പട്ന : ഏത് വിഷയത്തെയും ആഴത്തിൽ സമീപിക്കുന്ന ആളാണ് താനെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിലെ മഹാദേവപുരയിൽ മാത്രമല്ല വോട്ടുമോഷണം നടന്നതെന്നും രാജ്യം മുഴുവൻ നടന്നിട്ടുണ്ടെന്നും താൻ തെളിയിക്കുമെന്നണ് രാഹുലിന്റെ വെല്ലുവിളി.
വോട്ടുകൊള്ള താൻ തെളിവ് സമേതം പുറത്തുകൊണ്ടുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയായി. ഇനി രക്ഷപ്പെടാനാവില്ലെന്ന് അവർക്ക് മനസിലായി. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. വോട്ടുകൊള്ള താൻ അനുവദിച്ചുകൊടുക്കില്ലെന്നും രാഹുൽ പറഞ്ഞു.
















