Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗദീഷ് സിനിമയില്‍ വിജൃംഭിച്ചു എന്ന് പറയുമ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണിയെന്ന് പരിഹാസം

അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡീപ് സ്റ്റേറ്റും ഉപദേശിക്കുന്നതുപോലെ പ്രസംഗിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടാമെന്നല്ലാതെ ആ ഭരണഘടനയ്‌ക്കുള്ളിലുള്ളത് എന്താണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയില്ലെന്ന് നിയമവിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 05:31 pm IST
in India
രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടുന്നു

രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടുന്നു

ന്യൂദല്‍ഹി: പണ്ട് ഒരു മലയാള സിനിമയില്‍ നടന്‍ ജഗദീഷ് ഇടയ്‌ക്കിടെ വിജൃംഭിച്ചു എന്ന വാക്ക് ഉപയോഗിക്കുംപോലെയാണ് രാഹുല്‍ ഗാന്ധി ഇംപീച്ച് മെന്‍റ് എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. എന്താണ് വിജൃംഭിച്ചു എന്ന് പറയുന്നതെന്ന് ചോദിക്കുമ്പോള്‍ അത് ഒരു ഇമ്പത്തിന് പറയുന്നതാണ് എന്നാണ് ജഗദീഷിന്റെ കഥാപാത്രം പറയുന്നത്. അതുപോലെ ഒരു ഓളം കിട്ടാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന വാക്കാണ് ഇംപീച്ച് മെന്‍റ് എന്ന വാക്ക്. അല്ലാതെ അതിന്റെ അര്‍ത്ഥമറിഞ്ഞിട്ട് പറയുന്നതല്ലെന്ന് സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നു.

മുഖ്യ തെരഞ്ഞെടുപ്പ്കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ഭീഷണി. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡീപ് സ്റ്റേറ്റും ഉപദേശിക്കുന്നതുപോലെ പ്രസംഗിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടാമെന്നല്ലാതെ ആ ഭരണഘടനയ്‌ക്കുള്ളിലുള്ളത് എന്താണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന  പരാതിയെ വാര്‍ത്താസമ്മേളനത്തിലൂടെ ചോദ്യം ചെയ്തതോടെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് നേരെ രാഹുല്‍ ഗാന്ധിയ്‌ക്ക് കലി ഇളകിയത്. ഇരട്ടവോട്ടുകള്‍, വ്യാജ മേല്‍വിലാസങ്ങള്‍, ബള്‍കായി വോട്ടുകള്‍ ചേര്‍ക്കല്‍, അസാധുവായ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള വോട്ടുകള്‍, വോട്ടര്‍ ഫോമുകള്‍ ദുരുപയോഗം ചെയ്യല്‍- എന്നീ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിക്ക് വേണ്ടി വോട്ടുകള്‍ മോഷ്ടിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഒന്നുകില്‍ രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മാപ്പ് പറയണം, അതല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ സഹിതം ഒപ്പിട്ട ഒരു സത്യവാങ്മൂലം രാഹുല്‍ ഗാന്ധി ഹാജരാക്കണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ ആരോപണം രാഹുല്‍ ഗാന്ധിയെ വല്ലാതെ നാണം കെടുത്തി. ഇതോടെയാണ് സിനിമാനടന്‍ ജഗദീഷിന്റെ ലൈനില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന് ഒരു ഇമ്പത്തിന് രാഹുല്‍ ഗാന്ധി കാച്ചിയത്.

ചീഫ് ഇലക്ഷന്‍ കമ്മീഷന് മേല്‍ ഇല്ലാത്ത കുറ്റം ചുമത്തിയാല്‍ അത് ഇംപീച്ച്മെന്‍റാകുമോ?

പക്ഷെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ കഴിയില്ലെന്ന് ഭരണഘടന അറിയുന്ന ഏതൊരാള്‍ക്കും അറിയാം. ലോക് സഭയിലും രാജ്യസഭയിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം പ്രതിപക്ഷത്തിന് ഉണ്ടെങ്കില്‍  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ആ സ്ഥാനത്ത് നിന്നും നീക്കാന്‍ കഴിയൂ. അത് ഇന്നത്തെ നിലയ്‌ക്ക് അസംഭാവ്യമാണ്. ഒരു കുറ്റം ചുമത്തുക എന്നതാണ് ഇംപീച്ച് എന്ന വാക്കിനര്‍ത്ഥം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് മോഷണം എന്ന കുറ്റം നടത്തിയിട്ടുണ്ടോ? വോട്ടേഴ്സ് ലിസ്റ്റ് സുതാര്യമായ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുമ്പോള്‍ ഇല്ലാത്ത ഒരു ആരോപണത്തിന്റെ പേരില്‍ എങ്ങിനെയാണ് അദ്ദേഹത്തിനെ ഇംപീച്ച് ചെയ്യാന്‍ കഴിയുക. പ്രതിപക്ഷത്തിന്റെ ഈ ആരോപണം സ്പീക്കര്‍ തന്നെ തള്ളുമെന്നുറപ്പാണ്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പരമാവധി പുറത്താക്കാനേ കഴിയൂ അല്ലാതെ ഇംപീച്ച് മെന്‍റ് ചെയ്യുക എന്ന ഒരു നടപടി ഇല്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയോ ഇലക്ഷന്‍ കമ്മീഷനെയോ നിയമിക്കുന്നത് പാര്‍ലമെന്‍റല്ല. ഭരണഘടനയില്‍ നിന്നും നേരിട്ടാണ് ഇലക്ഷന്‍ കമ്മീഷന്റെ അധികാരം വരുന്നത്. അതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണി ശുദ്ധ അസംബന്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബീഹാറില്‍ 62 ലക്ഷം ബംഗ്ലാദേശി മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. പ്രത്യക അന്വേഷണത്തിലാണ് (എസ് ഐ ആര്‍) ഇത് കണ്ടെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചു എന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണം തെറ്റാണെന്നും അങ്ങേയറ്റം സുതാര്യതയോടെയാണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചുപറഞ്ഞു. മാത്രമല്ല, രാഹുല്‍ ഗാന്ധിയ്‌ക്ക് ഇനിയും വോട്ട് മോഷ്ടിക്കപ്പെട്ടു എന്ന പരാതിയുണ്ടെങ്കില്‍ അത് സത്യവാങ്മൂലത്തിലൂടെ തെളിവ് സഹിതംനല്‍കാന്‍ ഗ്യാനേഷ് കുമാര്‍ തിരിച്ചടിച്ചിരിക്കുകയാണ്. ഇതോടെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യുമെന്ന ഭീഷണിയുമായി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയത്. ഭരണഘടന അറിയുന്ന ആര്‍ക്കും അങ്ങിനെ ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും എങ്ങിനെയാണ് ബാലിശമായ ഭീഷണി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉയര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യം ഉയരുന്നു.

Tags: Rahul Gandhiimpeachmentgyanesh kumarCECVote theft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ചരിത്രത്തിലാദ്യമായി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്കെതിരെ ഇംപീച്ച്മെ​ന്റുമായി പ്രതിപക്ഷം, ഒപ്പുവെച്ചത് 193 പേർ

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.