തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ അങ്ങെയ്‌ക്ക് ആരോഗ്യവും സന്തോഷവും ശക്തിയും തുടര്‍ന്നും ലഭിക്കട്ടെ’. എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിക്ക്് ജന്മദിന ആശംസകള്‍ അറിയിച്ച് പോസ്റ്റിനുതാഴെ കമന്റ് ചെയ്തിട്ടുണ്ട്.
















