പട്ന: ബീഹാറിലെ മുസാഫർപൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിടുവായത്തരങ്ങൾ അദ്ദേഹത്തെ വീണ്ടും കോമാളിയാക്കി. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുലിന്റെ പ്രസ്താവനകളെ ബിജെപി വിമർശിക്കുകയും ‘സഡക് ഛാപ്പ്’ ( തെരുവിൽ കഴിയുന്നയാൾ ) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ റാലിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബീഹാർ സന്ദർശനത്തിന് ബിജെപിയും ജെഡിയുവും ബീഹാറികളെ അപമാനിക്കുന്ന വിഷയം ഉന്നയിച്ചുകൊണ്ട് തിരിച്ചടിച്ചു.
മുസാഫർപൂർ റാലിയിൽ പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. കഴിഞ്ഞ 20 വർഷമായി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ട് മോഷ്ടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കൂടാതെ മോദിയുടെ ജനപ്രീതിയല്ല മറിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്ന് രാഹുൽ പറഞ്ഞു.
എന്നാൽ രാഹുലിന്റെ പ്രസ്താവനകൾക്ക് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ശക്തമായ മറുപടി നൽകി. പ്രധാനമന്ത്രി മോദിയെ പരാമർശിച്ച് രാഹുൽ ഗാന്ധി വാക്കുകൾ ഉപയോഗിച്ച രീതിയാണ് കോൺഗ്രസിന്റെ യഥാർത്ഥ ഡിഎൻഎ എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എത്ര പക്വതയില്ലാത്തയാളാ ണെന്ന് രാജ്യത്തെ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കി. കഴിഞ്ഞ 11 വർഷത്തിനിടെ മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു, പക്ഷേ തന്റെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഭാട്ടിയ പറഞ്ഞു.
ഇതിനു പുറമെ ‘വോട്ട് മോഷണം’ എന്ന രാഹുലിന്റെ അവകാശവാദവും ഭാട്ടിയ നിരസിച്ചു. ഇത് സംഭവിച്ചിരുന്നെങ്കിൽ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് എങ്ങനെ സർക്കാരുകൾ രൂപീകരിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
















