തൃശ്ശൂര്‍: മദ്യലഹരിയില്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കൊരട്ടി ആറ്റപ്പാടത്ത് ജോയ് (56) കൊല്ലപ്പെട്ട കേസില്‍ മകന്‍ ക്രിസ്റ്റിയെയാണ് (28) പൊലീസ് അറസ്റ്റു ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരനായ ജോയിയും മകനും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം പതിവായിരുന്നുവെന്നും കഴിഞ്ഞ ദിവസം രാത്രി അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നുവെന്ന് ക്രിസ്റ്റി തന്നെയാണ് വിളിച്ചറിയിച്ചതെന്നും പൊലീസ് പറഞ്ഞു. ആദ്യം തനിക്കൊന്നും അറിയില്ലെന്ന് നടിച്ചെങ്കിലും തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
















