മലപ്പുറം: തര്‍ക്കത്തെ തുടര്‍ന്ന് ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.മലപ്പുറം തിരുവാലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മനപൂര്‍വം ഉണ്ടാക്കിയ അപകടത്തില്‍ ബസ് യാത്രക്കാരി ഫാത്തിമയ്‌ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരികയായിരുന്നു രണ്ടു സ്വകാര്യ ബസുകളും.
സമയക്രമത്തെ ചൊല്ലി റോഡില്‍ ഇരു ബസിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കിച്ചു.തുടര്‍ന്ന് രണ്ടു ബസുകളും റോഡില്‍ സമാന്തരമായി മത്സരയോട്ടം നടത്തി.പിന്നാലെ മാന്‍കോ എന്ന പേരിലുളള സ്വകാര്യ ബസ് മറ്റൊരു ബസില്‍ മനപൂര്‍വം ഇടിച്ചു കയറ്റുകയായിരുന്നു.
സംഭവത്തില്‍ മാന്‍കോ ബസിലെ ഡ്രൈവര്‍ ചോക്കാട് സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യയ്‌ക്ക് പൊലീസ് കേസടുത്തു.
















