കൊച്ചി: കേരളത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നുണ്ടെന്ന് കിറ്റെക്സ് -അന്ന അലൂമിനിയും ഉടമയായ ബിസിനസുകാരന്‍ സാബു എം. ജേക്കബ്. കേരളത്തില്‍ ബിജെപിയിലേക്ക് ആളുകളുടെ മനസ്സ് കുറെയൊക്കെ മാറുന്നുണ്ടെന്നുള്ള വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതിന് പിന്നില്‍ ക്രിസ്ത്യന്‍ വോട്ടുകളാണോ അതോ ഹിന്ദു വോട്ടുകള്‍ തന്നെയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അത് കൂടുതലായി നമ്മള്‍ വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. – സാബു പറയുന്നു.
പല സീറ്റുകളിലും നിസ്സാര മാര്‍ജ്ജിനിലാണ് ബിജെപിയ്‌ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. പിന്നെ തൃശൂര്‍ വിജയം എന്നത് പൊതുവേ ബിജെപിയ്‌ക്ക് അധികമായി കിട്ടിയ വോട്ടുകളും അതിന് പുറമെ സുരേഷ് ഗോപി എന്ന വ്യക്തിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. – സാബു പറഞ്ഞു.
















