ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് എത്തുന്ന കഥയാണ് മഹാബലിയുടെയും വാമനന്റെയും കഥ. അത് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ, നമ്മൾ കണ്ടു മധുരൈ കാഞ്ചി എന്ന കവിതാ സമാഹാരത്തിലും, ഓണപ്പാട്ടുകളിലും അതുതന്നെ ആവർത്തിച്ചിരിക്കുന്നു. ഇവിടെ എല്ലാ തലത്തിലും മഹാബലിയും വാമനനും ആയിട്ടുള്ള കഥ തന്നെയാണ് പറയുന്നത്. വാമനന്റെ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെ തിരുനാളായ തിരുവോണമാണ് ആഘോഷിക്കുന്നത്.
അവിടെ ജാതിഭേദമോ വർണ്ണഭേദമോ ഇല്ലാതെ എല്ലാവരും ആ ഭാവത്തിൽ തന്നെ ആഘോഷിച്ചിരുന്നു എന്ന് സാധാരണ ഓണപ്പാട്ടുകൾ നമുക്ക് പറഞ്ഞു തരുന്നു. അപ്പോൾ ഓണപ്പാട്ടുകളുടെ പിന്നിലൂടെ നടത്തിയ ചില തിരുത്തലു കൾ അതും നമ്മൾ ഇവിടെ കാണുന്നുണ്ട്. എന്തുകൊണ്ട് വാമനാവതാരത്തെ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെ തിരുനാൾ ആഘോഷിക്കുന്നതിനെ മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു, അത് എപ്പോൾ തുടങ്ങി എന്ന് നമ്മൾ ചിന്തിക്കണം. ഏതായാലും 15 ാം നൂറ്റാണ്ടിൽ നമ്മുടെ എഴുത്തച്ഛന്റെ കാലത്ത് ഭാഷാ പിതാവ് അദ്ദേഹത്തിൻറെ കിളിപ്പാട്ടുകളിൽ ഒന്നും ഇങ്ങനെ ഒരു വർണ്ണന പറഞ്ഞിട്ടേയില്ല. പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയിൽ സൂചിപ്പിക്കുന്നു എങ്കിലും അവിടെ ഓണത്തിനെ കുറിച്ച് വിശദമായിട്ട് ഒന്നും പറയുന്നില്ല. ഒരു ആഘോഷമാണ് എല്ലാവരുടെയും ആഘോഷമാണ് എന്നുള്ള രീതിയിലാണ് പറയുന്നത്. അപ്പോൾ ഈ സംവാദത്തിൽ ഓണപ്പാട്ടുകൾ സംബന്ധമായിട്ടുള്ള ചില അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അല്ലെങ്കിൽ ആ ഓണപ്പാട്ടുകളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ, ചില വസ്തുതകളാണ് പറയാൻ ആഗ്രഹിക്കുന്നത്. അത് വിഷയമായിട്ട് എടുക്കാൻ കാരണം വാമനനെ പൂജിക്കുന്നതോ അല്ലെങ്കിൽ മഹാബലിയെ പൂജിക്കുന്നതോ വിഷയമാക്കുക എന്നതല്ല. പക്ഷേ ഹിന്ദുധർമ്മത്തിന്റെ പൗരാണികമായ ആ വിശ്വാസത്തെ, ആ ചടങ്ങുകളെ, ആചാരങ്ങളെ മറ്റൊരു രീതിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നു. ഓണത്തെ വിളവെടുപ്പിന്റെ ഉത്സവമായിട്ടും അത് കേരളത്തിന്റെ ദേശീയ ഉത്സവം ആയിട്ട് പ്രഖ്യാപിച്ചത് കൊണ്ട് തന്നെ എല്ലാ മതക്കാരുടെയും ഉത്സവമാണ്, അത് ഹിന്ദുവിന്റെ ഉത്സവം അല്ല, പുരാണകഥയും ആയിട്ട് ഒന്നും അതിന് ബന്ധമില്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് എല്ലാ മതക്കാർക്കും പങ്കെടുക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ദേശീയ ഉത്സവമാകുമ്പോൾ സ്വാഭാവികമായിട്ടും അല്ലെങ്കിൽ നിയമപരമായിട്ടും അങ്ങനെ തന്നെ വേണം. പക്ഷേ അങ്ങനെ ആകുന്നത് കൊണ്ട് നമ്മുടെ സംസ്കാരത്തിന്റെ ആചാരങ്ങളായ അല്ലെങ്കിൽ സംസ്കാരത്തിന്റെ ഒരു കലയായിട്ട് നമ്മൾ കാണുന്ന കഥകളി പോലുള്ള കലകളും, അങ്ങനെയുള്ള അനേകം കലകൾ ഉണ്ട്, അതൊക്കെ ഏതെങ്കിലും പുരാണകഥയെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് അഭ്യസിക്കുന്നത്. ശാസ്ത്രീയ സംഗീതം പോലും അങ്ങനെയാണ്. അപ്പോൾ സംസ്കാരത്തിൽ നിന്നുകൊണ്ട് നമ്മൾ ഒരു ഉത്സവം കൊണ്ടാടുമ്പോൾ എന്തുകൊണ്ട് ആ സംസ്കാരത്തിന്റെ മൂലമായ കഥ മാറ്റിയിട്ട് മറ്റൊരു കഥയെ ആശ്രയിക്കണം. അതിൽ താല്പര്യമുള്ള എല്ലാവരും ഓണം ആഘോഷിക്കുന്നു, താൽപര്യമില്ലാത്തവർ ആഘോഷിക്കുന്നില്ല. അപ്പോൾ വിളവെടുപ്പിന്റെ ഉത്സവമാണെന്നും അല്ലെങ്കിൽ അത് പുരാണകഥയും ആയിട്ട് ബന്ധപ്പെട്ടതല്ല എന്നും പറഞ്ഞ് പുതിയ കഥകൾ ഉണ്ടാക്കി പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പുറകിലെ ആ ഓണപ്പാട്ടിന്റെ മധുരമായ അല്ലെങ്കിൽ സാഹോദര്യത്തിന്റെ ഭാവമൊക്കെ എടുത്തുമാറ്റിയിട്ട് അവിടെയും ഭിന്നതകളും വിവാദങ്ങളും സൃഷ്ടിക്കുന്ന രീതിയിൽ ഉച്ചനീച ഭാവങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ, ശരിക്കുപറഞ്ഞാൽ ഒരു മതത്തിന്റെ വർഗ്ഗീകരണം എന്ന രീതിയിൽ, പാർട്ടിയുടെ വർഗ്ഗീകരണം എന്ന രീതിയിലൊക്കെ തിരുകി കേറ്റുന്ന കഥകൾ, അത് ആശ്ചര്യപ്പെടുത്തുന്നു . അത് സംബന്ധിച്ചാണ് ഈ സംവാദത്തിൽ നോക്കാൻ ആഗ്രഹിക്കുന്നത്. ആദ്യം മഹാബലി ചരിതം എന്ന ഏറ്റവും പഴയ ഓണപ്പാട്ട് ഇതിന്റെ കാലനിർണയം ചെയ്തിട്ടില്ല അല്ലെങ്കിൽ ഓരോരുത്തർ ഒരോ അഭിപ്രായങ്ങളാണ് അതിൽ പറയുന്നത്. ഏതായാലും ഈ ഓണപ്പാട്ട് ആണ് ഏറ്റവും പഴയതായിട്ട് പണ്ഡിതന്മാർ കണക്കാക്കുന്നത്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്. കേരള സർവകലാശാല പാട്ടുകൾ എന്ന ഒരു പുസ്തകം പ്രകാശനം ചെയ്തതിൽ ഒന്നാം ഭാഗത്തിൽ ഈ പാട്ട് നമുക്ക് കാണാൻ പറ്റുന്നു. അത് എഴുതിയ ആളിന്റെ പേര് പറയുന്നത് ശങ്കരൻ നിർമ്മിതമായ പാട്ട് എന്നാണ് അവസാനം പറയുന്നത്. ആ വരികളിലൂടെ ഒന്ന് കടന്നു പോയാൽ മഹാബലിയുടെ ചരിതം വളരെ ശുദ്ധമായിട്ട് അങ്ങനെതന്നെ അവിടെ പ്രകടിപ്പിക്കാൻ വേണ്ടിയിട്ടാണ് ആ പാട്ട് എഴുതിയിരിക്കുന്നത്, സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ. അതിലാണ് “മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന ആ ആശയം, ആ ഭാവം അവിടെ പ്രകടമാകുന്നത്. ഈ വരികൾ എടുത്തുകൊണ്ട് പിന്നെ വേറെ പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതിന്റെ ഒറിജിനൽ പാട്ട് ഇതാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നാർക്കുമൊട്ടില്ലതാനും
നല്ല മഴ പെയ്യും വേണ്ടും നേരം വേദിയർ വേദവും സംഗീതവും
യാഗാദികർമ്മം മുടങ്ങിടാതെ രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാവേലി എന്നൊരു രാജാവല്ലോ മാനുഷരോടന്നരുളിചെയ്തു
ശ്രീമഹാദേവൻ തിരുനാളല്ലോ തിങ്ങളിലുള്ള തിരുവോണങ്ങൾ
നിങ്ങളെല്ലാരും അനുസരിപ്പിൻ അങ്ങനെ ഓണം കഴിയും കാലം
തൃക്കാക്കര ദേവന്നോണം കാണ്മാൻ പോകണമെന്ന് പുറപ്പെട്ടാറെ
എന്നതു കേട്ടൊരു മാവേലിയുംമാനുഷരോടന്നരുളിചെയ്തു
ഇന്നു തുടങ്ങി നാമെല്ലാവരും ഇല്ലങ്ങൾ തോറും അലങ്കരിച്ചു …
മാവേലി രക്ഷിച്ചു വാഴും കാലം അക്കാലമൊക്കെയുമൊന്നുപോലെ
അക്കാലമങ്ങോരു ഉണ്ണിയായി മാവേലി തന്നോട് ചോദിക്കുന്നു
മുപ്പിടി മണ്ണെനിക്കാശയുണ്ടാം മുപ്പിടി മണ്ണുമളർന്നുകൊൾക
മാവേലി മണ്ണുപേക്ഷിച്ച ശേഷം മാധവൻ നാടുവാണീടും കാലം
ഖേദിക്ക വേണ്ട നീയൊന്നുകൊണ്ടും കാലമൊരാണ്ടിലൊരുദിവസം
മാനുഷരെ വന്നു കണ്ടുകൊൾവിൻ ചിങ്ങമാസത്തിലെ ഓണത്തുനാൾ
ശങ്കര നിർമ്മിതമായ പാട്ടു വിദ്യ ഇല്ലാത്തവർ ചൊല്ലും നേരം
വിദ്വാന്മാർ കണ്ടതിൽ കുറ്റം തീർപ്പിൻ
അതിൽ ആ പാട്ട് ഇങ്ങനെ പോകുമ്പോൾ
മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നാർക്കുമൊട്ടില്ലതാനും
പിന്നെ തുടരുന്നത്;
നല്ല മഴ പെയ്യും വേണ്ടും നേരം വേദിയർ വേദവും സംഗീതവും
യാഗാദികർമ്മം മുടങ്ങിടാതെ രക്ഷിച്ചു വാഴുന്ന കാലത്തിങ്കൽ
മാവേലി എന്നൊരു രാജാവല്ലോ മാനുഷരോടന്നരുളിചെയ്തു
അപ്പോൾ ഇവിടെ മാവേലി എന്നൊരു രാജാവ് ഈ തിരുവോണം കൊണ്ടാടണമെന്നു എല്ലാ പ്രജകളോടും പറയുന്നതായിട്ടാണ് കഥ കൊണ്ടുവന്നിരിക്കുന്നത്.
അവിടെ;
തൃക്കാക്കര ദേവന്നോണം കാണ്മാൻ പോകണമെന്ന് പുറപ്പെടണം
എന്നതു കേട്ടൊരു മാവേലിയും മാനുഷരോടന്നരുളിചെയ്തു.
എങ്ങനെ ഓണം കൊണ്ടാടണമെന്നും, എന്തൊക്കെ വിഭവങ്ങൾ വേണമെന്നും, എന്തൊക്കെ കളികൾ വേണമെന്നും ഇങ്ങനെ വിസ്തരിച്ച് പറയുന്ന ഭാഗമാണ്. അതിൽ ആ കർമങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ, നല്ല മഴ പെയ്യുന്നു, വേദികർ വേദവും സംഗീതവും ചൊല്ലുന്നു, യാഗാദികർമ്മങ്ങൾ മുടങ്ങാതെ രക്ഷിച്ചു പോകുന്നു, ഇങ്ങനെ നല്ലൊരു അവസരത്തെക്കുറിച്ചാണ്, നല്ലൊരു ആചാരവിചാരങ്ങളെ കുറിച്ചിട്ടാണ് അവിടെ വർണിക്കുന്നത്. ആ രീതിയിൽ മാവേലി നാട് വാണിടുന്ന കാലത്ത് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് വർണിച്ചതിനുശേഷം കഥയിലേക്ക് വരികയാണ്.
“മുപ്പിടി മണ്ണെനിക്കാശയുണ്ടാം മുപ്പിടി മണ്ണുമളർന്നുകൊൾക”
ഇപ്രകാരം പ്രസിദ്ധമായ കഥ അവിടെ എടുത്തു പറയുന്നു പറയുന്നുണ്ട്. മൂന്നടി മണ്ണ് ചോദിക്കാൻ വന്നതും അതിന് മറുപടിയായിട്ട് മണ്ണ് കൊടുക്കാം എന്ന് മഹാബലി വാഗ്ദാനം ചെയ്യുന്നതും ആയിട്ടുള്ള ഭാഗം. അങ്ങനെ അത് തുടർന്നു പോയിട്ട്;
“മാനുഷരെ വന്നു കണ്ടുകൊൾവിൻ ചിങ്ങമാസത്തിലെ ഓണത്തുനാൾ”
ഇങ്ങനെ ഈ ഭാഗവും അവിടെ വരുന്നുണ്ട്. മനുഷ്യരെ രണ്ടാമത് വന്ന് കണ്ടുകൊൾവിൻ എന്ന് മഹാബലിയോട് പറയുന്ന കഥ. അപ്പോൾ ഇങ്ങനെ വളരെ സാത്വികമായ രീതിയിൽ അല്ലെങ്കിൽ ആ സാഹോദര്യത്തിന്റെയും സമന്വയത്തിന്റെയും ഒക്കെ ഭാവം ഓണത്തിൽ നിന്നും നാം മനസ്സിലാക്കിയിട്ടുള്ള അതേ രീതിയിലാണ് മഹാബലി ചരിതം എന്ന ഓണപ്പാട്ട് പോകുന്നത്. അവസാനം ഈ ഓണപ്പാട്ടിന്റെ അവസാനമായിട്ട് ഗ്രന്ഥകർത്താവ് ആ കർത്താവിൻറെ പേരും അവിടെ പറയുന്നുണ്ട്.
“ശങ്കര നിർമ്മിതമായ പാട്ടു വിദ്യ ഇല്ലാത്തവർ ചൊല്ലും നേരം
വിദ്വാന്മാർ കണ്ടതിൽ കുറ്റം തീർപ്പിൻ.
