തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലർ ശ്രീജയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്‌ക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശ്രീജ മൂന്നു മാസം മുൻപും ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിലാണുള്ളത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
















