Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജയദശമിയും വിദ്യാരംഭ സംസ്‌കാരവും

ആചാര്യ എ.കെ.ബി. നായര്‍ by ആചാര്യ എ.കെ.ബി. നായര്‍
Sep 29, 2025, 05:29 am IST
in Samskriti

ബീജാവസ്ഥയില്‍ നിന്ന് മരണം വരെ നീണ്ടുനില്‍ക്കുന്ന മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചെയ്യേണ്ട നവീകരണ പ്രക്രിയയാണ് സംസ്‌കാരം എന്നുപറയുന്നത്.

ഗൃഹ്യസൂത്രങ്ങളിലും ധര്‍മസൂത്രങ്ങളിലുമാണ് സംസ്‌കാര കര്‍മവിധി രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവെ വിവാഹസംസ്‌കാരം മുതല്‍ അന്ത്യേഷ്ടി സംസ്‌കാരം വരെ പതിനാറ് സംസ്‌കാര കര്‍മങ്ങള്‍ മനുഷ്യര്‍ ചെയ്യണമെന്നാണ് ഋഷിപ്രോക്തം. ഇവയില്‍ വളരെ പ്രധാനപ്പെട്ട സംസ്‌കാരമാണ് വിദ്യാരംഭ സംസ്‌കാരം. ഗോപിനാഥ ഭട്ടാചാര്യന്റെ സംസ്‌കാരരത്‌നമാലയില്‍ വിദ്യാരംഭത്തെ അക്ഷരാരംഭമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ച് വയസ് പൂര്‍ത്തിയായാല്‍ മാത്രമേ കുട്ടിയെ എഴുത്തിനിരുത്തുവാന്‍ പാടുള്ളൂവെന്ന് വിശ്വാമിത്രാചാര്യന്റെ വീരമിത്രോദയസംസ്‌കാരപ്രകാശം എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മനസ്സ് വിദ്യ സ്വീകരിക്കുവാന്‍ പ്രാപ്തമായ വയസ്സിലേ ഈ സംസ്‌കാരം നടത്തുവാന്‍ പാടുള്ളുവെന്നാണ് പൂര്‍വ്വികാചാര്യന്മാരുടെ പൊതുവായ അഭിപ്രായം.

കേരളത്തില്‍ വളരെക്കാലം മുന്‍പുതന്നെ നവരാത്രി വ്രതാചരണത്തോടനുബന്ധിച്ച് വിജയദശമി ദിവസത്തിലാണ് വിദ്യാരംഭക്രിയകള്‍ നടത്തിവരുന്നത്. കുട്ടിയെ കുളിപ്പിച്ച് ശുഭ്രവസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂജാമുറിയിലോ മറ്റ് ശുദ്ധമായ സ്ഥലത്തോ വേണം വിദ്യാരംഭ സംസ്‌കാരം നടത്തുവാന്‍. ക്ഷേത്രത്തില്‍ ആണെങ്കില്‍ ക്ഷേത്രകലകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹാളില്‍വച്ച് നടത്താം. ചുറ്റമ്പലത്തിനുള്ളില്‍ പാടില്ല. ഗണപതി, ശിവന്‍, വിഷ്ണു, സരസ്വതി, ലക്ഷ്മി, കുലദേവത എന്നിവരെ ആചാര്യന്‍ സ്മരിച്ചുവേണം തന്റെ മുന്നില്‍ രക്ഷകര്‍ത്താക്കളുടെ മടിയിലിരിക്കുന്ന കുട്ടിക്ക് ആദ്യക്ഷരം കുറിക്കുവാന്‍. വിജയദശമി ദിവസം രാവിലെ സരസ്വതീപൂജ കഴിഞ്ഞതിനുശേഷം മാത്രമേ വിദ്യാരംഭ സംസ്‌കാരം നടത്താവൂ. ആദ്യം ആചാര്യന്‍ കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ട് ”ഹരിശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്തു” എന്ന് സാവധാനത്തില്‍ ചൊല്ലിക്കൊണ്ട് എഴുതണം. തുടര്‍ന്ന് മഞ്ഞള്‍പൊടി കലര്‍ത്തിയ ഉണക്കലരി പരത്തിയ താലത്തില്‍ കുട്ടിയുടെ വലതുകൈയിലെ നടുവിരല്‍ പിടിച്ച് ആചാര്യന്‍ ഹരിശ്രീ ചൊല്ലിക്കൊണ്ട് എഴുതിക്കണം. അതിനുശേഷം രക്ഷാകര്‍ത്താക്കള്‍ കുട്ടികളുടെ കൈകൊണ്ട് ആചാര്യന് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങണം. സരസ്വതിദേവിക്ക് നേദിച്ച ത്രിമധുരം കുട്ടിക്ക് നല്‍കണം.

ദുര്‍ഗാഷ്ടമിയില്‍ പൂജയ്‌ക്ക് സമര്‍പ്പിച്ച ഗ്രന്ഥങ്ങള്‍ വിജയദശമി ദിനത്തില്‍ സരസ്വതിപൂജയ്‌ക്കുശേഷം ദക്ഷിണ നല്‍കി ഏറ്റുവാങ്ങി വീടുകളില്‍ ചെന്ന് പാരായണം ചെയ്യേണ്ടതാണ്. ലങ്കയില്‍ വച്ച് നടന്ന ഘോരയുദ്ധത്തില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതും സീതയെ സ്വീകരിച്ചതും വിജയദശമി ദിവസമാണെന്ന ഐതിഹ്യം നിലവിലുണ്ട്. അതുകൊണ്ട് ഭക്തന്മാര്‍ അന്നേദിവസം അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡത്തിലെ രാവണവധവും സീതാസ്വീകാര്യവും പാരായണം ചെയ്യുന്ന പതിവുണ്ട്. ദുര്‍ഗ്ഗയായി അവതരിച്ച പരാശക്തി മഹിഷാസുരനെ വധിച്ച ദിവസമാണത്രെ വിജയദശമി. അതുകൊണ്ട് ദേവിക്ക് മഹിഷാസുരമര്‍ദ്ദിനി എന്ന പേര്‍ ലഭിച്ചു. കലാകാരന്മാര്‍ വിജയദശമി ദിവസം അവരവരുടെ കലകള്‍ പ്രദര്‍ശിപ്പിച്ച് സരസ്വതിപ്രീതി നേടേണ്ടതാണ്.

Tags: Navaratri FestivalVijayadashamiവിജയദശമിVidyarambhaദുര്‍ഗാഷ്ടമിവിദ്യാരംഭ സംസ്‌കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍; എല്ലാം സമാധാനപരം, കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി

Kerala

ആർഎസ്എസിന്റെ പഥസഞ്ചലനത്തിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തൽ

India

ഗണവേഷം ധരിച്ച് ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ്

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.