Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ ആണവകേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഉക്രൈന്‍; അതേ നാണയത്തില്‍ പുടിന്‍ തിരിച്ചടിച്ചാല്‍ മൂന്നാം ലോകയുദ്ധം?

യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്. റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 08:35 pm IST
in World

മോസ്കോ:: യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്. റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

റഷ്യയുടെ നോവാടെകിലുള്ള ഊസ്റ്റ് ലൂഗ ആണവ ടെര്‍മിനലിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഉക്രൈന്‍ സ്ഫോടനം നടത്തിയത്. ആണവടെര്‍മിനലില്‍ നിന്നും കറുത്ത പുക ഉയരുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റഷ്യയെ പരമാവധി പ്രകോപിപ്പിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആക്രമണത്തിലൂടെ ശ്രമിച്ചത്. ഇതേ നാണയത്തില്‍ റഷ്യ തിരിച്ചടിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ലോകം.

യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ മുന്‍കയ്യില്‍ നടക്കുന്ന റഷ്യ-ഉക്രൈന്‍ സമാധാനച്ചര്‍ച്ച തകര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കമെന്ന് കരുതുന്നു. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുടിനും ട്രംപും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈന്‍ റഷ്യയുടെ ആണവകേന്ദ്രങ്ങളെ വരെ ആക്രമിച്ചത്. ശനിയാഴ്ച റഷ്യ ഉക്രൈന് മേല്‍ നടത്തിയ ക്രൂരമായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളെന്നാണ് യൂറോപ്യന്‍ രാജ്യങ്ങലുടെ ന്യായീകരണം. ഉക്രൈന്റെ 34ാംമത് സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.

ഡ്രോണ്‍ ആക്രമണം മൂലം ആണവകേന്ദ്രങ്ങളില്‍ സ്ഫോടനം നടന്നെങ്കിലും മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തില്‍ ഉയര്‍ന്നതോതിലുള്ള ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇനി റഷ്യ ഈ ആക്രമണത്തിന് എന്ത് മറുപടി നല്‍കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോകം. റഷ്യ ആണവായുധങ്ങള്‍ ഉപയോഗിച്ച് ഉക്രൈനെ ആക്രമിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതുറന്നേക്കുമെന്ന് ആശങ്കയുണ്ട്.

റഷ്യ- ഉക്രൈന്‍ സമാധാന ചര്‍ച്ചയുടെ ഭാവിയെന്ത്?

സമാധാന ചര്‍ച്ചകള്‍ക്കായി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ കാണില്ലെന്ന് റഷ്യയുടെ  വിദേശകാര്യമന്ത്രി ലാവ് റോവ് രണ്ട് ദിവസം മുന്‍പ് പ്രഖ്യാപിച്ചതോടെ റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ച മുന്നോട്ട് പോകില്ലെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ചയുടെ ആദ്യപടിയായി അലാസ്കയില്‍ പുടിനും ട്രംപും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുടിന്‍-സെലന്‍സ്കി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് ആവശ്യപ്പെട്ടത്. ഇതിനോടാണ് ലാവ്റോവ് നെഗറ്റീവായി പ്രതികരിച്ചത്. ഇതോടെ ചര്‍ച്ച വഴിമുട്ടി എന്നാണ് കരുതപ്പെട്ടിരുന്നത്. സമാധാനചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ വീണ്ടും യുഎസ് പ്രസിഡന്‍റ് ട്രംപ് വീണ്ടും പുതിയൊരു ഇടപെടല്‍ നടത്തിയിരിക്കുകയാണ്. സെലന്‍സ്കിയുമായി സമാധാനചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്താന്‍ രണ്ടാഴ്ചത്തെ സമയം കൂടി പുടിന് നീട്ടി നല്‍കിയതായി ട്രംപ് അറിയിച്ചു. ഇനിയും ചര്‍ച്ച നടത്താന്‍ പുടിന്‍ തയ്യാറില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധവും ഉയര്‍ന്ന വ്യാപാരത്തീരുവയും ഏര്‍പ്പെടുത്തുമെന്ന  മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. “അതല്ലെങ്കില്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇനി അമേരിക്ക ഇടപെട്ടില്ലെന്നിരിക്കു”മെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

 

Tags: Vladimir PutinPUtinThird World WarUkraine Russia war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

World

ട്രംപിന്റെ അടുത്ത ഇര താനാണെന്നറിഞ്ഞ കിം ജോങ് ഉന്‍ ഒരു മുഴം നീട്ടിയെറിയുന്നു; മൊജ്താബ ഖമേനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു, മൂന്നാം ലോകയുദ്ധമാകുമോ?

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.