ഷിംല: യുനെസ്‌കോയുടെ മാന്‍ ആന്‍ഡ് ദി ബയോസ്ഫിയര്‍ (എംഎബി) പ്രോഗ്രാമിന് കീഴില്‍ ഭാരതത്തിലെ ആദ്യത്തെ കോള്‍ഡ് ഡെസേര്‍ട്ട് ബയോസ്ഫിയര്‍ റിസര്‍വ് ആയി സ്പിതി താഴ്‌വരയ്‌ക്ക് അംഗീകാരം. ഹിമാചല്‍പ്രദേശിലെ ലഹൗള്‍- സ്പിതി ജില്ലയിലാണ് ഈ താഴ്‌വര സ്ഥിതി ചെയ്യുന്നത്.
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 37-ാമത് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റിങ് കൗണ്‍സില്‍ (എംഎബിഐസിസി) യോഗത്തിലാണ് അംഗീകാരം ഔദ്യോഗികമായി ലഭിച്ചത്. 7770 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് താഴ്‌വരയ്‌ക്ക്. 2665 ചതുരശ്ര കിലോമീറ്റര്‍ കോര്‍ സോണ്‍, 3977 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണ്‍, 1128 ചതുരശ്ര കിലോമീറ്റര്‍ ട്രാന്‍സിഷന്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി താഴ്‌വരയെ ക്രമീകരിച്ചിട്ടുണ്ട്.














