തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സെപ്തംബര്‍ 2ന് സിന്‍ഡിക്കേറ്റ് യോഗം ചേരും. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കുന്നതിനായി നോട്ടീസ് നല്‍കിയത്.രണ്ട് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് ഇടത് അംഗങ്ങള്‍ പറയുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ ഇവര്‍ തീരുമാനം എടുത്തിട്ടില്ല.
ഭാരതാംബ വിഷയത്തിലെ വിവാദത്തിന് പിന്നാലെ രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിനെ വിസി സസ്പെന്‍ഡ് ചെയ്തിരുന്നു.പിന്നാലെ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം വിസി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മിനി കാപ്പന് വിസി രജിസ്ട്രാറുടെ ചുമതല നല്‍കിയത്.
















