തൃശൂര്‍ : കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി.കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറിയായ അഡ്വ. നിഹാല്‍ റഹ്മാന്‍ ആണ് പരാതി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളായ ഗണേഷ്, അസ്ലം, അല്‍ അമീന്‍ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്‍ കോടതിയില്‍ എത്തിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷാജഹാനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സ്ഥലംമാറ്റം.
മുഖംമൂടി ധരിപ്പിച്ച് കെഎസ്യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയതില്‍ സിഐക്ക് വീഴ്ച പറ്റി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഷാജഹാനെ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
















