തിരുവനന്തപുരം:ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നല്‍കി.രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നല്‍കിയത്.അന്വേഷണം കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.
അനില്‍കുമാര്‍ 15 വര്‍ഷത്തോളം സഹകരണ സംഘം പ്രസിഡന്റായിരുന്നു. സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ട്.വായ്‌പകള്‍ എടുത്തവര്‍ കൃത്യമായി തിരിച്ചടയ്‌ക്കാതിരുന്നതതോടെ സാമ്പത്തിക ബാധ്യത ഏറുകയും പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു.
ബി ജെ പി ഇടപെട്ട് വായ്‌പ എടുത്തവരെ കൊണ്ട് പണം തിരിച്ചടയ്‌പ്പിക്കാന്‍ ശ്രമിച്ച് വരികയായിരുന്നെങ്കിലും അതിനിടെ പൊലീസ് ഭീഷണി മൂലം അനില്‍കുമാര്‍ ജീവനൊടുക്കി.
















