പി. ഗോകുല്‍നാഥ്
തുമ്പപ്പൂവിന്‍ വെളള കമ്പളം ചാര്‍ത്തിയ എന്റെ തിരുമുറ്റത്ത്
മുക്കുറ്റി മഞ്ഞ പട്ടുടയാട ചാര്‍ത്തിയ നേരം
നക്ഷത്രങ്ങള്‍ മിന്നും പോലെ കാക്കപൂവും
ചെത്തി പവിഴമല്ലിമന്ദാരങ്ങള്‍ നന്ത്യാര്‍വട്ടവും
തൃക്കാക്കരയപ്പന് ആണ്ടില്‍ പത്തുനാള്‍ ആഘോഷം
തൃപ്പൂണിത്തുറ അത്തച്ചമയം എന്നും നാടിന്‍ ആനന്ദം
കുരുത്തോല പന്തലൊരുക്കി എന്‍തിരുമുറ്റത്ത്
വാമനമൂര്‍ത്തിയ്‌ക്ക് ഓട്ടട ശര്‍ക്കര കദളിപ്പഴ-
നാളികേര നിവേദ്യവും
ഉത്രാടപൊന്നിന്‍ നേന്ത്രക്കുല സമര്‍പ്പണം
ഗുരുപവനപുരിയിലും
വാമനമൂര്‍ത്തിയായി ഉണ്ണിക്കണ്ണന്‍ മാലോകരെ രക്ഷിക്കാന്‍
തിരുവോണത്തോണി തുഴഞ്ഞ് കരക്കാരിന്ന് ആറന്മുളയിലും
നൂറ്റെട്ട് വിഭവങ്ങള്‍ കൂട്ടി തിരുവോണസദ്യയും
ഓണത്തല്ലും, പുലികളിയും കുമ്മാട്ടിക്കളിയും
തെയ്യം തിറ വൈരാവികളും ഓണം വരവായി
ഏകോദര സഹോദരര്‍ പോലെ മലയാളദേശം
ഓണവില്ല് ഞാന്‍ സമര്‍പ്പിക്കുന്നു ശ്രീപത്മനാഭന്….















