Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം ഇന്ന്; സേവനം യഥാര്‍ത്ഥ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 12:27 pm IST
in Samskriti

ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ യഥാര്‍ത്തത്തില്‍ വിജയിക്കുന്നത്. ഒരുവന്‍ ജയിച്ചു, മറ്റൊരാള്‍ തോറ്റു എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ? ജയപരാജയങ്ങളെപ്പറ്റി ലോകരുടെ അഭിപ്രായം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കഴിവുള്ള എല്ലാവര്‍ക്കും വിജയം ഉണ്ടാകുന്നില്ലല്ലോ? കഴിവിനോടൊപ്പം ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് ശരിയായ ജ്ഞാനവും വേണം വിജയം നേടാന്‍. ഒന്നാമതായി വേണ്ടത് ഇതാണ്. ഇതില്ലെങ്കില്‍ നമ്മുടെ കഴിവുകള്‍ നമ്മെ തോല്‍വിയിലേക്കു നയിക്കും.

തോല്‍വിയെക്കുറിച്ചുള്ള ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നത് തന്നെ വലിയൊരു വിജയമാണ്. അപ്പോള്‍ പിന്നെ പരാജയത്തിന്റെ ഇരുട്ടിലും വിജയത്തിന്റെ വെളിച്ചം നമുക്ക് കാണുവാന്‍ കഴിയും.

സമൂഹത്തിന്റെ ദൃഷ്ടിയില്‍ വിജയി എന്നു തോന്നുന്നവന്‍ യഥാര്‍ഥത്തില്‍ പരാജിതനായിരിക്കാം. വിജയം നേടാന്‍ കഴിവുമാത്രം പോര. ക്ഷമയും വേണം. വിതയ്‌ക്കാനായി വിത്തു നട്ട കുട്ടിയുടെ കഥ എല്ലാവര്‍ക്കും അറിയാമല്ലോ? വലിയ മരമാകാന്‍ വേണ്ടിയായിരുന്നു കുട്ടി വിത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ടത്. ദിവസവും രാവിലെ മുളച്ചുവോ എന്നറിയാന്‍ അവന്‍ അത് പുറത്തെടുത്ത് നോക്കും. എന്താവും ഫലം എന്നു മക്കള്‍ക്ക് അറിയാമല്ലോ? ആ വിത്ത് ഒരിക്കലും മുളക്കുവാന്‍ പോകുന്നില്ല. വിത്ത് കുഴിച്ചിട്ടശേഷം ദിവസവും അത് മുളച്ചുവോ എന്നറിയാന്‍ പുറത്തെടുത്ത് പരിശോധിക്കുന്നവരാകരുത് നമ്മള്‍. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഉടന്‍ ഫലം കണ്ടില്ലന്ന് വരാം.തുടക്കത്തില്‍ ഫലം കണ്ടില്ലെങ്കിലും ക്ഷമയോടെ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. നമ്മുടെ ജീവിത വൃക്ഷം തളിരിടുകയും ചെയ്യും.

ഇന്ന് നമുക്ക് ചുറ്റും എന്താണ് നടക്കുന്നത്? അതിവേഗ ജീവിതമാണത്. സംഗീതത്തിലെ ദ്രുതഗതി മുതല്‍ ഫാസ്റ്റ്ഫുഡ് വരെ നാടെമ്പാടും എത്തിയിരിക്കുന്നു. ഈ ‘അതിവേഗ ജീവിതത്തിന്റെ’ പിന്നില്‍ അക്ഷമയാണ് എല്ലായിടത്തും കാണുന്നത്.

മറ്റുള്ളവരുടെ പരിഹാസങ്ങള്‍ നമ്മെ തളര്‍ത്തരുത്. പരിമിതികള്‍ മറന്നുചെയ്യാനുള്ള കാര്യങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ ചെയ്യാന്‍ ശ്രമിക്കണം. അക്ഷമയുടെയും ധൃതിയുടെയും ആവശ്യം ഇക്കാര്യത്തില്‍ ഇല്ല.

ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ കാര്യങ്ങളാണ് നമ്മുടെ വിജയങ്ങള്‍ എന്നു നമുക്ക് പലപ്പോഴും തോന്നാറുണ്ട്. നമ്മള്‍ ഒരു മത്സര പരീക്ഷയില്‍ വിജയിക്കുമ്പോള്‍ ഇതൊക്കെ ജീവിതത്തില്‍ ഏറ്റവും വലിയ വിജയമായി നമ്മള്‍ കാണരുത്. സ്പൂണില്‍ നാരങ്ങയുമായി മത്സര ഓട്ടത്തില്‍ ജയിക്കുന്ന ഒന്നാം ക്ലസ്സുകാരന്റെ ?
ഏറ്റവും വലിയ ജീവിതവിജയം ആ ഓട്ടപ്പന്തയമാണ്. ഇതാണോ ജീവിത വിജയം? നമ്മള്‍ കരുതുന്ന വിജയങ്ങള്‍ക്ക് ഉപരിയായി വേറെയും വിജയങ്ങളുണ്ട്.

നാം ദുഃഖിക്കുന്ന ഒരാളിനെ ആശ്വസിപ്പിച്ചു, കരയുന്ന ഒരാളുടെ കണ്ണീര്‍ തുടച്ചു, വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുത്തു, താഴെ വീണ ഒരാളിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഈ കൃതികളെ നിസ്സാരമായോ ലോകം കാണുകയുള്ളു. പക്ഷേ ഇത്തരം പ്രവര്‍ത്തികളാണ് നമ്മള്‍ നേടിയ ഏറ്റവും വലിയ വിജയങ്ങള്‍ എന്നാണ് അമ്മയ്‌ക്ക് തോന്നുന്നത്.

അതുകൊണ്ട് സേവനമാണ് യഥാര്‍ഥ വിജയം. ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ യഥാര്‍ത്തത്തില്‍ വിജയിക്കുന്നത്. ഈ സേവനമാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ശക്തി. മനുഷ്യന്‍ പ്രകൃതിയെ രക്ഷിക്കുമ്പോള്‍ പ്രകൃതി മനുഷ്യനെ രക്ഷിക്കും. മനുഷ്യന്‍ മൃഗങ്ങളെയും സസ്യങ്ങളെയും സേവിക്കുമ്പോള്‍ അവ നമ്മേയും തിരിച്ചു സ്‌നേഹിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നമ്മളോട് കൂറുണ്ടാകുന്നത് നമ്മള്‍ അവയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ്. ഇതുതന്നെയാണ് പ്രകൃതിയുടെ നിയമം. ഇതേ മനോഭാവമായിരിക്കണം കുടുംബങ്ങളിലും നമുക്ക് ഉണ്ടാകേണ്ടത്. വിജയങ്ങളുടെ പിന്നാലെ പരക്കം പായുമ്പോള്‍ സേവനത്തിന് കൂടി മുന്‍തൂക്കം നല്‍കണം. ഓരോ സംഘടനയിലെ അംഗങ്ങള്‍ തമ്മിലും ഈ സേവന മനോഭാവം ഉണ്ടാകണം. പരസ്പരം അറിഞ്ഞുള്ള സേവനം, സ്‌നേഹം, വിശ്വാസം എന്നിവ ഉണ്ടാകണം. എങ്കില്‍ മാത്രമേ മക്കളുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകൂ.

Tags: Mata Amritanandamayi DeviService is true success
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു
Kerala

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.