കൊല്ലം: കേരളത്തില്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നദ്ദ. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് അടുത്തിടെ ചര്‍ച്ചാ വിഷയമായിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ താത്പര്യമെന്ന് എം.ടി. രമേശ് നേരത്തേ പറഞ്ഞിരുന്നു.എന്നാല്‍ ഇന്ന ജില്ലയില്‍ വേണമെന്ന് നിര്‍ബന്ധമില്ല.
















