പട്ന: ഗംഗയുടെ പടവുകള്‍ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പരമപവിത്രമാണ്. പ്രാര്‍ത്ഥനകള്‍ക്കും സ്നാനത്തിനും ആരതിയുഴിയാനും ഉപയോഗിക്കുന്ന ഇടമാണ് ഘാട്ടുകള്‍ എന്ന് വിളിക്കപ്പെടുന്ന ഗംഗാനദിയുടെ പടവുകള്‍.
പക്ഷെ ബീഹാറിലൂടെ ഒഴുകുന്ന ഗംഗാനദിയുടെ പടവുകള്‍ കഴിഞ്ഞ ദിവസം മനപൂര്‍വ്വം ഒരു അധ്യാപകന്‍ ഉപയോഗിച്ചത് എന്‍ട്രെന്‍സ് മോക് ടെസ്റ്റ് നടത്താനാണ്. നിരവധി വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ പുസ്തകവുമായി മോക് ടെസ്റ്റിനായി ഗംഗയുടെ പടവുകളില്‍ നിരന്നിരുന്നു. മോക് ടെസ്റ്റ് നിരീക്ഷിക്കുന്ന സംഘം തോണിയില്‍ നങ്കുരമിട്ട് നിന്നു. വന്‍തോതില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യം പ്രചരിച്ചത്.
ഗംഗയുടെ പടവുകളെ മതേതര ഇടമാക്കാനുള്ള മറ്റൊരു ഗൂഢാലോചന മാത്രമായിരുന്നു അത്. എന്‍ജിഒകള്‍ ആസൂത്രണം ചെയ്ത മറ്റൊരു ടൂള്‍ കിറ്റ്. കര്‍ണ്ണാടകത്തില്‍ വന്‍തോതില്‍ നടന്നുവരുന്ന ഹിന്ദുത്വത്തിനെതിരായ ആക്രമണത്തിന് ഇപ്പോള്‍ ബീഹാറിലെ ഗംഗാനദിയുടെ പടവുകളും സാക്ഷിയാകുന്നു.
നിരവധി പേരാണ് ഗംഗയുടെ പടവുകളില്‍ മോക് ടെസ്റ്റ് നടത്തുന്നതിനെതിരെ പ്രതികരിച്ചത്. ഇത് മോക് ടെസ്റ്റല്ല, കുട്ടികളെ മോക്കിംഗ് ചെയ്യുന്ന (പരിഹസിക്കുന്ന) ടെസ്റ്റ് ആണെന്നും ഒട്ടേറെ പേര്‍ ഈ വീഡിയോ പങ്കുവെച്ച് കമന്‍റ് ചെയ്തിരുന്നു.
SHOCKER 🚨 A coaching teacher conducts mock tests on the banks of the Ganga 🤯
This isn’t a test, it’s mocking students just for publicity 😳 pic.twitter.com/MvktbgKMF7
— Times Algebra (@TimesAlgebraIND) September 28, 2025
കര്‍ണ്ണാടകയില്‍ ഹിന്ദു ഉത്സവമായ മൈസൂര്‍ ദസറ ആഘോഷം ഉദ്ഘാടനം ചെയ്തത് മുസ്ലിം എഴുത്തുകാരിയായ ഭാനു മുഷ്താഖ് ആണ്. പലരും അതിനെ എതിര്‍ത്തെങ്കിലും കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭാനു മുഷ്താഖിനെക്കൊണ്ട് ദസറ ഉദ്ഘാടനം ചെയ്യിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. അതിന് ന്യായീകരണമായി ദസറ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന ചാമുണ്ഡീ കുന്നുകളും ചാമുണ്ഡേശ്വരീ ക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും എല്ലാ മതക്കാരുടെ ഇടമാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു. ഇതിനെ മൈസൂര്‍ രാജകൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ പ്രമോദ ദേവി എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ ധിക്കാരവുമായി മുന്നോട്ടുപോയി. ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദു കേന്ദ്രങ്ങളെയും മതേതരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം.
അതുപോലെ കര്‍ണ്ണാടകത്തില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന ഒരു കള്ളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പ്രചരിപ്പിച്ച പലരെയും അറസ്റ്റ് ചെയ്തെങ്കിലും പ്രതികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഈ കെട്ടുകഥ എഐ വീഡിയോയുടെ സഹായത്തോടെ ഒരു ഭീകരസംഭവമായി ചിത്രീകരിച്ച യൂട്യൂബര്‍മാര്‍ പുറത്തുവിലസുന്നു. ഇതിനായി ശുചീകരണത്തൊഴിലാളിയുടെ തിരിച്ചറിയല്‍ മറച്ചുപിടിക്കാനുള്ള പ്രത്യേക നിയമാധികാരം വാങ്ങിക്കൊടുത്ത അഭിഭാഷകര്‍ക്കും കുറ്റമില്ല. ഇത് നടന്നതും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തിലാണ്.
ഇപ്പോഴിതാ എന്‍ജിഒകളുടെ ഈ പരീക്ഷണം ബീഹാറിലും എത്തിയിരിക്കുന്നു. ഇവിടുത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ അപമാനിക്കാന്‍ വേണ്ടി എന്‍ജിഒകള്‍ നടത്തിയ ആസൂത്രിത നീക്കമാണിത്. അതിനേക്കാള്‍ തലവേദനയാകുന്നത് വിശുദ്ധ ഗംഗയുടെ പടവുകളെ മതേതരമാക്കി മാറ്റാന്‍ ഒരു അധ്യാപകന്‍ നടത്തുന്ന ശ്രമമായിരുന്നു ബീഹാറിലേത് എന്നതാണ്. ഹിന്ദുവിന്റെ ഇടം പൊതു ഇടമാകുമ്പോള്‍ മറ്റ് മതക്കാരുടെ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവരുടേത് മാത്രമായ ഇടമായി മാറുന്നു എന്നതാണ് വാസ്തവം.
















