ന്യൂദല്‍ഹി: ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച മെയ് ഡ് -ഇന്‍- ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് പുറത്തിറക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.. 50-60 വര്‍ഷം മുന്‍പ് ഇന്ത്യ സെമികണ്ടക്ടര്‍ പുറത്തിറക്കേണ്ടിയിരുന്നുവെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും അതാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്യേണ്ടിവരുന്നതെന്നും മോദി ഈ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളും മറ്റും ഇന്ത്യ എത്രയേ ദശകങ്ങള്‍ പിറകോട്ട് അടിപ്പിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്ക് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ ഒരു സെമികണ്ടക്ടര്‍ പ്ലാന്‍റാണ് ഉള്ളത്. ഇത് ഗുജറാത്തിലെ ധോലേരയില്‍ ആണ്. ടാറ്റ ഗ്രൂപ്പും തായ് വാനിലെ പിഎസ് എംസി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് ഈ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്‍റ്.
രണ്ടാമത്തെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്‍റ് ഗുജറാത്തിലെ സാനന്ദിലാണ് വരാന്‍ പോകുന്നത്. ഇവിടെ അസംബ്ലിയും ടെസ്റ്റിങ്ങും നടക്കുന്ന ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അസമിലെ മോറിഗാവോണില്‍ മറ്റൊരു അസംബ്ലി പ്ലാന്‍റ് വൈകാതെ ആരംഭിക്കും. സിലിക്കണ്‍ കാര്‍ബൈഡ് ചിപുകളുടെ ഒരു യൂണിറ്റ് ഒഡിഷയിലെ ഭൂവനേശ്വരിലും ആരംഭിക്കും.
ചൈനയുടേയും യുഎസിന്‍റേതും പോലെ ജയറാം രമേശ്
ചൈനയും യുഎസും ഇന്ത്യയുടെ സെമികണ്ടക്ടര്‍ രംഗത്തേക്കുള്ള ചുവടുവെയ്‌പിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ കമ്പനിയായ തായ് വാനിലെ ഫോക്സ് കോണ്‍ എന്ന കമ്പനി ഈ പദ്ധതിയില്‍ നിന്നും പിന്മാറായിരുന്നു. പകരമാണ് മോദി സര്‍ക്കാര്‍ തായ് വാനില്‍ നിന്നു തന്നെയുള്ള പിഎസ് എംസി എന്ന കമ്പനിയെ കൊണ്ടുവന്നിരിക്കുന്നത്.
ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയിലെ കുതിപ്പിനെ തടയിടാന്‍ ചില കുത്തിത്തിരുപ്പുകള്‍ നടത്തുകയാണ്. ഇന്ത്യയുടെ രണ്ട് പ്ലാന്‍റുകളും ഗുജറാത്തില്‍ സ്ഥാപിച്ചത് ശരിയല്ലെന്ന പ്രസ്താവനയുമായാണ് ജയറാം രമേശ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ സെമികണ്ടക്ടര്‍ പ്ലാന്‍റ് സ്ഥാപിക്കണമെന്നാണ് ജയറാം രമേശിന്റെ വാദം. ഇന്ത്യ ഈ രംഗത്ത് മുന്നോട്ട് കുതിയ്‌ക്കുന്നതിന് തടയിടാന്‍ വീണ്ടും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ശ്രമം നടക്കുകയാണ്. ചൈനീസ് ചാരനായി അറിയപ്പെടുന്ന നേതാവാണ് ജയറാം രമേശ്.















