Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുസിവില്‍ കോഡ് അനിവാര്യമാക്കുന്ന വിധി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 21, 2025, 06:59 am IST
in Editorial

പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇത്തരം വിവാഹത്തിന് അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തരവ് പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരെ 2012 ല്‍ ഭാരത പാര്‍ലമെന്റ് പോക്‌സോ നിയമം പാസാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്ന ഈ നിയമത്തെയും ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീംകോടതി നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പെണ്‍കുട്ടി മൈനര്‍ ആയതിനാല്‍ ലൈംഗികവേഴ്ചയ്‌ക്ക് അനുമതി കൊടുക്കാനുള്ള പ്രാപ്തിയില്ല എന്നതിനാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ‘പോക്‌സോ’ നിയമത്തില്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കേസുകളില്‍, ‘ഇര’യുടെ സമ്മതം ഉണ്ടെങ്കില്‍പ്പോലും ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇതൊക്കെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എന്തുകൊണ്ട് കാണാതെപോയെന്ന് മനസ്സിലാവുന്നില്ല.

രാജ്യത്തെ നിയമമനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹിതയാവാന്‍ കഴിയില്ലെന്നിരിക്കെ മുസ്ലിം വ്യക്തി നിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും കണക്കിലെടുക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും കോടതി തള്ളിയിരിക്കുന്നു. ഇതില്‍ നിയമപ്രശ്‌നമൊന്നും ഇല്ലെന്നും, അഥവാ ഉണ്ടെങ്കില്‍തന്നെ അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത്തരം നിയമ പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്ന, ഉന്നയിക്കേണ്ട ഒരു കേസിന്റെ കാര്യത്തില്‍ കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിര്‍ഭാഗ്യകരം എന്നു മാത്രമേ പറയാനുള്ളൂ.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്കു പുറമേ ദല്‍ഹി ഹൈക്കോടതിയുടെയും വിധിക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ അപ്പീല്‍ നല്‍കിയത്. ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായി എന്നത് പോക്‌സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലും സുപ്രീംകോടതി വിധി കണക്കിലെടുത്തതായി തോന്നുന്നില്ല. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് കുറ്റകരമാണോ എന്നൊക്കെ സുപ്രീംകോടതി വിധിയില്‍ ചോദിച്ചിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. മാനസികമായി പക്വത വരാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തീരുമാനിക്കുന്നത്. പ്രായപൂര്‍ത്തി എന്നത് ശാരീരികമായി മാത്രം നിര്‍ണയിക്കാവുന്ന ഒന്നല്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതിലേക്കൊന്നും കോടതിയുടെ കണ്ണു പോയിട്ടില്ലെന്നുണ്ടോ? എങ്കില്‍ അത് വലിയ പാളിച്ച തന്നെയാണ്.

നിയമത്തിനു മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന തത്ത്വത്തിനെതിരാണ് ‘പ്രായപൂര്‍ത്തിയാവാത്ത’ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി. ഇത് അങ്ങേയറ്റം വിവേചനപരമാണ്. രാജ്യത്തെ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ നിയമപരമായി പ്രായപൂര്‍ത്തിയാവുന്നത് 18 വയസ്സിലും ആണ്‍കുട്ടികള്‍ 21 വയസ്സിലുമാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കൊണ്ടുവരുന്നത് ഒട്ടും അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തെ നിയമത്തിനുമേല്‍ മത നിയമത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുകയായിരിക്കും. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഈ കോടതിവിധിയോടെ അംഗീകരിക്കപ്പെടുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കിയാല്‍ അത് മതത്തിന്റെ പേരില്‍ നടക്കുന്ന ലൈംഗിക പീഡനവും ചൂഷണവും വ്യാപകമാക്കും. ജനസംഖ്യാപരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മതേതരത്വത്തിന്റെയും വനിതാ വിമോചനത്തിന്റെയു മൊക്കെ വക്താക്കള്‍ ഇപ്പോഴത്തെ കോടതിവിധി കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്. മതമൗലികവാദികളെ ഭയന്നാണ് ഇവര്‍ പ്രതികരിക്കാത്തത്. വര്‍ഗീയ വോട്ടുബാങ്കിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും മിണ്ടുന്നില്ല. പല കാരണങ്ങളാല്‍ ഇപ്പോഴത്തെ വിധി പുനഃ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.

Tags: Supreme CourtCommon Civil Code mandatory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.