കണ്ണൂര്‍: സംസ്ഥാനത്തെ അധ്യാപക സര്‍വീസ് സംഘടനാ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ മെമ്പര്‍ഷിപ്പുമായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ).
എയ്ഡഡ് പ്രൈമറി പ്രധാനാദ്ധ്യാപകര്‍ക്ക് ലിങ്കില്‍ പ്രവേശിച്ച് അംഗത്വത്തിനായി അപേക്ഷ നല്‍കാം. ഇതോടൊപ്പം ഓണ്‍ലൈനായി മെമ്പര്‍ഷിപ്പ് ഫീസും അടക്കാം. അപേക്ഷയ്‌ക്ക് ഉപജില്ലാ സെക്രട്ടറി അംഗീകാരം നല്‍കിയാല്‍ വിവരങ്ങള്‍ ജില്ലാതലത്തില്‍ എത്തും. ജില്ലാ സെക്രട്ടറി അംഗീകരിച്ചാല്‍ അടുത്ത ഘട്ടത്തില്‍ സംസ്ഥാന സമിതി പരിശോധിച്ച് അംഗത്വം നല്‍കും. സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
പഠനഗവേഷണകേന്ദ്രം മാനേജര്‍ കെ.കെ. ഗംഗാധരന്‍, കെപിപിഎച്ച്എ സംസ്ഥാന ട്രഷറര്‍ സി.എഫ്. റോബിന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.കെ. മനോജന്‍, ജോസ് രാഗാദ്രി, വൈസ് പ്രസിഡന്റുമാരായ പി.എസ്. ശിവശ്രീ, എം. സെയ്തലവി, ഹെഡ്മാസ്റ്റര്‍ മാസിക പത്രാധിപര്‍ കെ.സി. കൃപരാജ്, ന്യൂസ്എഡിറ്റര്‍ കെ.പി. വേണുഗോപാലന്‍, വെബ്‌സൈറ്റ് ടീം ലീഡര്‍ പി.ആര്‍. ബിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം വേങ്ങര ഉപജില്ലയിലെ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. മുഹമ്മദ് സബാഹ് ആണ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പിനുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്.











