Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദന്‍ വിവരിച്ച കാലഗണന

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
Oct 4, 2025, 05:12 am IST
in Samskriti

തികച്ചും ഭാരതീയവും സനാതനവുമായ ാലഗണനയെക്കുറിച്ച് സ്‌കന്ദമഹാപുരാണത്തിലെ ബര്‍ബരേശ്വരമാഹാത്മ്യത്തില്‍ നാരദന്‍ വര്‍ണ്ണിക്കുന്നുണ്ട്.

ഒരു മനുഷ്യവര്‍ഷമാണ് ഒരു ദേവദിനം. 360 ദേവദിനം ഒരു ദേവവര്‍ഷം. 12000 ദേവവര്‍ഷം ഒരു ചതുര്‍യുഗം. (കൃതായുഗം 4800, ത്രേതായുഗം 3600, ദ്വാപരയുഗം 2400, കലിയുഗം 1200. നാലുംകൂടി 12000 ദേവവര്‍ഷം). 71 ചതുര്‍യുഗം ഒരു മന്വന്തരം (ഒരുമനുവിന്റെ ആയുസ്സ്). 14 മന്വന്തരം ഒരു കല്പം.
(ബ്രഹ്‌മാവിന്റെ ഒരു പകല്‍). രണ്ടു കല്പം ബ്രഹ്‌മാവിന്റെ ഒരു ദിവസം. 360 ബ്രഹ്‌മദിവസം ഒരു ബ്രഹ്‌മവര്‍ഷം. 120 ബ്രഹ്‌മവര്‍ഷം ഒരു ബ്രഹ്‌മായുസ്സ്. ഒരു ബ്രഹ്‌മായുസ്സ് മുപ്പതു കോടി ഒന്‍പതു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിയെഴുപത്താറ് കോടി മനുഷ്യവര്‍ഷം. ഇത്രയുമാണ് സ്‌കന്ദപുരാണത്തില്‍ നാരദന്‍ പറയുന്നത്. ഇതാണു നമ്മുടെ പൂര്‍വ്വികര്‍ നമുക്കായിത്തന്ന കാലക്കണക്കുകള്‍. ഇവര്‍ക്കിതെവിടുന്ന്, എങ്ങനെ കിട്ടി?. അന്നും അവര്‍ ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും കൃത്യമായി പഠിച്ചിരുന്നുവെന്നു സാരം.

കണക്കുകളിലും കണക്കുകൂട്ടലിലും അവര്‍ക്ക് ശരിയായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. താമരയിതളുകള്‍ അടുക്കിവെച്ച് അതിലേക്കൊരു സൂചി ആഞ്ഞുകത്തിയാല്‍ അതിലൊരില തുളച്ച് അടുത്ത ഇലയില്‍ തൊടുന്നതിനിടയിലെ സമയത്തിന് അല്പകാലം എന്നുപറയും. ചിന്തിക്കുക.! മുപ്പത് അല്പകാലം ഒരു ത്രുടി. മുപ്പതു ത്രുടി ഒരു കല. മുപ്പതു കല ഒരു കാഷ്ഠ. കാഷ്ഠ എന്നത് നിമിഷം, നൊടി, മാത്ര എന്നീ പേരുകളിലും അറിയപ്പെടുന്നു. നാലു നിമിഷം ഒരു ഗണിതം. പത്തു ഗണിതം ഒരു നെടുവീര്‍പ്പ്. ആറു നെടുവീര്‍പ്പ് ഒരു വിനാഴിക. അറുപതു വിനാഴിക ഒരു ഘടിക. അറുപതു ഘടിക ഒരുദിവസം. (അഹോരാത്രം).

പതിനഞ്ച് അഹോരാത്രം ഒരു പക്ഷം. രണ്ടു പക്ഷം ഒരു ചാന്ദ്രമാസം. (മനുഷ്യന്റെ ഒരു ചാന്ദ്രമാസമാണ് പിതൃക്കളുടെ ഒരു അഹോരാത്രം). മനുഷന് പന്ത്രണ്ടു ചാന്ദ്രമാസം ഒരുവര്‍ഷം. (മനുഷന്റെ ഒരുവര്‍ഷം ദേവകള്‍ക്ക് ഒരു അഹോരാത്രമാണ്). ദേവകളുടെ മുന്നൂറ്ററുപത് അഹോരാത്രം ഒരു ദേവവര്‍ഷം അല്ലങ്കില്‍ ദിവ്യ വത്സരം. നാലായിരത്തി എണ്ണൂറ് ദിവ്യ വത്സരം കൂടുന്നത് ഒരു കൃതയുഗം. മൂവായിരത്തി അറുനൂറ് ദിവ്യവത്സരം ഒരു ത്രേതായുഗം. രണ്ടായിരത്തി നാനൂറ് ദിവ്യ വത്സരം ഒരു ദ്വാപരയുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യ വത്സരം ഒരു കലിയുഗത്തിന്. ഈ നാലു യുഗങ്ങള്‍ കൂടി ചേര്‍ന്ന പന്തീരായിരം ദിവ്യ വത്സരമാണ് ഒരു ചതുര്‍യുഗം.