എന്ന് പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്. അപ്പോൾ ഈ മഹാബലി ചരിതം എന്ന ഓണപ്പാട്ടിന്റെ ആ ആശയത്തിൽ തന്നെ അല്ലെങ്കിൽ ആ ഭാവത്തോടുകൂടി തന്നെ മറ്റ് പല ഓണപ്പാട്ടുകളും ഉണ്ട്. കഴിഞ്ഞ സംവാദത്തിൽ ഞാൻ അത് സൂചിപ്പിച്ചിരുന്നു. ഓണത്താർമാരുടെ ഓണപ്പാട്ട്, പുള്ളുവൻമാരുടെ ഓണപ്പാട്ട്, വണ്ണാന്മാരുടെ ഓണപ്പാട്ട് പാണന്മാരുടെ ഓണപ്പാട്ട്, ഉടുക്കുപാട്ട് എന്നിങ്ങനെ അനേകം പ്രകാരത്തിൽ.. അതിലെല്ലാമൊന്നും നമുക്ക് നോക്കാൻ പറ്റില്ല. പക്ഷേ ഈ ആശയം പ്രകടമാക്കുന്ന രണ്ടുമൂന്ന് പാട്ടുകൾ. അപ്പോൾ ഇവിടെ ഇതെടുത്തു കാണിക്കുന്നത്, സാധാരണക്കാരും അല്ലെങ്കിൽ വർഗ്ഗത്തിൽ നീചരെന്നു കൽപ്പിച്ചുവച്ചിരിക്കുന്നവർ കൂടി ഈ കഥയെ അങ്ങനെ തന്നെ അംഗീകരിച്ചാണ് ഓണം ആഘോഷിച്ചു വന്നത്. അപ്പോൾ എവിടുന്നാണ് ഈ ഓണത്തിന് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്, അത് വാമനന്റെ പൂജ അല്ല,വാമനാവതാര പൂജയല്ല, തിരുവോണം എന്നത് മഹാബലിയുടെ പൂജയാക്കി മാറ്റി എന്നത്. അപ്പോൾ ഈ കഥയിലും നോക്കുമ്പോൾ മഹാബലി രാജാവ് അരുളി ചെയ്തു എന്ന് പറയുമ്പോൾ മാലോകരോട് അരുളി ചെയ്തു എന്ന് പറയുമ്പോൾ അവിടെ തന്നെ പൂജിക്കണമെന്നോ തന്റെ വരവിനെ പ്രതീക്ഷിച്ചു പൂജിക്കണമെന്നോ അല്ല പറയുന്നത് .വിശദമായിട്ടവിടെ വർണ്ണനയുള്ളത്. ഓണം ആഘോഷിക്കേണ്ട വിധം അത് ഭഗവാന്റെ തിരുനാളായിട്ടു തന്നെ ആഘോഷിക്കണം എന്ന രീതിയിലാണ് വർണ്ണിക്കുന്നത്. അപ്പോൾ ആ ഒരു സംശയവും അവിടെ നിൽക്കുന്നില്ല.
ഇപ്പോൾ സംസ്കൃതത്തിലുള്ള പുരാണങ്ങളെക്കുറിച്ചും , നേരത്തെ മധുരൈ കാഞ്ചിയെക്കുറിച്ചും ഒക്കെ കഴിഞ്ഞ സംവാദത്തിൽ പറഞ്ഞു.ഇപ്പോൾ മൂന്നാമത്തെ രീതിയിൽ, പുരാണങ്ങൾ സംസ്കൃതത്തിലാണ്.അത് ആര്യന്മാർ ഉണ്ടാക്കിയതാണ്,ബ്രാഹ്മണ മേധാവിത്വത്തെ നിലനിർത്താൻ ഉണ്ടാക്കിയതാണ് എന്നുള്ള ആക്ഷേപം ഉണ്ട്. അപ്പോൾ ഓണപ്പാട്ടുകൾ എന്തായാലും ഇത് ആര്യന്മാർ ഉണ്ടാക്കി സാധാരണക്കാർക്ക് കൊടുത്തതാണ് അല്ലെങ്കിൽ ദ്രാവിഡന്മാർക്കു കൊടുത്തതാണ്,അല്ലെങ്കിൽ ബ്രാഹ്മണർ ഉണ്ടാക്കി ദ്രാവിഡരെക്കൊണ്ട് ചൊല്ലിച്ചതാണെന്നും ഒന്നും പറയേണ്ടതില്ലല്ലോ.
അപ്പോൾ അത് അവരുടെ തന്നെ പാട്ടാണ്,അവർ പാടുന്നതാണ്. ഇന്നും അത്തരം പാട്ടുകൾ നിലനിൽക്കുന്നുണ്ട്.അനേകം പാട്ടുകൾ അതുപോലെ ഉണ്ടായിട്ടുണ്ട്.അപ്പോൾ ആ കഥ അങ്ങനെതന്നെ അവരും അംഗീകരിച്ചിരിക്കുന്നു.ഏതെങ്കിലും കാരണത്താൽ അങ്ങനെയൊരു വിവാദം അങ്ങനെയൊരു സംശയം അക്കാലങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായിട്ടും ഈ പാട്ടുകളിൽ അത് ധ്വനിക്കുമായിരുന്നു.
ഒരിക്കലും അങ്ങനെ കാണുന്നില്ല എന്നുള്ളതാണ് സത്യം.അതിൽ ഓണത്താർമാരുടെ ഒരു പാട്ടാണ്; (ഒരു പാട്ടിൽ പറയുന്നു)
“ഓമനപ്പൈതലാം ഉണ്ണികൃഷ്ണൻ കാമപാലാഗ്രജൻ താൻ തുണയ്‌ക്ക
ഓണമാകുന്നതോ നാരായണൻ നാളെന്നറിയുക വേണ്ടി ചൊന്നാൽ
ഓണം ജഗത്തിങ്കൽ ചിങ്ങമാസം വേണമലങ്കാരം മാനുഷർക്ക് ”
ചുരുക്കത്തിൽ ആ കഥ അങ്ങനെ തന്നെ ഓണത്താർമാരുടെ പാട്ടിലുണ്ട്.ഇതു ഡോ.എം .വി .വിഷ്ണു നമ്പൂതിരി സംഗ്രഹിച്ച “പഴയ പാട്ടുകൾ” എന്ന ഗ്രന്ഥത്തിൽ ഉള്ളതാണ്.ഇനി വരുന്ന പാട്ടുകളൊക്കെ ആ ഗ്രന്ഥത്തിലും,അതുപോലെ കേരള സർവ്വകലാശാല പ്രകാശിപ്പിച്ച “പാട്ടുകൾ ” എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് ഇത് എടുത്തിട്ടുള്ളത്. കൂടുതൽ അതിന്റെ വരികൾ നോക്കാൻ ഇത് (ഈ ഗ്രന്ഥങ്ങൾ )റഫർ ചെയ്യുക.
ഇതുപോലെ തന്നെ പുള്ളുവന്മാരുടെ ഓണപ്പാട്ടിൽ നോക്കിയാൽ ;
ദേവൻ പിറന്നതോരല്ലോ പിറപ്പല്ലിയോ തിരുവോണം
ദേവനിക്കാചാരമായി ചെയ്തിടുന്നേ ലോകരെല്ലാം
ഓരടിയായീരടിയായി മൂവടിക്കുമേ മണ്ണളന്നു
മണ്ണളന്ന മാധവന്റെ തിരുനാമമേ സ്തുതി ചെയ്യുന്നു.
വളരെ സ്പഷ്ടമാണ് “മണ്ണളന്ന മാധവന്റെ തിരുനാമമേ സ്തുതി ചെയ്യുന്നു ” അതാണ് ഈ പുള്ളവന്മാരുടെ പാട്ടിലും കാണുന്നത്.
