തിരുവനന്തപുരം: കേരളത്തിലെ ഗവണ്‍മെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേ വേക്കന്‍സി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്‌ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടപടികള്‍ www.cee.kerala.gov.in ല്‍ ആരംഭിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ പുതുതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സെപ്റ്റംബര്‍ 26ന് ഉച്ചയ്‌ക്ക് 1 മണി വരെ രജിസ്റ്റര്‍ ചെയ്യാം. രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ ഫീസ്, മറ്റു നിബന്ധനകള്‍ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471-2332120, 0471-2338487, 0471-2525300.
















