കൊച്ചി : സി പി എം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ രണ്ടാം പ്രതി കെ എം ഷാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായി.ഉച്ചയ്‌ക്ക് ഒരു മണിയോടെ ആലുവയിലെ സൈബര്‍ സ്റ്റേഷനിലാണ് ഷാജഹാന്‍ ഹാജരായത്.
വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാര്‍ഡ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്തും ഷാജഹാന്‍ നല്‍കി.
പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാന്‍ അവഹേളിച്ചു.ഇത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നാണ് കെ ജെ ഷൈന്‍ നല്‍കിയ പരാതി. കെഎം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഐഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസും നല്‍കി.
