അതുപോലെ വണ്ണാന്മാരുടെ ഓണപ്പാട്ടിൽ കഥയെ ചൊല്ലിപ്പറഞ്ഞിട്ട്;
മുന്നം അസുരരാജരായുള്ള മാബലി താൻ
നന്നായിട്ടവനിയെ പരിപാലിച്ചിരിക്കും കാലം
വീര്യമെടു ഭൂമി മൂന്നടി നന്നായി തരിക വേണം
മറ്റൊന്നിനുമെനിക്കാശയില്ലെന്നിരന്നനേരം
തെറ്റുന്നുടൻ നീരും പകർന്നുകൊടുത്തു ഭൂമി
ഇങ്ങനെ മഹാബലിയോട് വാമനൻ വന്നു മൂന്നടി മണ്ണ് ചോദിക്കുന്ന കഥ പറഞ്ഞു. അതിനെ തുടർന്ന്;
അന്നു പെരിയ കാലടികൊണ്ടളന്ന നേരം
പിന്നെയൊരു പാദം ബലി തൻറെ ശിരസ്സിൽ വച്ചു
അന്നു തുടങ്ങി ചിങ്ങമാസം തിരുവോണം നാൾ
നന്നായിട്ട് അഖിലലോകരും ഒക്കെ അലങ്കരിച്ചു….
എന്ന കഥയുടെ അടിസ്ഥാനത്തിൽ തന്നെയാണ് അതിലും പറഞ്ഞിരിക്കുന്നത്.
അത് പോലെ മറ്റൊരു പാണന്മാരുടെ പാട്ടിൽ നോക്കിയാൽ
തൃക്കാക്കരൈ തൃക്കാക്കരൈ കണ്ണൻ തള്ളി
മഹാദേവൻ ശ്രീകോവിലിൽകാത്തോളിനെ ഞാനങ്ങു പോവാത്താലേ മലനാട്ടിലെ ഓണമില്ലാ മലനാട്ടിലെ പോക വേണം ചെറു മനുഷ്യരെ കാണവേണം ഉത്രാടം പാതിരക്കു
ഓണം കഴിഞ്ഞു പതിനാറാം അകത്തിങ്കനാൾ
ഓണം കാണo വിറ്റും ഓണമുണ്ടേ പിള്ളാരെ
അവരുടെ ഒരു ശൈലിയിലുള്ള ഒരു പാട്ടാണിത്. അതിൽ ഈ പറഞ്ഞ വരികൾ ഒക്കെ തൃക്കാക്കരൈ , തെക്കേക്കരൈ എന്നു പറഞ്ഞ തൃക്കാക്കര അപ്പന്റെ കഥയെ ബന്ധപ്പെടുത്തി കൊണ്ടു തന്നെ ശ്രീകോവിലിൽ വരുന്ന ആ ഭാഗവും അത് പോലെ ഓണം ആഘോഷിക്കുമ്പോൾ ഉത്രാടം നാളിന്റെ സവിശേഷതയും , തിരുവോണത്തിന്റെ സവിശേഷതയും ഇങ്ങനെ പോകുന്ന ഒരു ചെറിയ പാട്ടാണ് അതിൽ കാണാൻ കഴിഞ്ഞത്. അപ്പോൾ ഈ പാട്ടുകളിൽ ഒക്കെ തന്നെ ഒരേ രീതിയിൽ ഉള്ള സ്വരമാണ് പോകുന്നത് . എന്നാൽ ഇതിൻെറ അവസാനമായിട്ട് നമുക്ക് ഒന്ന് ചിന്തിക്കേണ്ടത് ഈ പറഞ്ഞ കഥയെ അല്ലെങ്കിൽ പുരാണ പ്രസിദ്ധമായിട്ടുള്ള ഈ കഥയെ മാറ്റിയത് എപ്പോഴാണ് . ഇതെങ്ങനെ
മഹാബലിയുടെ പക്ഷത്തേക്ക് കൊണ്ട് വന്ന് മഹാബലിയുടെ ആ രാജ്യ സ്നേഹവും, മഹാബലിയുടെ ഭരണത്തിൻെറ പുകഴ്പ്പും ഒക്കെ പറഞ്ഞു അതിനോട് ചേർത്ത് അത് സവർണ്ണ, അവർണ്ണ വിഭാഗത്തിലും അല്ലെങ്കിൽ ഉച്ച നീച ഭാവങ്ങളെ ഉയർത്തി കാണിച്ചു കൊണ്ട് അതിലൂടെ ചില രാഷ്‌ട്രീയങ്ങൾ കളിക്കാനും അല്ലെങ്കിൽ അത്തരത്തിൽ ലോകരെ പരസ്പരം ഭിന്നിപ്പിച്ചു ചെയ്യേണ്ടതൊക്കെ ചെയ്യാൻ ഒക്കെ ആയിട്ടുള്ള ആ ഭാവം എങ്ങിനെയാണ് എവിടെയാണ് വന്നത് എന്ന് നോക്കുമ്പോൾ വളരെ ആശ്ചര്യം തോന്നുന്നു. ഈ
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കു മൊട്ടില്ലതാനും
എന്നുള്ള ആ പാട്ടിൻെറ വരികൾ തന്നെ എടുത്തിട്ട് പിന്നെ വന്ന മാറ്റം.
ഇപ്പോൾ മാവേലി ചരിതം ഓണപ്പാട്ട് നമ്മൾ കണ്ടു. അത് ശങ്കര നിർമ്മിതമായ പാട്ടായിട്ടു പറയുന്നു. ശങ്കരൻ എന്ന പേരുള്ള ആരോ എഴുതിയതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോൾ അത് കഴിഞ്ഞു ആ വരികൾ തന്നെ എടുത്തിട്ട് പിന്നെ വന്ന പാട്ടിൽ ഉള്ള വരികൾ നോക്കിയാൽ അത്ഭുതം തോന്നും. ഈ ഓണപ്പാട്ടിലൂടെ ആൾക്കാരുടെ മനസ്സിൽ ഇത്തരം ഉച്ച നീച ഭാവങ്ങളെ ഉണർത്തി കാണിച്ചു അതിനു പ്രക്ഷോഭം ഉണ്ടാക്കുന്ന രീതിയിൽ ക്ഷോഭിതരാക്കുന്ന രീതിയിൽ പറയുകയാണ്. ഇവിടെ ഓണത്തെ സാഹോദര്യത്തിന്റെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും ഉത്സവമായിട്ടാണ് ആഘോഷിക്കേണ്ടത്. എല്ലാ ഉത്സവങ്ങളും അങ്ങനെ തന്നെയാണ്. ഉത്സവങ്ങൾ ഏതെടുത്താലും നമുക്ക് അങ്ങിനെയാണ് കാണാൻ കഴിയുക. എന്നാൽ ഇപ്പോൾ ഇനി ഞാൻ പാടാൻ പോകുന്ന അല്ലെങ്കിൽ ഇപ്പോൾ വരികൾ നിങ്ങൾക്ക് കേൾപ്പിക്കാൻ പോകുന്ന ഓണപ്പാട്ടില് ഇതിൻെറ പുറകിൽ ഉള്ള ആ ഒരു ഉദ്ദേശം, ദുരുദ്ദേശം എന്തിനാണ് അങ്ങിനെ ചെയ്തത് എന്നതിൻെറ ഉദ്ദേശം നമുക്ക് വ്യക്തമാകും. എന്ത് കൊണ്ട് ഈ ഭേദം അങ്ങിനെ നിർത്താൻ ശ്രമിക്കുന്നു ഒരു കൂട്ടർ എന്ന് നമുക്ക് വ്യക്തമാകുന്ന വരികൾ ആണ് ഇതിൽ ഉള്ളത്. ബാക്കി കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളം ഇല്ല പൊളി വചനം എന്നൊക്കെ പറഞ്ഞു ഇങ്ങിനെ പോകുന്ന ആ സമഭാവനയൊക്കെ വർണിച്ചു പോകുന്ന വരികൾ ഉണ്ട് അതിൽ. ആ വരികൾ കഴിഞ്ഞാൽ പിന്നെ വരുന്നത്
വിദ്യ പഠിക്കാൻ കഴിയാത്തോർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതത്രതയെന്തു ഭാഗ്യം
കാലിയ്‌ക്ക് കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചു തന്നു മർത്യർ
അപ്പോൾ ആ മാവേലിയുടെ കാലത്തുണ്ടായിരുന്ന സുഖ സൗകര്യങ്ങളും അത് പോലെ മനുഷ്യർക്കുണ്ടായ മാറ്റവും ഒക്കെ വർണ്ണിച്ചു തുടങ്ങിയിട്ട് പിന്നെ വരുന്ന വരികൾ ആണ് മുഴുവൻ ആപത്തായിരിക്കുന്നത്.
