Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി-മഥുര പരിഹാരം നിയമപരമായ ഇടപെടലുകളും സംഭാഷണങ്ങളും: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 03:36 pm IST
in India
വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. ജോധ്പൂര്‍ പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ സമീപം

വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സംസാരിക്കുന്നു. ജോധ്പൂര്‍ പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ സമീപം

ജോധ്പുര്‍: കാശി-മഥുര തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പരിഹാരം പോരാട്ടമോ പ്രക്ഷോഭമോ അല്ല, മറിച്ച് നിയമപരമായ ഇടപെടലുകളും പരസ്പര സംഭാഷണങ്ങളുമാണ് മാര്‍ഗമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ജോധ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് സംഘത്തിന്റെ നിലപാട് സുനില്‍ ആംബേക്കര്‍ അവതരിപ്പിച്ചത്.

പഞ്ചാബില്‍ വര്‍ദ്ധിക്കുന്ന മതപരിവര്‍ത്തനങ്ങളിലും മയക്കുമരുന്ന് വ്യാപനത്തിലും ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. ഇവിടെ സേവാ ഭാരതിയും വിദ്യാര്‍ത്ഥി പരിഷത്തും നടത്തുന്ന സാമൂഹിക ജനജാഗരണവും ലഹരിവിമുക്ത പ്രചാരണങ്ങളും കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ട്. ബംഗാളിലെ ഹിന്ദുസമൂഹം നേരിടുന്ന അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. എന്നാല്‍ ബംഗാള്‍ ഒഴിച്ച് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറെക്കുറെ ശാന്തമായി കഴിഞ്ഞു. ആ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പാതയില്‍ ഒറ്റക്കെട്ടായി മുന്നേറുന്നു. മണിപ്പൂരിലെ സമീപകാല സംഭവങ്ങളിലെ ആശങ്കകള്‍ പരിഹരിക്കാന്‍ നടത്തിയ സംഭാഷണാധിഷ്ഠിത സമാധാന ശ്രമങ്ങളെ സമന്വയ ബൈഠക്ക് അഭിനന്ദിച്ചു.

വനവാസി മേഖലകളില്‍ നക്സലേറ്റ്, മാവോയിസ്റ്റ് അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വനവാസി കല്യാണാശ്രം നടത്തുന്ന ഹോസ്റ്റലുകളും അവകാശപ്രവര്‍ത്തനങ്ങളും നേടുന്ന പിന്തുണ തെളിയിക്കുന്നത് ഭാരതീയ പാരമ്പര്യവും ദേശീയ ആശയങ്ങളും വനവാസി സമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

സംഘ ശതാബ്ദി കാര്യക്രമങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, പൗരധര്‍മം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടെയാണ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി തുടങ്ങുക.

എല്ലാ സംഘടനകളുടെ പ്രധാന ചുമതലകളില്‍ സ്ത്രീപങ്കാളിത്തം കൂടുതലായി ഉണ്ടാകണമെന്ന അഭിപ്രായം ബൈഠക്കിലുയര്‍ന്നു. ക്രീഡാഭാരതി വനിതാകായിക താരങ്ങളില്‍ യോഗാ പരിജ്ഞാനവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ 887 പരിപാടികളാണ് വനിതാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍, ജോധ്പൂര്‍ പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മയും പങ്കെടുത്തു

Tags: Sangh's positionRSSSunil Ambekarpress conferenceAkhil Bharatiya Prachar PramukhKashi-Mathura issuesLegal interventionMutual dialogue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.