പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി
ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു
പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സുബോധ്കുമാറിന്റെ പേര് കരട്‌വോട്ടർ പട്ടികയിലുമില്ല, അന്തിമ പട്ടികയിലുമില്ല. കരട് പട്ടിക സുബോധ് കുമാർതന്നെ പഞ്ചായത്ത് ഓഫീസിൽ പരിശോധിച്ചതാണ്. സുബോധ് കരട് പട്ടിക പരിശോധിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയതിന്റെ ചിത്രവും നവാഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണ പ്രചാരണംകൂടി പിടിക്കപ്പെട്ടിരിക്കുകയാണ്.
സുബോധ് കുമാറിന്റെ പേര് കരട് പട്ടികയിലില്ലായിരുന്നു. എന്നാൽ ചേർക്കാൻ വേണ്ട ഒരു നടപടിയും സുബോധ് സ്വീകരിച്ചുമില്ല. ഇനി സമയം വരുമ്പോൾ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വോട്ടുചേർക്കാവുന്നതേയുള്ളുവെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വിശദീകരിച്ചു.
ബീഹാറിൽത്തന്നെ രഞ്ജുദേവി എന്ന വോട്ടർ തന്റെ വോട്ട് റദ്ദാക്കിയെന്ന് നടത്തിയ വെളിപ്പെടുത്തലും രാഹുൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിച്ച് രഞ്ജുദേവി ആരോപണം പിൻവലിച്ചിരുന്നു. സുബോധ് കുമാറിനെയും രഞ്ജുവിനെയും പോലുള്ള ലക്ഷക്കണക്കിന് പേർക്ക് വോട്ട് നിഷേധിച്ച് വോട്ടുമോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.
അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.