പാലാ: കഴിഞ്ഞ ദിവസം പാലായില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിലാണ് മൃതദേഹം കണ്ടത്.
മുക്കൂട്ടുതറ ഇടകടത്തി സ്വദേശി കിഴുകണ്ടയില്‍ ജിത്തുവാണ് മരിച്ചത്. ഞായറാഴ്ചയാണ് യുവാവിനെ കാണാതായെന്ന പരാതി ലഭിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
വെളളിയാഴ്ച ളാലം തോട്ടില്‍ ഇഞ്ചമുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. പാലാ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.
















