ബെംഗളൂരു: ധര്‍മ്മസ്ഥല ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ എത്തിയ ഗൂഢാലോചനക്കാര്‍ക്ക് വന്‍തിരിച്ചടി നല്‍കി സൗജന്യ എന്ന പെണ്‍കുട്ടിയുടെ കുടുംബം ബെല്‍ത്തങ്ങിടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. സൗജന്യയുടെ അമ്മയായ കുസുമാവതി ഉള്‍പ്പെടെയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ബെല്‍ത്തങ്ങിടിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥല കള്ളക്കഥപ്പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്.
സൗജന്യയെ കൊലചെയ്തത് ധര്‍മ്മസ്ഥലയിലെ ഭരണാധികാരികളുടെ കുടുംബവുമായി ബന്ധപ്പെട്ടവരാണെന്നായിരുന്നു ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സിലും ലോറി ഉടമ മനാഫും ദി ന്യൂസ് മിനിറ്റും 9000 യൂട്യൂബര്‍മാരും സദാ ആരോപിച്ചിരുന്നത്. ഈ ആരോപണം പൊളിയുകയാണോ? എന്താണ് ഈ പരാതിയില്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ല.
കുടുംബം എഴുതിത്തയ്യാറാക്കിയ ഒരു പരാതി ബെല്‍തങ്ങിടി എസ് പി സൈമണും സമര്‍പ്പിച്ചിട്ടുണ്ട്. ധര്‍മ്മസ്ഥല കള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ ഉള്ളടക്കം ധര്‍മ്മസ്ഥല കേസിനൊപ്പം അന്വേഷിക്കുമെന്ന് എസ് ഐടി ഉറപ്പ് നല്‍കി.
നേരത്തെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ അനന്യ ഭട്ട് എന്ന വിദ്യാര്‍ത്ഥിനി കൊല ചെയ്യപ്പെട്ടതായി അവരുടെ അമ്മയായി അഭിനയിച്ച് എത്തിയ സുജാത ഭട്ട് എന്ന സ്ത്രീ ആരോപിച്ചിരുന്നു. അവര്‍ തന്നെ കഴിഞ്ഞ ദിവസം തനിക്ക് അനന്യ ഭട്ട് എന്ന മകള്‍ ഇല്ലെന്ന് തുറന്ന് പറഞ്ഞതോടെ തങ്ങളുടെ കള്ളക്കഥ പൊളിഞ്ഞു എന്ന് മനസ്സിലാക്കിയ ലോറി ഉടമ മനാഫ് ഉള്‍പ്പെടെയുള്ള മാധ്യമസംഘങ്ങള്‍ പിന്നീട് കടിച്ചു തൂങ്ങിക്കിടന്നത് സൗജന്യ കൊലപാതകത്തിലായിരുന്നു. ഇപ്പോള്‍ അതും പൊളിയുകയാണോ എന്ന് സൂചിപ്പിക്കുന്ന സംഭവവികാസമാണ് പുറത്തുവന്നിരിക്കുന്നത്.















