ഐസ്വാൾ: രാജ്യത്ത് ചിലർ പിന്തുടർന്നുവന്ന വോട്ടുബാങ്ക രാഷ്‌ട്രീയത്തിന്റെ ദുരന്തം ഏറെ അനുഭവിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയാണെന്നും വികസന കാര്യത്തിൽ രാജ്യത്തിന്റെ ഈ പ്രദേശങ്ങൾ ഏറെ സഹിച്ചുവെന്നും പ്രധാനമന്ത്രി പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ തന്റെ സർക്കാരിന്റെ വികസന കേന്ദ്രീകൃത സമീപനത്തിന് കീഴിൽ, ഒരിക്കൽ അവഗണിക്കപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരുമായവരെ ഇപ്പോൾ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂർ, മിസോറാം, പശ്ചിമ ബ,ഗാൾ, ബീഹാർ, അസാം എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മിസോറാമിലേക്കുള്ള ആദ്യ റയിവേ സർവീസ് പച്ചക്കൊടി കാണിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥ മൂലം യാത്രാസൗകര്യം തടസപ്പെട്ടതിനാൽ മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിൽ നിന്ന് വെർച്വലായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
‘വളരെക്കാലമായി, നമ്മുടെ രാജ്യത്തെ ചില രാഷ്‌ട്രീയ പ്പാർട്ടികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയം പ്രയോഗിച്ചുവരുന്നു. കൂടുതൽ വോട്ടുകളും സീറ്റുകളും ലഭിക്കുന്ന സ്ഥലങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ എപ്പോഴും. മിസോറാം പോലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഈ മനോഭാവം കാരണം വളരെയധികം കഷ്ടപ്പെട്ടു. എന്നാൽ എൻഡിഎ സർ്ക്കാരിന്റെ സമീപനം വളരെ വ്യത്യസ്തമാണ്. അതിന്റെ ഫലമായി മുമ്പ് അവഗണിക്കപ്പെട്ടവർ ഇപ്പോൾ മുൻപന്തിയിലാണ്. ഒരിക്കൽ ഒതുക്കപ്പെട്ടവരായണ് ഇപ്പോൾ മുഖ്യധാരയിലുള്ളത്…’ അദ്ദേഹം പറഞ്ഞു.
മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മോശം കാലാവസ്ഥ കാരണം ഐസ്വാളിൽ നടക്കാനിരിക്കുന്ന റാലിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചു. ‘ഞാൻ ഇവിടെ മിസോറാമിലെ ലെങ്പുയ് വിമാനത്താവളത്തിലാണ്. നിർഭാഗ്യവശാൽ, മോശം കാലാവസ്ഥ കാരണം, ഐസ്വാളിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ഈ മാധ്യമത്തിൽനിന്ന് പോലും എനിക്ക് നിങ്ങളുടെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാൻ കഴിയും,’ അദ്ദേഹം ജനങ്ങളെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
















