തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള തീരുമാനവുമായി കേരള സര്‍വകലാശാല . ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സത്യവാംഗ്മൂലം നല്‍കണം.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടേതാണ് തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ആണ് സിന്‍ഡിക്കേറ്റ് ഉപസമിതി ചേര്‍ന്നത്.
സത്യവാംഗ്മൂലം ലംഘിച്ചാല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം കോളേജ് പ്രിന്‍സിപ്പലിന് റദ്ദാക്കാം.റാഗിംഗും അക്രമങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.
















