Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണനെ വാനോളം പുകഴ്‌ത്തി ഉദ്ധവ് താക്കറെ പാര്‍ട്ടി; പ്രതിപക്ഷത്തിന്റെയും ഹൃദയം കവരുന്ന പ്രസന്ന വ്യക്തിത്വം 

ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നുള്ള സിപി. രാധാകൃഷ്ണനെ വാനോളം പുകഴ്‌ത്തി ഉദ്ധവ് താക്കറെയുടെ ശിവസേന പാര്‍ട്ടി. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നായിരുന്നു ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 09:15 pm IST
in India

മുംബൈ: ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ കോയമ്പത്തൂത്തൂര്‍ സ്വദേശിയായ ബിജെപി നേതാവും ഇപ്പോള്‍ മഹാരാഷ്‌ട്ര ഗവര്‍ണറുമായ ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സിപി. രാധാകൃഷ്ണനെ വാനോളം പുകഴ്‌ത്തി ഉദ്ധവ് താക്കറെയുടെ ശിവസേന പാര്‍ട്ടി. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നായിരുന്നു ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടത്.

ഉദ്ധവ് താക്കറെ പാര്‍ട്ടിയില്‍ നിന്നുള്ള ഈ അഭിനന്ദനം ഇന്ത്യാമുന്നണിയിലെ പ്രതിപക്ഷ നേതാക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യാമുന്നണി അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നത് ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. പക്ഷെ സി.പി. രാധാകൃഷ്ണന്റെ പ്രസന്നവ്യക്തിത്വം ആരെയും കീഴടക്കുന്നതാണ്. അദ്ദേഹത്തിന്റെ നിര്‍മ്മലമായ മന്ദഹാസം ആരെയും കീഴടക്കുന്നതാണ്. അതിനാല്‍ എല്ലാവരിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന സഞ്ജയ് റാവുത്തിനെപ്പോലുള്ള ഒരു നേതാവില്‍ നിന്നും ഈ അഭിനന്ദനം എത്തിയതില്‍ സി.പി. രാധാകൃഷ്ണനെ അടുത്തറിയുന്നവര്‍ക്ക് അത്ഭതം തെല്ലുമില്ല.

പൊതുജീവിതത്തില്‍ സമ്പന്നമായ അനുഭവപരിചയമുള്ള അദ്ദേഹം വിവാദങ്ങള്‍ ഏല്‍ക്കാത്ത വ്യക്തിത്വത്തിന് ഉടമയാണന്നും അദ്ദേഹത്തിന് സകലവിധ ആശംസകളും നേരുന്നതായും സഞ്ജയ് റൗത്ത് പറഞ്ഞു. പാര്‍ട്ടി ചേരിതിരിവുകള്‍ക്കപ്പുറം ഉയര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ഉപരാഷ്‌ട്രപതിക്കസേരയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ഉപരാഷ്‌ട്രപതി എത്തുമ്പോള്‍ അതിന് ഡിഎംകെയും മുഖ്യമന്ത്രി സ്റ്റാലിനും എന്ത് നിലപാട് എടുക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. സി.പി. രാധാകൃഷ്ണന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം ഡിഎംകെയെ ഇതോടെ പ്രതിസന്ധിയിലാക്കും. സി.പി. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഡിഎംകെ നേതാവ് ഇളങ്കോവന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പണ്ട് മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രതിഭാ പാട്ടീലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണി രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്ന് എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും ശിവസേന പാര്‍ട്ടി പ്രതിഭാ പാട്ടീലിനെ പിന്തുണച്ചിരുന്നു. അതുപോലെ ഒരു നിലപാട് ഡിഎംകെ എടുക്കുമോ എന്ന് കണ്ടറിയണം.

ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് ഞായറാഴ്ചയാണ് യോഗം ചേര്‍ന്ന് ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ജഗദീപ് ധന്‍കര്‍ പൊടുന്നനെ വിരമിച്ച ഒഴിവിലേക്കാണ് രാധാകൃഷ്ണനെ നാമനിര്‍ദേശം ചെയ്തത്.

ഇതുവരെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്ക് അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചിട്ടില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയായ ഉദ്ധവ് താക്കറെ ശിവസേന പക്ഷം അദ്ദേഹത്തെ പിന്തുണച്ചത് കോണ്‍ഗ്രസിനെയും ശരത് പവാറിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. സദാപുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന സൗമ്യനായ സി.പി. രാധാകൃഷ്ണന്‍ പ്രതിപക്ഷത്തിന്റെയും ഹൃദയം കവരുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനമൊന്നും ഉദ്ധവ് താക്കറെ നടത്തിയിട്ടില്ല.

ഇപ്പോള്‍ മഹാരാഷ്‌ട്ര ഗവര്‍ണറാണ് സി.പി. രാധാകൃഷ്ണന്‍. മുമ്പ് അദ്ദേഹം ജാർഖണ്ഡ് ഗവർണറായും തെലങ്കാന ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ രണ്ടുതവണ ലോക്‌സഭാ എംപിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്നാട് പ്രസിഡന്‍റായിരുന്നു. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 19000 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുകൊണ്ട് ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ രഥയാത്ര അവിസ്മരണീയമായിരുന്നു. ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്.

Tags: Cp radhakrishnanVice President candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആധുനികതയും ശാസ്ത്രീയതയും ആദ്യം ഉള്‍ക്കൊണ്ടത് ക്രിസ്ത്യന്‍ സമൂഹം; ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍

Kerala

ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനം, 3, 4 തീയതികളില്‍  കൊല്ലത്തും തിരുവനന്തപുരത്തും  പരിപാടികള്‍

India

ഗംഗാനദി എന്നെ സസ്യഭുക്കാക്കി, ഗംഗയുടെ പ്രതാപം തിരികെക്കൊണ്ടുവന്ന മോദിയ്‌ക്കും യോഗിയ്‌ക്കും നന്ദി: ഉപരാഷ്‌ട്രപതി രാധാകൃഷ്ണന്‍

India

ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം പൊളിഞ്ഞു;50 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് ജഗ്ദീപ് ധന്‍കര്‍

India

സി പി രാധാകൃഷ്ണന്‌റെ ഒഴിവില്‍ ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രദിന് മഹാരാഷ്‌ട്രയുടെ അധിക ചുമതല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.