സൗഗതരേവം പരിഷ്കൃതരായി
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതി കെടുത്താനവർ തുനിഞ്ഞു
അപ്പോൾ ഇവിടെ സൗഗതരായിട്ടുള്ള ഏവം പരിഷ്കൃതരായിട്ട് സൗഗതർ സുഗത മതത്തിൽ ബുദ്ധ മതത്തിലെ അനുയായികളെയാണ് സൗഗതർ എന്ന് പറയുന്നത്. അപ്പോൾ സൗഗതരായിട്ടുള്ളവർ പരിഷ്കൃതരായിട്ട് ഇങ്ങിനെ വളരെ ആനന്ദത്തോട് കൂടി ബുദ്ധമതത്തിൻെറ കാലമാണ് ഇവിടെ വർണ്ണിക്കുന്നത്. ബുദ്ധമതത്തിൽ ഉണ്ടായിരുന്ന ആ സാഹോദര്യ ഭാവവും അല്ലെങ്കിൽ എല്ലാവരെയും അംഗീകരിക്കുന്ന ഭാവവും ഒക്കെ എടുത്തു കാണിച്ചു ബുദ്ധമതത്തെ മുൻനിർത്തി കാണിച്ചു കൊണ്ട് പറയുകയാണ് ആ സമയത്തു ബുദ്ധമതത്തിൻെറ ഈ വളർച്ച കണ്ട് അപ്പോൾ അവിടെ ശ്രദ്ധിക്കേണ്ട കാര്യം മാവേലിയുടെ കഥ പറഞ്ഞാണ് തുടങ്ങിയത് അതിനു മുൻപുള്ള ഏകദേശം പത്തു വരികളിൽ നമ്മൾ കേട്ട് പരിചയിച്ചിട്ടുള്ള കള്ളവും ഇല്ല ചതിയും ഇല്ല എന്നൊക്കെ ഉള്ള പത്തു വരികളിൽ കാലികൾക്ക് ചികിത്സ കൽപ്പിച്ചു എന്നൊക്കെ വരുന്ന പത്തു വരികൾ വരെ വളരെ നല്ല രീതിയിൽ ആണ് പറയുന്നത്. അപ്പോൾ സ്വാഭാവികമായിട്ടും ആ വരികൾ ആണ് നമ്മൾ കേൾക്കുന്നത്. ഇതിലെ ചില വരികൾ മാത്രം നാലോ, ആറോ വരികൾ ആണ് പ്രസിദ്ധമായിട്ടുള്ളത്. ഈ പാട്ടിനെ പ്രസിദ്ധമാക്കിയത് അതായത് ഈ പാട്ട് ഇത്രയും പ്രസിദ്ധമായത് 1955 ൽ വന്ന ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലൂടെയും , അത് പോലെ 1973 ൽ മാധവിക്കുട്ടി എന്ന പേരിൽ ഉള്ള സിനിമയുണ്ടായി. ഈ സിനിമകളിലൂടെയും ആ സിനിമകളിലെ പാട്ടുകളിലൂടെയും ആണ് അത് ഇത്രയും പ്രസിദ്ധമായി എല്ലാവരുടെയും നാവിൻെറ തുമ്പത്തു എത്തിയത്. അപ്പോൾ അതിൽ ഇവിടെ കഥ പറയുമ്പോൾ എന്താണ് ഹിന്ദു ധർമ്മത്തിന്റെ സനാതന ധർമ്മത്തിന്റെ ആ കഥകളെ എങ്ങനെ അവർ മാറ്റി അതിന്റെ പിന്നിൽ എങ്ങനെ ഒരു വിഘടനം കൊണ്ട് വന്നു എന്ന് നോക്കുമ്പോൾ സൗഗതരേവം എന്ന് പറഞ്ഞു സുഗത ബൗദ്ധ മതത്തിൻെറ രീതിയിൽ ആണ് അവിടെ പറയുന്നത്. ബുദ്ധ മതം പ്രചരിച്ചിരുന്ന കാലം എന്ന് നമ്മൾ സങ്കല്പിച്ചാൽ അതിന് ആ മതത്തോട് ബ്രാഹ്മണർക്ക് സവർണ്ണർക്കു ഈർഷ്യ ഉണ്ടായി എന്നും ആ ഭൂതി ഐശ്വര്യം കെടുത്താൻ അവർ ശ്രമിച്ചു എന്നും ആണ്. അങ്ങിനെ ഇരിക്കുമ്പോൾ അവർ
കൗശലമാർന്നൊരു വാമനനെ
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതിതൻെറ
ശീർഷം ചവിട്ടിയ യാചകനും
അങ്ങിനെയാക്കി വരികളെ മാറ്റി. അവരുടെ കൗശലം കൊണ്ട് ഈ ഭൂതിയെ കെടുത്താൻ ഈ ഐശ്വര്യത്തെ കെടുത്താൻ വാമനനെന്ന ഒരു ചതിയനെ പറഞ്ഞു വിട്ടു എന്നും ആ ചതിയൻ പോയി തനിക്കു ദാനം കൊടുത്ത സുമതിയായിട്ടുള്ള , നല്ല വ്യക്തിയായിട്ടുള്ള മഹാബലിയുടെ തലയിൽ ചവിട്ടി താഴ്‌ത്തി എന്നും പറയുന്നു. അങ്ങിനെ അതിനൊരു ക്രൂര ഭാവന കൊടുത്തു. ചവിട്ടി താഴ്‌ത്തി എന്ന് നമ്മൾ നേരത്തെ ഒന്നാമത്തെ സംവാദത്തിൽ തന്നെ അത് എടുത്തു പറഞ്ഞതാണ്. ചവിട്ടി താഴ്‌ത്തി എന്ന് ഒരു പുരാണങ്ങളിലും പറഞ്ഞിട്ടില്ല. ആ ചവിട്ടി താഴ്‌ത്തുന്ന കഥയെ പുരാണങ്ങളിൽ ഇല്ല . ചവിട്ടി താഴ്‌ത്തി എന്ന ആ ആശയം ഇവിടെ തിരുകി ചേർത്തതായിട്ടു വ്യക്തമാണ്. പിന്നെയും കേൾക്കുക
അന്ന്തൊട്ടിന്ത്യ അധഃപതിച്ചു . പിന്നെ വരുന്ന വരികൾ ആണ് .അപ്പോൾ ഭാരതത്തിന് ഇന്ത്യ എന്നുള്ള വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നു . തീർച്ചയായിട്ടും ഇത് പിൽക്കാലത്തു വന്നതാണെന്നും സ്വാതന്ത്യ സമരത്തിന്റെയൊക്കെ ആ കാലഘട്ടങ്ങളിൽ ഉണ്ടാക്കപ്പെട്ടതാണെന്നും ഇത് മനസ്സിലാക്കാം. അത് ആരാണ് എഴുതിയത് എന്നുള്ളതിനെ കുറിച്ച് ഞാൻ വഴിയേ പറയുന്നുണ്ട്. അതിനു മുൻപ് ഇത് മനസ്സിലാക്കിയിട്ട് ചരിത്രത്തിൽ അറിഞ്ഞതനുസരിച്ചു ആരാണ് അത് എഴുതിയതെന്ന് നമുക്ക് ചിന്തിക്കാം.
അന്ന്തൊട്ടിന്ത്യ അധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.
അങ്ങിനെയാണ് പറയുന്നത്. അന്ന് തൊട്ട് ഇതെല്ലാം സംഭവിച്ചു.
