Kerala

അമിത് ചക്കാലക്കലിന്റെ ഗാരേജില്‍ നിന്നും പിടിച്ച വണ്ടികളുടെ ഉടമസ്ഥര്‍ വേറെ രണ്ടു പേരെന്ന്; രേഖകളുമായി അമിത് കസ്റ്റംസ് ഓഫീസില്‍

അമിത് ചക്കാലക്കലിന്‍റെ ഗാരേജില്‍ നിന്നും പിടിച്ച വണ്ടികളുടെ ഉടമസ്ഥര്‍ വേറെ രണ്ടു പേരെന്ന്; രേഖകളുമായി അമിത് കസ്റ്റംസ് ഓഫീസില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ രണ്ടാമതും കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അമിത്തിന്റെ ഗരാജിൽ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകള്‍ വേറെ രണ്ട് പേരാണെന്ന് പറയുന്നു.

ഇവരെയും കൂട്ടിയാണ് അമിത് കസ്റ്റംസ് ഓഫീസിലെത്തിയത്. രേഖകൾ ഹാജരാക്കാനാണ് അമിത് ചക്കാലക്കൽ കസ്റ്റംസ് ഓഫീസിൽ എത്തിയതെന്ന് പറയുന്നു. അറ്റകുറ്റപ്പണികൾക്കാണ് വാഹനങ്ങൾ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കലിന്റെ വിശദീകരണം.

അതേ സമയം കസ്റ്റംസ് പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ തന്‍റേതല്ലെന്ന് അമിത് ചക്കാലക്കല്‍ പറയുന്നു. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും അമിത് ചക്കാലക്കല്‍ വിശദീകരിക്കുന്നു.

Recent Posts