എഴുപത്തൊന്നു ചതുര്‍യുഗം കൂടുമ്പോള്‍ ഒരു മനുവിന്റെ കാലം അവസാനിക്കുന്നു. അതോടുകൂടി ആ മനുവിന്റെ കാലത്തുള്ള ദേവന്മാരും അവസാനിക്കുന്നു. ഇങ്ങനെ പതിനാലു മനുക്കള്‍ കഴിയുമ്പോള്‍ ഒരു കല്പം അവസാനിച്ച് പ്രളയമാകും. മനുക്കളുടെ കാലം ബ്രഹ്‌മാവിന്റെ പകലും അത്രയു ംകാലം രാത്രിയുമാണ്. ഇതാണ് ബ്രഹ്‌മാവിന്റെ ഒരു അഹോരാത്രം. ഇത്തരം മുന്നൂറ്റി അറുപതു അഹോരാത്രം ബ്രഹ്‌മാവിന്റെ ഒരു സംവത്സരവും, നൂറ്റിയിരുപത് സംവത്സരം ഒരു ബ്രഹ്‌മാവിന്റെ കാലയളവും ആണ്. പിന്നെ സര്‍വ്വനാശമാണ്. ഈ കാലയളവ് കൃത്യമായി പുരാണം പറയുന്നത് മുപ്പതു കോടി ഒമ്പതു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി എഴുപത്താറ് കോടി മനുഷ്യവര്‍ഷം. പിന്നെ ഇത്രയുംകാലം വീണ്ടും ശൂന്യമായി കിടന്ന് വീണ്ടും പുതിയ ബ്രഹ്‌മാവ് ആവിര്‍ഭവിക്കുന്നു. പുതിയ സൃഷ്ടിയുടെ ആരംഭം കുറിക്കുന്നു. ഈ ചാക്രിക ക്രിയയാണ് പുരാണം നമ്മേ പഠിപ്പിക്കുന്നത്.

ഇതു സംഭവിക്കുന്നതിന് ആധാരമായി പറയുന്നതെന്തെന്നാല്‍ എല്ലാഗ്രഹങ്ങളും അവയുടെ സഞ്ചാരപഥത്തില്‍ ഒരു നേര്‍ രേഖയില്‍ തുടങ്ങി തിരികെ അനേകം ഭ്രമണവും, പരിക്രമണവും നടത്തി അതേയിടത്തിലെത്തുമ്പോഴാണ് മഹാപ്രളയം സംഭവിക്കുക. ഇതിനെ ആധുനിക ശാസ്ത്രവുമായി ഒന്നു താരതമ്യം ചെയ്യാം.

പുരാണ ജ്യോതിഷ പ്രമാണമനുസരിച്ച് നവഗ്രഹങ്ങളില്‍ പരിഗണിക്കാവുന്ന അഞ്ചു ഗ്രഹങ്ങളേയുള്ളു. എന്തെന്നാല്‍ സൂര്യന്‍ സ്ഥിരനും, രാഹു,കേതു ഇവ നിഴല്‍ ഗ്രഹങ്ങളും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹവുമാണ്. ഇത് ജാതകസംബന്ധ ഫലപ്രവചനങ്ങളില്‍ ജ്യോതിഷികള്‍ ഉപയോഗിക്കുന്നു. അതു മറ്റൊരു സിദ്ധാന്ത ശാഖ.

ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും വലംവെക്കുന്ന കാലദൈര്‍ഘ്യം കണക്കാക്കിയാല്‍ ബുധന്‍ – 88 ദിവസം, ശുക്രന്‍ – 225 ദിവസം, ഭൂമി – 365 ദിവസം, ചൊവ്വാ – 688 ദിവസം, വ്യാഴം – 4,380 ദിവസം, ശനി – 10,950 ദിവസം, ഇന്ദ്രന്‍ (യുറാനസ്) 30,672 ദിവസം, വരുണന്‍ (നെപ്റ്റിയണ്‍) 60,160ദിവസം, യമന്‍ (പ്ലൂട്ടോ)1,03,200ദിവസം.

