ആഗ്ര ; രാജ്യത്തെ ഏറ്റവും വലിയ മതപരിവർത്തന റാക്കറ്റിനെയാണ് ഓപ്പറേഷൻ അസ്മിതയുടെ കീഴിൽ ആഗ്ര പോലീസ് അടുത്തിടെ പുറത്തുകൊണ്ടുവന്നത്. കാണാതായ രണ്ട് സഹോദരിമാരെയും പോലീസ് രക്ഷപ്പെടുത്തി . ആഗ്രയിൽ കാണാതായ പെൺകുട്ടികളെ കൊൽക്കത്തയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മതം മാറിയ അവസ്ഥയിലാണ് കണ്ടെത്തിയത് . ഇന്ന് കുടുംബം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും പെൺമക്കളെ വഴിതെറ്റിച്ച കൂട്ടുകാരെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മാതാപിതാക്കൾ .ആഗ്ര പോലീസ് കമ്മീഷണർ ദീപക് കുമാറിന്റെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് പിതാവ് അവരോട് നന്ദി പറഞ്ഞു.
മാർച്ച് 24 ന് രണ്ട് പെൺമക്കളും ആരോടും പറയാതെ പെട്ടെന്ന് വീട്ടിൽ നിന്ന് പോകുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.അവർ കുറച്ച് വസ്ത്രങ്ങളും പണവും സ്വകാര്യ വസ്തുക്കളും കൊണ്ടുപോയിരുന്നു. “ഞങ്ങൾക്ക് ഇസ്ലാം ഇഷ്ടപ്പെട്ടില്ല, ഞങ്ങളുടെ പെൺകുട്ടികൾ അതിന്റെ സ്വാധീനത്തിൽ പെടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ അത് തന്നെ സംഭവിച്ചു. ഞങ്ങളുടെ പെൺമക്കളെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നുകൊണ്ട് ആഗ്ര പോലീസ് വളരെ ധീരമായ ഒരു ജോലിയാണ് ചെയ്തത്,” അവർ പറഞ്ഞു.
കോച്ചിംഗ് സെന്ററിൽ നെറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന പിഎച്ച്ഡി ഉദ്യോഗാർത്ഥിയായ മൂത്ത മകൾ കശ്മീരിൽ നിന്നുള്ള മുസ്ലീം പെൺകുട്ടിയായ സൈമയുമായി സൗഹൃദത്തിലായി . . ഹിന്ദു പാരമ്പര്യങ്ങളെ വിമർശിച്ചും ക്രമേണ പെൺകുട്ടികളെ മാനസികാവസ്ഥയെ സ്വാധീനിച്ചും സൈമ അവരെ ഇസ്ലാമിലേയ്‌ക്ക് എത്തിച്ചു.
“ഒരു ദിവസം, സൈമ എന്റെ മകളുമായി വീട്ടിലെത്തി. അതായിരുന്നു അതിന്റെ തുടക്കം. ഇസ്ലാമിലേയ്‌ക്ക് സ്വാധീനിക്കപ്പെട്ടതിന്റെ വ്യക്തമായ ലക്ഷണങ്ങൾ അവർ കാണിച്ചു. അവർ ഇസ്ലാമിനെ പരസ്യമായി പുകഴ്‌ത്താൻ തുടങ്ങി, നിസ്ക്കരിക്കാനും ആരംഭിച്ചു.
“ഇത് 8-10 ദിവസം തുടർന്നു. ഞങ്ങൾ അതിനെ ശക്തമായി എതിർത്തു, ഒടുവിൽ അവർ നിർത്തി സാധാരണ രീതിയിൽ പെരുമാറി,” അവർ പറഞ്ഞു. മാതാപിതാക്കൾ കൂടുതൽ കർശനമായി പെരുമാറുകയും സഹോദരിമാരെ വീട്ടിൽ നിന്ന് സ്വതന്ത്രമായി പുറത്തുപോകുന്നത് തടയുകയും ചെയ്തു, ഇത് സൈമയെ അസ്വസ്ഥയാക്കി.
ആഗ്രയിൽ നിന്ന് തന്നോടൊപ്പം വരാൻ സൈമ രണ്ട് സഹോദരിമാരെയും പ്രേരിപ്പിച്ചു. ഇളയ മകൾക്ക് വെറും 14 വയസ്സായിരുന്നു പ്രായം. ആദ്യം അവർ ജമ്മുവിലേക്ക് പോയി, അവിടെ സൈമ അവരെ വിവാഹിതയായ സഹോദരിയുടെ വീട്ടിൽ താമസിപ്പിച്ചു. പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം, കശ്മീരിലേക്ക് പോകാൻ അവർ പദ്ധതിയിട്ടു. ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിൽ അവരുടെ യാത്ര തടസ്സപ്പെടുത്തി. കശ്മീരിലേക്ക് പോകാൻ കഴിയുന്നതിന് മുമ്പ് തന്നെ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു, എന്റെ മക്കളെ രക്ഷപ്പെടുത്തി.“ അമ്മ പറയുന്നു.
“എന്റെ മകൾ എന്നോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും സൈമ വിസമ്മതിച്ചു. അവൾ സിം കാർഡ് പോലും നശിപ്പിച്ചു. എന്നിട്ടും, ഞങ്ങൾ അവർക്കെതിരെ കേസ് ഫയൽ ചെയ്തില്ല. അത് ഞങ്ങളുടെ തെറ്റായിരുന്നു. ഞങ്ങൾ അന്ന് നടപടിയെടുത്തിരുന്നെങ്കിൽ, ഒരുപക്ഷേ ഇത് വീണ്ടും സംഭവിക്കുമായിരുന്നില്ല,” പെൺകുട്ടികളുടെ പിതാവ് പറഞ്ഞു.
















