തിരുവനന്തപുരം: കോണ്‍ഗ്രസ് രണ്ട് രാഹുല്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു. ദല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു വേലയും ചെയ്യില്ല. ഇവിടെ കേരളത്തിലിക്കുന്ന രാഹുലോ തെറ്റായ വേലകള്‍ മാത്രം ചെയ്യുന്നു.- ഖുശ്ബു പറഞ്ഞു.
രണ്ടു രാഹുല്‍മാരോടും ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങള്‍ക്ക് മനസാക്ഷിയെന്നൊന്ന് ഉണ്ടോ? ദല്‍ഹിയില്‍ ഇരിക്കുന്ന രാഹുലിന് ശിവഭക്തി എപ്പോഴാണ് വരിക എന്നറിയാമോ? തെരഞ്ഞെടുപ്പ് എപ്പോ വരുന്നോ അപ്പോള്‍ മാത്രം. മറ്റ് സമയങ്ങളില്‍ ബാങ്കോക്കിലുണ്ടാവും ദല്‍ഹിയിലെ രാഹുല്‍. – ഖുശ്ബു പരിഹസിച്ചു.
രണ്ട് രാഹുല്‍മാര്‍ക്കും പൊതുവായി കാണുന്ന ഒരു കാര്യമുണ്ട്. അധികാരം. അത് കയ്യില്‍ വെച്ച് മറ്റുള്ളവരെ അടക്കി ഭരിയ്‌ക്കുക. അതില്‍ രണ്ട് പേര്‍ക്കും നല്ല സന്തോഷമാണ്.
