കാലത്തിന്റെ തുടക്കത്തില്‍ ഇവയെല്ലാം ഒരു നേര്‍ രേഖയില്‍ നിന്നും പ്രയാണം തുടങ്ങിയെന്നു സംങ്കല്പിക്കുക. തുടക്കം അങ്ങനെയെങ്കില്‍ ഒടുക്കവും ഈ രീതിയിലാവണം. ഇവിടെ ഈ ഗ്രഹങ്ങളെല്ലാം തിരിച്ച് ഒരു നേര്‍രേഖയില്‍ എത്തുന്നതിനു മുമ്പുതന്നെ ഒരു വലിയ അസന്തുലിതാവസ്ഥ രൂപപ്പെടാന്‍ തുടങ്ങുകയും നേര്‍രേഖയിലെത്തുന്നതോടെ അതിന്റെ മൂര്‍ദ്ധന്യാവസ്തയിലെത്തി ഭൂമിയടക്കം ഗ്രഹങ്ങളെ കശക്കിയുടയ്‌ക്കാനുള്ള സാധ്യതയും അതിന്റെ പ്രത്യാഘാതമായി ഭൂമിയിലെ സകല ചരാചരങ്ങളും നശിച്ചു നാമാവശേഷമാകുകയും ഈ ആഘാതത്തില്‍ ഭൂമി വിണ്ടുകീറുകയും കര കടലാകുകയും എന്നു വേണ്ടാ സര്‍വ്വം ഉടച്ചുവാര്‍ക്കപ്പെട്ട് ഒരു പുതു സൃഷ്ടി കാലങ്ങളെടുത്ത് വീണ്ടും ആരംഭിക്കുകയും ചെയ്യാം. ഗ്രഹങ്ങള്‍ ഒരേ രേഖയില്‍ എത്തുമ്പോള്‍ ആകര്‍ഷണ-വികര്‍ഷണ പരിധി ലംഘിച്ച് ഗ്രഹങ്ങള്‍ തമ്മില്‍ തമ്മില്‍ വലിച്ചടുപ്പിക്കുകയും ഭ്രമണ പരിക്രമണ വേഗത കൂട്ടുകയൊ കുറക്കുകയൊ ചെയ്യാം. ഈ തരത്തിലുള്ള എന്തു പ്രതിഭാസവും നടക്കാം.

ഇനിയിതിന്റെ കാലഗണനയിലേക്കു കടക്കാം. ഇവിടെ പരിക്രമണം എറ്റവും കുറവുള്ള ഗ്രഹം ബുധനാണ്. 88 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. ഈ അവസ്ഥയില്‍ മറ്റുഗ്രഹങ്ങള്‍ അതിന്റേതായ പാതയില്‍ അതിന്റെ പരിക്രമണം അതിന്റെ കാലയളവനുസരിച്ചു സഞ്ചരിച്ചിരിക്കും. അടുത്ത പരിക്രമണം പൂ
ര്‍ത്തിയാക്കുക ശുക്രനാണ്, 225 ദിവസം. ഈ അവസരത്തില്‍ ആദ്യരേഖയില്‍ ഒരു ഗ്രഹവുമുണ്ടാകില്ല. അങ്ങനെ ഓരോ ഗ്രഹവും തുടങ്ങിയിടത്ത് എത്തുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ഒരു ഗ്രഹവും ആ രേഖയി ല്‍കാണണമെന്നില്ല അതു സ്വാഭാവികം. ഇങ്ങനെ തുടര്‍ച്ചയായി പരിക്രമണം പൂര്‍ത്തീകരിക്കവേ പല സന്ദര്‍ഭങ്ങളിലും പലപല ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരുകയും എണ്ണം കൂടുന്നതനുസരിച്ച് ഭൂമി കൂടിയെത്തിയാല്‍ ഭൂമിയില്‍ പ്രകൃതിക്ഷോഭം സംജാതമാകുകയും ചെയ്യും. ഇങ്ങനെ ആവര്‍ത്തിച്ച് കാലാരംഭത്തിലേതിനു സമാനമായ ആ നിമിഷം വന്നെത്തുകയും ലോകാവസാനത്തിന്റെ മൂര്‍ദ്ധന്യതയില്‍ എത്തുകയുമായി.

