Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മയുടെ ജന്മദിനത്തിന് മൂന്നുനാള്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്, ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പടുകൂറ്റന്‍ പന്തൽ നിർമാണം പൂർത്തിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 11:10 am IST
in Kerala

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിന്റെ ഭാഗമായി അമൃതപുരിയില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ജന്മദിനമായ 27ന് രാവിലെ 5ന് 108 ഗണപതിഹോമങ്ങളോടെ അമൃതപുരിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഗുരുപാദപൂജ, അമ്മയുടെ ജന്മദിന സന്ദേശം, വിശ്വശാന്തി പ്രാര്‍ത്ഥന, ഭജന, സത്സംഗം, പ്രസാദ വിതരണം എന്നിവ നടക്കും.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നൃത്താര്‍ച്ചന, സംഗീതാര്‍ച്ചന എന്നിവയുള്‍പ്പെടെയുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ആശ്രമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

പിറന്നാള്‍ ആഘോഷങ്ങളുടെ പ്രധാന നടത്തിപ്പു കേന്ദ്രമായ അമൃതപുരി കാമ്പസില്‍ നിര്‍മിക്കുന്ന പടുകൂറ്റന്‍ പന്തലിന്റെ പണിയും രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പന്തലാണ് നിര്‍മിക്കുന്നത്. പിറന്നാള്‍ ദിവസം ഇവിടെ എത്തിച്ചേരുന്ന മുഴുവന്‍പേര്‍ക്കും മൂന്നു നേരം ഭക്ഷണം ഒരുക്കാനും, വാഹനം പാര്‍ക്കു ചെയ്യാനുമുള്ള സജ്ജീകരണങ്ങളും തയാറായി വരുന്നു.

പിറന്നാളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണിതാക്കളായി ആരുമില്ലെങ്കിലും, കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം എഴുത്തുകാരനും, പ്രഭാഷകനുമായ പി.ആര്‍. നാഥിന് സമ്മാനിക്കും. കൂടാതെ സമൂഹവിവാഹം, പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സൗജന്യ ചികിത്സാ പദ്ധതികളുടെയും തുടക്കം ഉള്‍പ്പെടെ അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടും. അമ്മയുടെ പിറന്നാളിനെ വരവേല്‍ക്കാന്‍ അമൃതപുരിയും സമീപ പ്രദേശങ്ങളും തയാറെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വള്ളിക്കാവിലെങ്ങും.

Tags: Amritapuri72nd Birthday CelebrationsMata Amritanandamayi Devi (Amma)Final Preparations108 Ganapati HomasGurupada PoojaVishwashanti Prayer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ച്ചനയായി, ആവേശമായി ഭജന

Kerala

രാമനെ ഇകഴ്‌ത്തുന്നവര്‍ രാഷ്‌ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: എസ്.സുദര്‍ശന്‍

Kerala

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാറിൽ സ്വാമി സൂക്ഷ്മാമൃത ചൈതന്യ

മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയിയെ 72ാം പിറന്നാള്‍ ദിനത്തില്‍ ആദരിയ്ക്കുന്നു
Kerala

അന്ന് ജോണ്‍ ബ്രിട്ടാസിനെ അയച്ച് അമ്മയെ നശിപ്പിക്കാന്‍ നോക്കി, ഇന്ന് അമ്മയെ ഇടത്പക്ഷം നമിക്കുമ്പോള്‍…

Kerala

അമ്മയുടെ ജന്മദിനാഘോഷത്തിന് അമൃതപുരി ഒരുങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.