തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാന്‍ വേണ്ടിയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.മുഖ്യതിഥിയായി തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് എത്തുന്നത്.
ചിരിക്കണോ കരയണോ എന്നറിയില്ല.സ്റ്റാലിന്റെ മകന്‍ ഉദയനിധി ഹിന്ദുക്കളെ എന്തെല്ലാം പറഞ്ഞിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.ഹിറ്റ്‌ലര്‍ ജൂത ആഘോഷത്തില്‍ പങ്കെടുക്കുന്ന പോലെയും രാഹുല്‍ ഗാന്ധി സത്യം പറഞ്ഞ പോലെയും ആണത്.
ശബരിമല ഭക്തന്മാരെ ജയിലിലടച്ചില്ലേ? ശബരിമലയില്‍ ഇടത് സര്‍ക്കാര്‍ ചെയ്തത് ജനങ്ങള്‍ മറന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















