കണ്ണൂര്‍: ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പശ്ചാത്തലത്തില്‍ മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് എടക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ലോക്കോ പൈലറ്റ് കെ.പി.പ്രജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്. പ്രജീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
