നവഗ്രഹങ്ങളുടെ പരിക്രമണ ദിനങ്ങള്‍ അതാതിന്റെതായി മുകളില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. നവഗ്രഹങ്ങള്‍ ഒരിടത്തു നിന്നു തുടങ്ങി അവിടെ എല്ലാം കൂടി തിരിച്ചെത്തുന്ന നാള്‍ എങ്ങനെ കണ്ടുപിടിക്കാം? ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു ഗ്രഹം അഞ്ചു ദിവസം കൊണ്ടും മറ്റൊന്ന് പത്തുദിവസം കൊണ്ടും മുന്നാമത്തേത് പതിനഞ്ചു ദിവസമെടുത്തും വ്യത്യസ്തമായ പരിക്രമണപാതയില്‍ ഒരു രേഖയില്‍ തുടങ്ങി പരിക്രമണം നടത്തുമ്പോള്‍ വീണ്ടും എത്രാമത്തെ ദിവസം മൂന്നും അതേയിടത്ത് ഒന്നിക്കും?. അതറിയാന്‍ അവയുടെ ല.സാ.ഗു എടുത്താല്‍ മതി. അതു മുപ്പതാണ്. ഇതേരീതിയില്‍ നമ്മുടെ ഗ്യാലക്‌സിയിലെ ഒന്‍പതു ഗ്രഹങ്ങളുടെയും പരിക്രമണദിനങ്ങളുടെ ഏറ്റവും കുറഞ്ഞ സാധാരണ ഗുണിതമെടുത്ത് 365 കൊണ്ട് ഹരിച്ചാല്‍ വര്‍ഷങ്ങളായിക്കിട്ടും. ഒന്‍പതു ഗ്രഹവും ഒരേസമയം തിരിച്ചെത്തുന്ന വര്‍ഷമായിരിക്കുമത്. ഇവിടെ അങ്ങനെ കിട്ടുന്ന സംഖ്യയാണ് നാല്പത്താറു കോടി ഇരുപത്തിമൂന്നു ലക്ഷത്തി ഇരുപത്തീരായിരത്തി എണ്ണൂറ്റിമുപ്പത്താറു കോടി വര്‍ഷം. അതായത് 4623 ട്രില്യണ്‍ വര്‍ഷം. സൂര്യന്‍ അതിന്റെ കേന്ദ്രത്തെ ഒന്നു വലം വെക്കാന്‍ ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തഞ്ചു മില്യണ്‍ വരെ വര്‍ഷമാണെടുക്കുന്നത്. ഇരുപത്തഞ്ചു മില്യണ്‍ എടുത്താലും നൂറുകോടി പ്രാവശ്യം വലംവെച്ചാലെ ഈ ഒരു പ്രതിഭാസം ഉണ്ടാകൂ. ചിന്തിക്കുക! നമ്മുടെ പൂര്‍വ്വികര്‍ അന്നു ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍!

ഒരു ബ്രഹ്‌മായുസ് അവര്‍ കൃത്യമായിപ്പറഞ്ഞു. അത്രയുംകാലം ശൂന്യമായി കിടക്കുമെന്നും പിന്നീട് അടുത്ത ബ്രഹ്‌മാവിന്റെ തുടക്കമെന്നും പറഞ്ഞു. ഇതു കൂലംകഷമായിചിന്തിക്കണം!. ഗ്രഹങ്ങള്‍ എല്ലാം അതാതു പരിക്രമണരേഖയില്‍ നേര്‍രേഖയിലെത്തിയ കണക്ക് നാം കണ്ടു. എന്നാല്‍ ആ മുഹൂര്‍ത്തത്തിലല്ല ഈ അസന്തുലിതാവസ്ഥ സംഭവിക്കുക. അതിനു മുന്നേ തുടങ്ങി മൂര്‍ദ്ധന്യാവസ്ഥയിലെത്തി വീണ്ടും അത്രയും കാലം കഴിഞ്ഞേ ഒരു സന്തുലനാവസ്ഥയിലേക്കെത്തൂ. ഈ കാലമത്രയും ശൂന്യമായികിടക്കുമെന്നും തുടര്‍ന്നുള്ള വിവരത്തെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഓരോ ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് എന്തായിരുന്നുവെന്ന് നാം ചിന്തിക്കണം!. വരുണന്‍, യമന്‍ എന്നീ ഗ്രഹങ്ങളും അന്നേ അവയുടെ പ്രത്യേകതകള്‍ക്ക് ഒത്ത പേരും പരിക്രമണകാലവും നമ്മുടെ പൂര്‍വികര്‍ മനസ്സിലാക്കിയിരുന്നു. (നെപ്ട്യൂണ്‍,പ്ലൂട്ടോണ്‍) പല പുരുഷായുസ്സിനു മേലെയാണ് അവയുടെ പരിക്രമണ കാലമെന്നതും ഓര്‍ക്കണം.! ഒരു ബ്രഹ്‌മായുസ്സിനിടയിലെ യുഗം ചതുര്‍യുഗം, മന്വന്തരം, കല്പം, തുടങ്ങിയ കാലങ്ങള്‍ നവഗ്രഹങ്ങളില്‍ ചിലവയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള സംഗമങ്ങളും അവയുടെ അപ്പപ്പോഴത്തെ അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങളെ പഠിച്ചും ചിന്തിച്ചും നമ്മുടെ പൂര്‍വ്വികര്‍ തരംതിരിച്ചെഴുതിയത് ഒരു ദൂരദര്‍ശിനിയുടേയും സഹായം ഇല്ലാതെ ആയിരുന്നെന്നും മനസ്സിലാക്കണം.