ദലാൽ മതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമായി
പിന്നെ എഴുതിയിരുന്നതൊക്കെ വായിക്കാൻ തന്നെ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത്രയും ക്രൂരമായ രീതിയിലും ഒരു മുദ്രാവാക്യം എഴുതുന്ന രീതിയിൽ ആണ് പിന്നെ എഴുതിയിരിക്കുന്നത് മുഴുവൻ. അത് ഓണപ്പാട്ടിന്റെ ഈ ഒരു ഭാവം നിങ്ങൾക്ക് എവിടെയെങ്കിലും നോക്കി കണ്ടു പിടിക്കാം. ഇപ്പോൾ നെറ്റിലൊക്കെ അത് അവൈലബിൾ (Available) ആയിരിക്കും. എന്നിട്ടു അവസാന വരികളിൽ പറയുന്ന ചില ഭാഗം കൂടി കേൾപ്പിക്കാം.
എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ …
ഇതാണ് ഞാൻ പറഞ്ഞത് ഒരു മുദ്രാവാക്യത്തിൻെറ ധ്വനിയാണ് ഈ പാട്ടിൻെറ പിന്നിൽ മുഴുവൻ. എത്ര കാലം ഇങ്ങനെ അടിമകൾ ആയിട്ട് നാം കഴിയും. ഈ ഓണത്തിനെ സംബന്ധിച്ചു എവിടെയാണ് അടിമകളുടെ ഭാവം വരുന്നത്. ഒരിടത്തും അങ്ങിനെ ഇല്ല. ഏതു പുരാണങ്ങളിൽ നോക്കിയാലും പിന്നെ വന്ന കഥകളിൽ നോക്കിയാലും രാജാക്കന്മാരുടെ ചരിത്രങ്ങൾ നോക്കിയാലും ഏതു രീതിയിൽ നോക്കിയാലും ഒരു പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമുള്ള നമ്മുടെ സമയം നോക്കിയാൽ അതിനു പിന്നോട്ട് നോക്കുകയാണെങ്കിലും എഴുത്തച്ഛനെ പോലുള്ളവർ ഒന്നും ഇതിനെ കുറിച്ച് ഒന്നും അങ്ങിനെ പറഞ്ഞിട്ടില്ല. അപ്പോൾ ഏതു ചരിത്രം നമ്മൾ എടുത്താലും ആ ചരിത്രത്തിൽ ഇത്തരം കാര്യങ്ങൾ പിന്നെ ഉണ്ടായ വികൃത ഭാവങ്ങൾ ഉണ്ടായി. ആ ഭാവങ്ങൾ ഒന്നും ഓണത്തിനെ സംബന്ധിച്ചു വരുന്നില്ല. അപ്പോൾ അവിടെ അങ്ങിനെ പറഞ്ഞിട്ട് ഇനി മതം മാറുന്ന കാര്യം ആണ് പറയുന്നത്. അത് ഏറ്റവും തമാശ തോന്നുന്നത് ഈ പാട്ടിനുള്ളിൽ തന്നെ മതം മാറ്റുന്ന കാര്യവും അത് പോലെ തന്നെ ഈ മതങ്ങളെ എല്ലാം ദലാൽ മതങ്ങൾ എന്ന് പറഞ്ഞിട്ട് തീർച്ചയായിട്ടും അത് ഹിന്ദു ധർമ്മത്തെ ആക്ഷേപിക്കുന്നതാണ് എന്നുള്ളത് വ്യക്തമാണ്. അതിൽ നിന്ന് നിങ്ങൾ മാറണം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അത് ഏതു മതത്തിൽ എന്ന് വ്യക്തമല്ല. പക്ഷെ കഥ പറഞ്ഞ ശബ്ദങ്ങൾ വെച്ച് നോക്കുമ്പോൾ ബുദ്ധ മതത്തെ സംബന്ധിച്ചാണ് പറയുന്നതെന്ന് തോന്നുന്നു. കാരണം സൗഗതൻ എന്ന ശബ്ദം അവിടെ ഉപയോഗിക്കുകയും അത് കഴിഞ്ഞു ശുദ്ധമതമെന്നുള്ള രീതിയിൽ മറ്റൊരു സ്ഥലത്തു പറയുകയും ചെയ്യുന്നു.
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരേ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ …
ആ വരികൾ നോക്കുക . ബ്രാഹ്മണോപജ്ഞമാം കെട്ട മതം. അത് കെട്ട മതമാണ്. കെട്ടമതത്തെ തള്ളിക്കളയണം , സേവിപ്പവരേ ചവിട്ടും മതം. സേവിക്കുന്നവരെ ചവിട്ടി താഴ്‌ത്തുന്ന മതം . അപ്പോൾ മഹാബലിയെ ചവിട്ടി താഴ്‌ത്തി എന്നുള്ളതിനെ വളരെ ക്രൂരമായിട്ട് അത് വളരെ പ്രക്ഷോഭം ഉണ്ടാക്കുന്ന രീതിയിൽ പ്രകടമാക്കി. നമ്മളെ തമ്മിൽ അകറ്റും മതം .അപ്പോൾ ഈ വരികൾ ആണ് ശരിക്കു പറഞ്ഞാൽ അകറ്റുന്ന ഭാവനയിലേക്കു കൊണ്ട് പോകുന്നത്. അല്ലാതെ ഒരു അകൽച്ചയും ഇല്ല . ആ അകൽച്ചയിലേക്കു കൊണ്ട് പോകുന്നത് ഇത്തരത്തിൽ ഉള്ള വരികൾ ആണ് അകൽച്ച ഉണ്ടാക്കാനായിട്ട് മനപ്പൂർവം സൃഷ്ടിച്ചതാണ് ഈ വരികൾ. അതിന് മാവേലി നാടു വാണീടും കാലം എന്ന ആ സുന്ദരമായ വരികളുടെ സഹായമെടുത്തു. അതിനെ മുന്നിലേക്കു വെച്ചിട്ട് പുറകെ ഇത് കൊണ്ട് വന്നു. തീർച്ചയായിട്ടും ഈ വരികൾ ഒന്നും നമ്മൾ കേട്ടിട്ടുണ്ടാവില്ല. പക്ഷെ ഇത് പറയാൻ കാരണം ഇതിൻെറ പിന്നിലെ ഉദ്ദേശം മനസ്സിലാക്കാനായിട്ടാണ്. അതായതു എന്ത് കാരണം കൊണ്ടാണ് വാമന അവതാരത്തിൻെറ തിരുവോണത്തെ ഇത്രയും പവിത്രമായ തിരുവോണത്തെ ആ പുരാണ കഥകളിൽ നിന്നൊക്കെ മാറ്റിയിട്ട് ഇപ്പോൾ ആർക്കും ഒന്നും മനസ്സിലാകാത്ത രീതിയിൽ സംശയത്തിൽ നിൽക്കുന്ന രീതിയിൽ കുട്ടികളുടെ മനസ്സിൽ ഒക്കെ ഒരു വിഭ്രാന്തി ഉണ്ടാക്കുന്ന രീതിയിൽ അതിനെ മാറ്റിയിരിക്കുന്നതെന്ന് ഒന്നിനും ഒരു നിശ്ചയം പറയാൻ പറ്റാത്തത് .
അതിന്റെ പുറകെ പ്രവർത്തിച്ചിരിക്കുന്ന ഈ ചിന്തകൾ ആണ് എന്ന് നമുക്ക് മനസിലാക്കാം.
സത്യവും, ധർമ്മവും മാത്രമല്ലോ
സിദ്ധിവരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം . ഇത് ഏതു മതമാണ്. അപ്പോൾ കെട്ട മതത്തെ തള്ളിയിട്ട് ഈ മതത്തിലേക്ക് നിങ്ങൾ വരണമെന്നാണ്. സത്യവും , ധർമ്മവും മാത്രമല്ലോ സിദ്ധി വരുത്തുന്ന ശുദ്ധമതം.
