ഇടുക്കി: മുതിര്‍ന്ന സിപിഎം നേതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവര്‍ക്കാണ്(84) ഗുരുതര പരിക്കേറ്റത്.
മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട മണികണ്ഠന്‍, ടേബിള്‍ ഫാനും ഫ്‌ലാസ്‌കും ഉപയോഗിച്ച് ആണ്ടവരെ മര്‍ദിച്ചു. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. തലയിലും മുഖത്തും അടിയേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരം.
മണികണ്ഠനെ രാജാക്കാട് പൊലിസാണ് കസ്റ്റഡിയില്‍ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആണ്ടവര്‍ ദീര്‍ഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്നു.
