പുരാണേതിഹാസങ്ങളെ പഠിക്കുമ്പോള്‍ അവയെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ ഓരോ ഏടിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതായ അനേകവിഷയങ്ങള്‍ പൊന്തിവരുന്നതു കാണാം. കഥ മാത്രം വായിക്കുന്നവരറിയണം ഈ വിശ്വരൂപവും, ബ്രഹ്‌മാവിന്റെ നാലുതലയോടുകൂടിയ രൂപവും വ്യാസനോ,മറ്റ് ഋഷീശ്വരന്മാരോ വരച്ചുകാട്ടിയിരുന്നില്ല. ഏതൊരു വിഷയത്തിലെ പണ്ഡിതനും വേറൊരുവിഷയത്തില്‍ പാമരനാകുന്ന അവസ്ഥയിലാണ് ഇന്നത്തെ ബുദ്ധിജീവി ചമയുന്ന വിമര്‍ശകര്‍. അവരുടെ കൈയില്‍ സ്വന്തമായി ഒന്നുമില്ല. മറ്റുള്ളവരുടെ വാലില്‍ തൂങ്ങിയങ്ങനെ കാലംകഴിക്കും. മറ്റു മതങ്ങളെ കണ്ണുമടച്ച് പഴിക്കാതെ ചെറുതാണെങ്കിലും അതിലെ ആശയം തന്റേതിലില്ലെങ്കില്‍ അതും സ്വീകരിക്കാം. അതിനുമുന്നേ തന്റേത് വ്യക്തമായി പഠിക്കുക. അങ്ങനെ പഠിച്ചിരുന്നുവെങ്കില്‍ ഒരു മതതീവ്രവാദവും ഉടലെടുക്കുമായിരുന്നില്ല.

ഇന്നു കണ്ടുവരുന്ന ചില ശാസ്ത്രീയ ചിന്തകല്‍ നമ്മേ തെറ്റിദ്ധരിപ്പിക്കുന്നതു കാണാം. ഭ്രമണവും പരിക്രമണവും നടത്തുന്ന സൂര്യനുചുറ്റും പിറകേനടന്നാണ് മറ്റു ഗ്രഹോപഗ്രഹങ്ങള്‍ ഭ്രമണവും പരിക്രമണവും നടത്തുകയെന്ന്. എന്നാലങ്ങനെയല്ല. ദൃഷ്ടാന്തമായിപ്പറഞ്ഞാല്‍ ഒരു ബസ്സിനുള്ളിലെ യാത്രക്കാരെപ്പോലെയാണ്. ബസ്സിന്റെ വേഗത യാത്രക്കാര്‍ക്ക് പരിപൂണ്ണമായും ബാധകമാണ്. ആ വേഗതയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കു ചലിക്കാം. അപ്പോഴും ബസിന്റെവേഗത നിങ്ങള്‍ക്കു മറികടക്കാനാവില്ല. മറികടക്കണമെങ്കില്‍ നിങ്ങള്‍ ബസില്‍നിന്നും സ്വതന്ത്രനാകണം. ഈവിധം സര്‍വ്വ ബ്രഹ്‌മാണ്ഡവും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതുചിന്തിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. വലിയപരീക്ഷണ നിരീക്ഷണമൊന്നും വേണ്ടാ!. മനോമയമായി ചിന്തിച്ചാല്‍ മനസിലാവുന്നതേയുള്ളു.

Tags: DevotionalHinduismNarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.