കീവ്: ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്ന് ഉക്രൈനെ ആക്രമിക്കാന്‍ പണം നല്‍കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വിമര്‍ശനം തള്ളി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. ഇതോടെ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുക വഴി ഉക്രൈനെ തകര്‍ക്കുകയാണെന്ന ട്രംപിന്റെ വിമര്‍ശനം പാഴായി.
ഐക്യരാഷ്‌ട്രസഭയില്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഈ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ആണ് ഉക്രൈന്‍ പ്രസിഡന്‍റ് ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇന്ത്യ എപ്പോഴും ഉക്രൈന്റെ കൂടിയാണെന്നും അതേ സമയം ഊര്‍ജ്ജ രംഗത്തെ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.
ട്രംപിനെതിരായ വിമര്‍ശനം യൂറോപ്പിലും ഉക്രൈനിലും ശക്തമാവുകയാണ്. ട്രംപിന്റെ ഇരട്ടമുഖമാണ് യൂറോപ്പിനെയും സെലന്‍സ്കിയെയും കുഴക്കുന്നത്. അതേ സമയം ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ മോദി റഷ്യ നല്‍കുന്ന വിലക്കുറവിലുള്ള എണ്ണ വാങ്ങുന്നത് ന്യായമാണെന്ന് ഉക്രൈന്‍ കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള ഈ പണമാണ് ഉക്രൈനെതിരായ യുദ്ധത്തിന് പുടിനെ സഹായിക്കുന്നതെന്ന ട്രംപിന്റെ വിമര്‍ശനം യുദ്ധം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.
















