തിരുവനന്തപുരം:സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ക്ക് തുടക്കം. കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷം ഉദ്ഘാടനം ചെയ്തത്.
നടനും സംവിധായകനുമായ ബേസില്‍ ജോസഫും തമിഴ് സിനിമാതാരം രവി മോഹനും പങ്കെടുത്തു.
ആഘോഷങ്ങളോടനുബന്ധിച്ച് മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ പങ്കെടുത്തു. ഒരാഴ്ചകാലം 33 വേദികളില്‍ ആയാണ് ആഘോഷ പരിപാടികള്‍. 10000ലധികം കലാകാരന്മാര്‍ ആഘോഷങ്ങളുടെ ഭാഗമാവും. 5, 6, 7 തീയതികളില്‍ നഗരത്തില്‍ ഡ്രോണ്‍ ഷോ സംഘടിപ്പിക്കും. ആയിരത്തോളം ഡ്രോണുകള്‍ ഷോയില്‍ ഉണ്ടാകും.
ഈ മാസം ഒമ്പതിന് നടക്കുന്ന ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിക്കും.ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നിര്‍വഹിക്കും.
