ധ്യാനത്തിനാലെ പ്രബുദ്ധരായിട്ടുള്ള പ്രസിദ്ധമായിട്ട് നമ്മൾ നോക്കുമ്പോൾ ബുദ്ധ മതത്തിലാണ് ഈ ധ്യാനത്തിന് ഇത്രയധികം ഇമ്പോർട്ടൺസ് (Importance) കൊടുത്തിരിക്കുന്നതായിട്ടു നമുക്ക് കാണാൻ കഴിയുന്നത്. ആ മതത്തിലേക്ക് നിങ്ങൾ വരണം എന്നും
ആ മതത്തിനായി ശ്രമിച്ചിടേണം.
വ്യക്തമായിട്ട് തന്നെ പറയുകയാണ്. ആ മതത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കണം.
ആ മതത്തിനായി ചത്തിടേണം.
ആ മതത്തിനു വേണ്ടി ചാവേണ്ടി വന്നാലും ചാവേർ പടയായിട്ട് ചത്തിടേണം എന്നാണ് പറയുന്നത്.
വാമനാദർശനം വെടിഞ്ഞിടേണം മാബലി വാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും
എന്നാണ് ആ വരി അവസാനിക്കുന്നത്. ഇനി ഇത് എഴുതിയത് ഏതു കാലഘട്ടത്തിൽ ആണ് എന്ന് നോക്കാം. അപ്പോൾ ഞാൻ രണ്ടു സിനിമകളുടെ കാര്യം പറഞ്ഞു. സിനിമകൾ പിന്നെ വന്ന ചരിത്ര പുസ്തകങ്ങൾ അല്ലെങ്കിൽ നമ്മൾ സ്കൂളിൽ പഠിക്കുന്ന പുസ്തകങ്ങൾ എല്ലാത്തിലും ഇതാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ പാട്ടാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ പാട്ടിലെ ആദ്യത്തെ വരികൾ ആണ് നമ്മൾ സ്കൂളിലൊക്കെ പഠിക്കുന്നത് . അല്ലെങ്കിൽ പ്രസിദ്ധമായിട്ടുള്ളത്. ആ വരികൾ തുടരുന്ന വരികൾ ഇതാണ്. അപ്പോൾ മാവേലി ചരിതമെന്ന ഓണപ്പാട്ട് ആദ്യം പറഞ്ഞ ഓണപ്പാട്ടും ഇതും ഓണപ്പാട്ടാണ് . ആ വരികൾ തന്നെ ഇവിടെ റിപീറ്റ് (Repeat) ചെയ്തിരിക്കുന്നു. അതിൻെറ കുറേ ഭാഗം എടുത്തിരിക്കുന്നു. എന്നിട്ട് അതിനെ കബളിപ്പിക്കുന്ന രീതിയിൽ അവിടെ ഈ വരികൾ എഴുതി ചേർത്ത് പ്രചരിപ്പിച്ചിരിക്കുന്നു . അതിൽ അത് സ്കൂളിലൊക്കെ വരുമ്പോൾ ഇതൊക്കെ പരസ്പര വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയത് കൊണ്ട് തീർച്ചയായിട്ടും അതിനെ എടുത്തു മാറ്റി. പക്ഷെ അതിൻെറ പിന്നിലെ ഉദ്ദേശം ഇപ്പോൾ നിങ്ങൾക്ക് അത് കേട്ടപ്പോൾ മനസ്സിലായി. വാമനന്റെ അവതാര കഥ തള്ളി കളഞ്ഞു മഹാബലിയെ നമുക്ക് തിരിച്ചു കൊണ്ട് വരണം എന്ന് വ്യക്തമായിട്ടു തന്നെ അതിൽ പറയുകയാണ്. ഈ പാട്ട് 1934 ൽ സഹോദരൻ അയ്യപ്പൻ എഴുതിയതായിട്ടാണ് കൂടുതലും ആൾക്കാർ വിശ്വസിക്കുന്നത് അല്ലെങ്കിൽ പണ്ഡിത പക്ഷം അങ്ങിനെയാണ് പറയുന്നത്. എന്നാൽ മറ്റൊരു പക്ഷവും ഇല്ലാതെ ഇല്ല. മറ്റൊരു പക്ഷത്തിൽ പറയുന്നത് കാഞ്ഞിരപ്പള്ളിയിലെ ഏതോ ഒരു കവി ആ കവി ആണ് ഈ പാട്ട് എഴുതിയതെന്നും പറയുന്നുണ്ട്. ഏതായാലും ഇത് 1934 കാലഘട്ടങ്ങൾ നമ്മൾ നോക്കി കഴിഞ്ഞാൽ ആ കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങളും , അല്ലെങ്കിൽ അന്നുണ്ടായിരുന്ന സമരമുഖങ്ങളും ഒക്കെ നോക്കുമ്പോൾ ഈ പാട്ടിന് അങ്ങിനെ ഒരു സ്വഭാവം നമുക്ക് കാണാൻ കഴിയും. ഇതാണ് പിന്നീട് സ്കൂളുകളിലും , നമ്മുടെ പാഠ്യ പുസ്തകങ്ങളിലും ഒക്കെ പഠിക്കുന്നതും എല്ലാ സ്ഥലത്തും കേൾക്കുന്നതും. എല്ലാ ഓണ ഉത്സവങ്ങൾക്കും ഈ പാട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ ഇതിൻെറ പിന്നാപ്പുറം ആരും അറിയുന്നില്ല എന്നേയുള്ളു. അപ്പോൾ കഥ മാറ്റാൻ ആയിട്ട് ഇങ്ങനെ ഒരു രൂപം അതിനു കൊടുത്തു . അതിൻെറ പിന്നിൽ ഇത്രയും ക്രൂരമായ ഭാവനയും അവിടെ ഉണ്ട്. ഇങ്ങനെയാണ് ഇത് മാറ്റാൻ കഴിയുന്നത് . ഇപ്പോൾ ഒരു പാട്ടിനെ പ്രചാരത്തിൽ കൊണ്ട് വന്നാൽ ബാക്കിയൊക്കെ മാറ്റാം. അപ്പോൾ ഇപ്പോഴും ഓരോരുത്തരുടെയും ഓരോ ചർച്ചകൾ നമ്മൾ കേൾക്കുമ്പോഴും പുരാണത്തിൽ പറഞ്ഞ കഥയും , ഈ പറഞ്ഞ പാട്ടിലുള്ള കഥയുമായിട്ടുള്ള പരസ്‌പര ചേർച്ചയില്ലായ്‌മ അല്ലെങ്കിൽ പരസ്‌പരം മാറി നിൽക്കുന്ന ഒരവസ്ഥയുണ്ട് . അതിൻെറ ഇടയിൽ ആണ് ബാക്കിയുള്ള ചർച്ചകൾ ഒക്കെ ചെയ്യുന്നത്. പിന്നെ ഇങ്ങനെ ഇത് വിളവെടുപ്പിൻെറ ഉത്സവമാണെന്നും മറ്റും ഒക്കെ പറയുന്നതിൻെറ കാരണങ്ങൾ ഉണ്ട്. അത് ഈ പറഞ്ഞത് പോലെ എല്ലാ മതങ്ങളെയും ഒരുമിപ്പിച്ചു നിർത്താനായിട്ട് ദേശീയ ഉത്സവമായിട്ട് പ്രഖ്യാപിക്കുമ്പോൾ ഈ ദേശീയ ഉത്സവത്തിനു കൊടുക്കുന്ന ഫണ്ടും അതിനു വേണ്ടി ചിലവാക്കുന്ന സർക്കാർ ചിലവാക്കുന്നതും ഒക്കെ ആലോചിക്കുമ്പോൾ എല്ലാവരെയും ചേർത്തില്ല എങ്കിൽ മറ്റുള്ളവരുടെ ഉത്സവങ്ങൾക്കും അങ്ങിനെ കൊടുക്കേണ്ടി വരുമെന്നും