ബെംഗളൂരു: “ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും”- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.. കേരളത്തിലെ ന്യൂസ് 18, 24 ന്യൂസ്, ഏഷ്യാനെറ്റ്, മനോരമ, മീഡിയ വണ്‍ എന്നീ ചാനലുകളില്‍ മാധ്യമകോര്‍ഡിനേറ്റര്‍ എന്ന ലേബലില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ലോറി ഉടമ മനാഫ്.
ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ഇയാള്‍ നല്കിയിരുന്നത്.
ഇതുപോലെമറ്റൊരു വാര്‍ത്താ വെബ്സൈറ്റ് ദ ന്യൂസ് മിനിറ്റ് ആയിരുന്നു. അതിന്റെ വനിതാറിപ്പോര്‍ട്ടര്‍മാര്‍ ഒരു തരം പ്രതികാരബുദ്ധിയോടെയാണ് ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തു എന്ന് അവകാശപ്പെട്ട ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ ഈ ചാനലുകള്‍ക്ക് മുഖം നഷ്ടമായിരിക്കുന്നു. തന്നെ കള്ളക്കഥകള്‍ മുഴുവന്‍ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് ഭട്ട് തിമ്മറോഡി എന്ന ധര്‍മ്മസ്ഥല ക്ഷേത്രാധികാരികളുമായി അടുത്തിടെ തെറ്റിപ്പിരിഞ്ഞ ഒരു റിയല്‍ എസ്റ്റേറ്റ് ഉടമയാണെന്നാണ് ശുചീകരണത്തൊഴിലാളി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ലോബികള്‍ ആരൊക്കെയോ കൂടി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളില്‍ അവരും കൂടി പുറത്തുവരും.
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കവര്‍ ചെയ്തത് ന്യൂസ് 18 ആണ്. അതിന്റെ ഒരു റിപ്പോര്‍ട്ടര്‍ അവിടെ തമ്പടിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. നല്ല വ്യൂസ് കിട്ടിയതോടെ മറ്റ് മലയാളം ചാനലുകാരും ചാടി ഇറങ്ങി. 24 ന്യൂസും ആവേശത്തോടെയാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
അതുപോലെ ഏറ്റവും വലിയ തമാശ ധര്‍മ്മസ്ഥലയിലെ ഇപ്പോഴത്തെ അധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ എന്ന രാജ്യസഭാ എംപിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ച വിക്കിപീഡിയയുടെ കടുംകൈയാണ്. വീരേന്ദ്രഹെഗ്ഗഡെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നും സൗജന്യ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെന്ന് വരെ ഈയിടെയാണ് വിക്കിപീഡിയ ആദ്യത്തെ ജീവചരിത്രക്കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അതിനര്‍ത്ഥം വീരേന്ദ്ര ഹെഗ്ഗഡെ എന്ന ഇപ്പോഴത്തെ ക്ഷേത്ര ധര്‍മ്മാധികാരിയെ മുച്ചൂടും നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നാടകമെന്നാണ്. ഈ തിരക്കഥയ്‌ക്ക് പിന്നില്‍ ഇനിയും വില്ലന്മാരുണ്ടെന്ന് കരുതപ്പെടുന്നു. വീരേന്ദ്രഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടേതാണ് ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കര്‍സ്ഥലം. ഈ ഭൂമിയിലും പലര്‍ക്കും നോട്ടുമുള്ളതായി പറയുന്നു. ഇതില്‍ മതപരിവര്‍ത്തന ലോബിയും സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്.
വര്‍ഗ്ഗീയമായി ഏറെ സെന്‍സിറ്റീവായ ജില്ലയായ ദക്ഷിണ്‍ കന്നഡയില്‍പെട്ട സ്ഥലമാണ് ധര്‍മ്മസ്ഥല. അതേ സമയം ധര്‍മ്മസ്ഥലയ്‌ക്ക് ചുറ്റുമായി കിടക്കുന്ന ബെല്‍തങ്ങിടി എന്ന സ്ഥലം മുസ്ലിംഭൂരിപക്ഷപ്രദേശമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു.അതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി ധര്‍മ്മസ്ഥലയില്‍ കുഴിക്കുന്ന പരിപാടി നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയില്‍ അറിയിച്ചത്. സ്ഥലം കുഴിക്കുന്ന ഏര്‍പ്പാട് വഴി ഏകദേശം 25 ലക്ഷത്തോളം രൂപ കര്‍ണ്ണാടകസര്‍ക്കാരിന് നഷ്ടമായി.
ന്യൂസ് 18ന്റെ ഒരു റിപ്പോര്‍ട്ട് കാണാം:
















