വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbthiruvananthapuram.gov.in- ല്‍
ഒക്‌ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
യോഗ്യത- ബിരുദം, പ്രായപരിധി 20-33 വയസ്
സെക്ഷന്‍ കണ്‍ട്രോളര്‍ തസ്തികയില്‍ 368 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റുകളിലുണ്ട്. വിശദവിവരങ്ങള്‍ www.rrbthiruvananthapuram.gov.in ല്‍ ലഭിക്കും. ഈ തസ്തികയുടെ അടിസ്ഥാന ശമ്പളം 35400 രൂപ. കൂടാതെ ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങളും അനുവദിക്കും.
മേഖലാടിസ്ഥാനത്തില്‍ ഓരോ ആര്‍ബിഐയുടെയും കീഴില്‍ ലഭ്യമായ ഒഴിവുകള്‍ (സംവരണം അടക്കം) വിജ്ഞാപനത്തിലുണ്ട്. തിരുവനന്തപുരം ആര്‍ആര്‍ബിയുടെ കീഴില്‍ ദക്ഷിണ റെയില്‍വേയില്‍ 19 ഒഴിവുകളാണുള്ളത്.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. പ്രായപരിധി 20-33 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷത്തെ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിഞ്ഞവര്‍ക്കും 35 വയസുവരെയാകാം.
അപേക്ഷ/പരീക്ഷാ ഫീസ്: 500 രൂപ. വനിതകള്‍/ട്രാന്‍സ്ജന്‍ഡര്‍/വിമുക്തഭടന്മാര്‍/എസ്‌സി/എസ്ടി/ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്നവര്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ (ഇബിസി)/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ മുഖേന ഫീസ് ഒക്‌ടോബര്‍ 16 വരെ അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള സമഗ്ര വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), കമ്പ്യൂട്ടര്‍ അധിഷ്ഠിത ആപ്ടിട്യൂഡ് ടെസ്റ്റ് (സിബിഎടി), സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാ ഘടനയും സിലബസും അടക്കമുള്ള സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
