ഒക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. അതിനൊക്കെ പല കാരണങ്ങൾ ഉണ്ടാവാം. പക്ഷെ വാസ്തവം ഇതൊന്നും അല്ല. നമ്മുടെ ഉത്സവങ്ങൾ എല്ലാം ആദ്ധ്യാത്മികമായിട്ടുള്ള ജ്ഞാനത്തിന്റെയും, ശാന്തിയുടെയും, സമാധാനത്തിന്റേയും , ഭാവത്തിൽ തന്നെ അധിഷ്ഠിതമാണ് . അങ്ങനെയുള്ള ഉത്സവം തന്നെയാണ് ഓണം . അത് വലിയ ഒരു ഉത്സവമാണ്. ഇത് വിളവെടുപ്പിൻെറ ഉത്സവമാണെന്നു തന്നെ കരുതിയാൽ എന്തിനു വിളവെടുപ്പിൻെറ ഈ ഉത്സവം ചിങ്ങത്തിലെ തിരുവോണം നാളിൽ തന്നെ ചെയ്യണം എന്ന ചോദ്യം ഉണ്ടാകും. അതെന്തു കൊണ്ട് അങ്ങിനെ ചെയ്യണം. ഇത് മുൻപ് തൊട്ട് തിരുവോണം നാളിൽ തന്നെയാണ് ആഘോഷിച്ചു വന്നത്. ഇത് ബ്രാഹ്മണരോ അല്ലെങ്കിൽ മറ്റുള്ളവർ ഉണ്ടാക്കിയതാണെന്നും പറയേണ്ടതില്ല. അപ്പോൾ വിളവെടുപ്പിൻെറ ഉത്സവം എന്താ ചിങ്ങം ഒന്നാം തീയതി ആയിക്കൂടാ . ഇപ്പോൾ ചിങ്ങ മാസത്തിൽ വേണമെന്ന് വെച്ചാൽ ചിങ്ങം ഒന്നാം തീയതി ആവാം . പത്താം തീയതിയാവാം, പതിനഞ്ചാം തീയതിയാവാം. മുപ്പതാം തീയതി ആവാം . അല്ലെങ്കിൽ ചിങ്ങത്തിൽ പൂർണ്ണിമ ദിവസം ആവാം . എന്ത് കൊണ്ട് ആ ദിവസങ്ങൾ തിരഞ്ഞെടുക്കാതെ തിരുവോണം നാൾ തന്നെ തിരഞ്ഞെടുത്തു വിളവെടുപ്പ് വരുന്നു . വിളവെടുപ്പ് തിരുവോണം നാളിൽ തന്നെ വരുമെന്ന് എന്താണ് ഒരു വ്യവസ്ഥ. എങ്ങിനെയാണ് അത് സങ്കൽപ്പിക്കാൻ കഴിയുക. അതിന് എന്താണ് കാരണം. അതിൽ വരുന്ന മറ്റു ആചാരങ്ങൾ ഓരോരോ ആചാരങ്ങൾ .അത് ഏത് തരത്തിൽ ഉള്ള കളികൾ ആയാലും സാധാരണ കളികൾ ആയാലും ആ കളികളുടെ ഒക്കെ പുറകെ ഇങ്ങനെ ഒരു ആശയം ഉണ്ട്. എങ്ങിനെയാണ് ഒരു സാമാന്യ ബുദ്ധിക്കു ചിന്തിക്കുന്ന ഒരാളിന് ഇത് വിളവെടുപ്പിൻെറ ഉത്സവം മാത്രമാണെന്ന് പറയാൻ കഴിയുക. നമ്മുടെ ഭാരതത്തിൽ ഉള്ള ഏകദേശം എല്ലാ ഉത്സവങ്ങളും നേരത്തെ ഞാൻ പറഞ്ഞു എല്ലാ ഉത്സവങ്ങളും വിളവെടുപ്പുമായിട്ടു ബന്ധപ്പെട്ടവയാണ്. അപ്പോൾ നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒരു വിളവെടുപ്പല്ല . രണ്ടു വിളവെടുപ്പ് ഒരു വർഷത്തിൽ മിക്കവാറും കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ മൂന്ന് വിളവെടുപ്പ് കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ ഒക്കെ മൂന്ന് വിളവെടുപ്പ് ഉണ്ടായിരുന്നു. അപ്പോൾ അങ്ങിനെ ഓരോ വിളവെടുപ്പിനും ഉത്സവം ഉണ്ടായിരുന്നു. അത് ഓരോരോ ഉത്സവങ്ങളുടെ പേരിൽ ആണ്. ഓരോ നാട്ടിൽ ഉത്സവങ്ങൾ ആയിട്ടാണ് അമ്പലങ്ങളുടെ ഉത്സവങ്ങൾ ആയിട്ടാണ് . അപ്പോൾ വിളവെടുപ്പിൻെറ ഉത്സവമാണെന്ന് പറയുന്നതിൻെറ പിന്നിലുള്ള കാരണം ആ ധാർമ്മികമായ ആചരണങ്ങളെ മാറ്റി നിർത്താനും വെറും ഒരു ആഘോഷമായിട്ട് അത് വിളവെടുപ്പിൻെറ ഒരു
ഉത്സവമായിട്ട് മാറ്റാനും ഉള്ള ഉദ്ദേശമാണ് അതിൽ ഉള്ളത്. അത് ദേശീയ ഉത്സവമായിട്ട് കൊണ്ട് വരുമ്പോൾ അങ്ങിനെ വേണമെന്നും കൽപ്പിക്കാമല്ലോ. ഇത് ഓരോരുത്തരും മനസിലാക്കണം. ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ രൂപം മനസ്സിലാക്കാൻ നാം ശ്രമിക്കണം. അല്ലെങ്കിൽ ഈ പറയുന്ന ഭ്രമത്തിൽ പെട്ട് ഒന്നും നമുക്ക് മനസ്സിലാകില്ല.. ഞാൻ കഴിഞ്ഞ സംവാദത്തിലും പറഞ്ഞു ഇത് കഥകൾ തന്നെയാണ്. കഥകൾ ആയിട്ട് എടുത്തു കൊണ്ടു തന്നെ ഇതിനെ ശരിക്കു മനസ്സിലാക്കുന്നതിൽ ഒരു തെറ്റും ഇല്ല. പിന്നെ പുരാണങ്ങൾ വെറും മിത്തുകൾ ആണ് , മിത്തോളജി ആണ് എന്നൊക്കെ പറയുന്ന ആ ആശയം ആ ഒരു വിചാരം തെറ്റാണ് . അങ്ങിനെയല്ല. പുരാണങ്ങളുടെ യഥാർത്ഥ രൂപം യഥാർത്ഥ സ്വരൂപം എന്തെന്ന് അറിയാത്തവർ ആണ് അത് വെറും മിത്തോളജി ആണെന്ന് പറയുന്നത്. അപ്പോൾ പുരാണങ്ങളുടെ ആ സ്വരൂപത്തെ കുറിച്ച് പ്രത്യേകമായിട്ട് തന്നെ നമ്മൾ ഒരു സംവാദം ചെയ്യുന്നുണ്ടാവും. അത് പോലെ ഈ ദ്രാവിഡ ആര്യ വിഭാഗം ചെയ്തു ഈ ഓണത്തിലേക്കും അതിനെ കൊണ്ട് വന്ന് ആ വിഭാഗം നിർത്തി വീണ്ടും പ്രക്ഷോഭങ്ങൾ സൃഷ്ടിക്കാൻ ഓരോ ഓണത്തിലും , ഓരോ ഓണകാലങ്ങളിലും പല മാധ്യമങ്ങളിലൂടെയും അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങളിലൂടെയും ഒക്കെ ശ്രമിക്കുന്നത് തെറ്റാണ്. ഈ ആര്യ ദ്രവിഡ സിദ്ധാന്തം ഭാരതീയമല്ല . അതിനെക്കുറിച്ച് പ്രത്യേകമായിട്ടു തന്നെ ഒരു സംവാദം ചെയ്യുന്നുണ്ടാകും. ഈ സംവാദത്തിൽ ഇത്രയും ആണ് പറയാൻ ഉദ്ദേശിച്ചത്.











