേതോ ഉറവിടത്തില്‍ നിന്നും കിട്ടിയ വാര്‍ത്ത അതേ പടി പ്രസിദ്ധീകരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം മനോരമ. എന്‍ജിഒ-മതപരിവര്‍ത്തനലോബി- ഡീപ് സ്റ്റേറ്റ് കൂട്ടകെട്ട് ബിജെപി സര്‍ക്കാരിനും മോദിയ്‌ക്കും എതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്.
നടന്‍ വിജയിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചെന്നും എന്നാല്‍ വിജയ് ഫോണെടുത്തില്ലെന്നും ആയിരുന്നു ഈ വ്യാജവാര്‍ത്ത. അമിത് ഷായുടെ പ്രവര്‍ത്തനരീതി അറിയുന്ന ആരും ഇതുപോലെ ഒരു വാര്‍ത്ത എഴുതില്ല. പക്ഷെ മനപൂര്‍വ്വം അമിത് ഷായുടെയും ബിജെപിയുടെയും പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താന്‍ ശ്രമിക്കുന്നവര്‍ ഇതുപോലുള്ള വ്യാജവാര്‍ത്ത ചമച്ചെന്ന് വരും. അത് തന്നെയാണ് മനോരമയും ചെയ്തത്. മാത്രമല്ല, ഇന്ത്യ കണ്ട മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷാ നടന്‍ വിജയുമായി അടുത്തേക്കുമെന്ന ഭീതിയും തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങള്‍ക്കുണ്ട്. അതും ഇതുപോലെ ഒരു വ്യാജവാര്‍ത്ത സഷ്ടിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടാകാം.
ഒരിയ്‌ക്കലും അമിത് ഷാ നടന്‍ വിജയിനെപ്പോലെ ഒരാളെ കരൂരിലെ ഇത്രയും വലിയ അപകടം നടന്നയുടന്‍ നേരിട്ട് വിളിക്കില്ല. മാത്രമല്ല, അങ്ങിനെ ശ്രമിക്കുന്നവെങ്കില്‍ തന്നെ അത് ഇടനിലക്കാര്‍ വഴി പരോക്ഷമായും അതീവരഹസ്യമായും മാത്രമേ അത്തരമൊരു നീക്കത്തിന് അമിത് ഷായെപ്പോലുള്ള ഒരു രാഷ്‌ട്രീയ നേതാവ് ശ്രമിക്കൂ എന്നിരിക്കെ, അമിത് ഷാ വിളിച്ച് നടന്‍ വിജയ് ഫോണെടുത്തില്ല എന്ന ഒരു വാര്‍ത്ത മനോരമയെപ്പോലെ ഇത്രയും ദീര്‍ഘ ചരിത്രമുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചത് ബാലിശമാണെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു പക്ഷെ മനോരമയുടെ തന്നെ ഉള്ളിലുള്ള ഭീതിയായിരിക്കാം ഈ വാര്‍ത്തയായി പുറത്തുവരുന്നതെന്നും സൂചനകളുണ്ട്. കാരണം വിജയും അമിത് ഷായും അടുക്കുന്നത് തമിഴ്നാട്ടിലെ പല പരമ്പരാഗത ലോബികള്‍ക്കും അരക്ഷിതാവസ്ഥയുണ്ടാക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ട് തന്നെ അത്തരമൊരു സാധ്യത തന്നെ ഇല്ലാതാക്കുക എന്നതായിരിക്കാം ഈ വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരുടേയും അത് ഏറ്റുപിടിച്ച് പ്രസിദ്ധീകരിച്ച മനോരമയുടെയും ലക്ഷ്യം.
















