Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎസ്‌ഐ മലബാര്‍ മഹാ ഇടവകയില്‍ രണ്ട് വനിതകള്‍ക്ക് വൈദികപട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 01:35 pm IST
in Kerala
കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഡീക്കന്‍മാരായി അഭിഷിക്തരായ ആദ്യ വനിതകളായ ഡോ. സജു മേരി എബ്രഹാം, നിംഷി ഡേവിഡ് എന്നിവരെ മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍ ആശീര്‍വദിക്കുന്നു

കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഡീക്കന്‍മാരായി അഭിഷിക്തരായ ആദ്യ വനിതകളായ ഡോ. സജു മേരി എബ്രഹാം, നിംഷി ഡേവിഡ് എന്നിവരെ മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍ ആശീര്‍വദിക്കുന്നു

കോഴിക്കോട്: സിഎസ്ഐ സഭ മലബാര്‍ മഹാ ഇടവകയില്‍ ആദ്യമായി രണ്ട് വനിതകള്‍ വൈദിക പദവിയിലേക്കുള്ള ഡീക്കന്‍ പട്ടം സ്വീകരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനി സജു മേരി അബ്രഹാം, വയനാട് മേപ്പാടി നെടുങ്കരണ സ്വദേശി നിംഷി ഡേവിഡ് എന്നിവരാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. ഇവരോടൊപ്പം എ.വി. വിപിന്‍ ജോസഫും ഡീക്കണ്‍ പട്ടം സ്വീകരിച്ചു. കോഴിക്കോട് മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മഹായിടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കേരളത്തിലെ ആറ് മഹായിടവകകളില്‍ ഇതുവരെ നാലുപേരാണ് വൈദിക പദവിയിലെത്തിയ വനിതകള്‍. ദക്ഷിണ കേരള മഹായിടവകയിലെ വനിതാ വൈദിക വിരമിച്ചു. കൊച്ചി മഹായിടവകയില്‍ നിലവില്‍ മൂന്നുപേരുണ്ട്. ഇവര്‍ക്കൊപ്പമാണ് മലബാര്‍ മഹായിടവകയില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി വൈദികവൃത്തിയിലേക്ക് എത്തുന്നത്. സിഎസ്ഐ പാസ്റ്ററല്‍, മിനിസ്റ്റിരീയല്‍, എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ അംഗീകാരത്തോടെയാണ് നിയമനം. ഒരുവര്‍ഷം ഡീക്കന്‍ പദവിയില്‍ തുടര്‍ന്നാല്‍ വൈദികരായി നിയമനം നല്‍കും.

തിരുവനന്തപുരം കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപികയാണ് 52 കാരിയായ സജുമേരി അബ്രഹാം. ഫിസിക്സിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദമുണ്ട്. ഗവേഷണം പൂര്‍ത്തിയാക്കിയശേഷം സേലം ബെഥേല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് ബിബ്ലിക്കല്‍ സ്റ്റഡീസ് സെമിനാരിയിലും അധ്യാപികയായിരുന്നു. വൈദികന്‍ റവ. റെജി ജോര്‍ജ് വര്‍ഗീസാണ് ഭര്‍ത്താവ്. ജോവന്‍ മേരി ജോര്‍ജ്, ജോവാഷ് വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ മക്കള്‍.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയയാളാണ് 25 കാരിയായ നിംഷി ഡേവിഡ്. ചെന്നൈ ഗുരുകുല്‍ ലൂഥറന്‍ തിയോളജിക്കല്‍ കോളജില്‍ നിന്ന് ദൈവശാസ്ത്രത്തിലും ബിരുദം നേടി. നെടുങ്കരണ സെ. പോള്‍സ് സിഎസ്ഐ പള്ളി വികാരി ഡേവിഡ് സ്റ്റീഫന്റെയും അന്നകലയുടെയും മകളാണ്.

വിപിന്‍ ജോസഫ് തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം നടത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചാപ്പലിലെ ചാപ്ലെയിനാണ്. മലപ്പുറം തിരൂര്‍ സ്വദേശി.

Tags: Two women ordained as priests in CSI Malabar Maha DioceseTwo women ordained as priests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.